സൈക്കിളിൽ യുവാക്കൾക്കൊപ്പം സായാഹ്ന സവാരിക്കിറങ്ങി ദുബായ് ഭരണാധികാരി. തന്റെ പ്രായവും പദവിയും മറികടന്നാണ് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് ആൽ മക്തൂം ദുബൈ നഗരത്തിലൂടെ സൈക്കിളിൽ സഞ്ചരിച്ചത്. തിങ്കളാഴ്ച രാത്രി സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെച്ച വീഡിയോ മിനിറ്റുകൾക്കകംതന്നെ വൈറലാകുകയും ചെയ്തു.
ദുബൈ വാട്ടർ കനാലിന്റെ സൈക്കിൾ ട്രാക്കിലാണ് ഭരണാധികാരി സൈക്കിൾ സവാരിക്ക് ഇറങ്ങിയത്. കറുത്ത നിറത്തിലുള്ള സ്പോട്സ് വസ്ത്രവും ഹെൽമെറ്റും ധരിച്ച് യുവാക്കൾക്കൊപ്പം സവാരിക്കിറങ്ങിയ ഷെയ്ഖ് മുഹമ്മദിനെ പലർക്കും തിരിച്ചറിയാനും സാധിച്ചില്ല. തിരിച്ചറിഞ്ഞവരുടെ മുഖത്ത് അത്ഭുതവും നിറഞ്ഞു.
. @HHShkMohd goes on a bicycle ride along the cycling track lining the #Dubai Water Canal. pic.twitter.com/UnuCFQ5btn
— Dubai Media Office (@DXBMediaOffice) July 10, 2023
ദുബൈ നഗരത്തിലെ ഏറെ ശ്രദ്ധിക്കപ്പെടുന്നതും തിരക്കേറിയതുമായ സൈക്കിൾ ട്രാക്കാണ് വാട്ടർ കനാലിന് സമീപത്തൂടെ ഏഴ് കിലോ മീറ്ററോളം നീളത്തിൽ കടന്നുപോകുന്നത്.