ദുബായ് അൽഖൈൽ റോഡിൽ 2 പുതിയ പാലങ്ങൾ തുറന്നു; യാത്രാസമയം 30 ശതമാനം കുറയും

Date:

Share post:

ദുബായ് അൽഖൈൽ റോഡിൽ 2 പുതിയ പാലങ്ങൾ കൂടി തുറന്നു. അൽഖൈൽ റോഡ് വികസന പദ്ധതികളുടെ ഭാഗമായാണ് റോഡുകൾ വീതികൂട്ടുകയും കൂടുതൽ പാലങ്ങൾ പണിയുകയും ചെയ്യുന്നത്. മണിക്കൂറിൽ 8,000 വാഹനങ്ങൾക്ക് സഞ്ചരിക്കാൻ ശേഷിയുള്ളതാണ് ഇപ്പോൾ തുറന്നുകൊടുത്തിരിക്കുന്ന സബീൽ, അൽഖുസ്-1 പാലങ്ങൾ. ഇതോടെ പ്രദേശത്തേക്കുള്ള യാത്രാസമയം 30 ശതമാനം കുറയും.

സബീൽ പാലസ് സ്ട്രീറ്റിൽ നിന്നും ഊദ്മേത്ത സ്ട്രീറ്റിൽ നിന്നും അൽഖൈൽ റോഡിലേക്കുള്ള ആദ്യത്തെ പാലം 700 മീറ്റർ നീളത്തിലുള്ള 3 വരിപാതയാണ്. മണിക്കുറിൽ 4,800 വാഹനങ്ങൾക്ക് ഇതുവഴി സഞ്ചരിക്കാൻ സാധിക്കും. അൽമെയ്ദാൻ സ്ട്രീറ്റിൽ നിന്ന് അൽഖൈലിലേക്കുള്ള അൽഖൂസ്-1 പാലത്തിന് 650 മീറ്റർ നീളം വരും. 2 വരി പാതയിലൂടെ മണിക്കൂറിൽ 3,200 വാഹനങ്ങൾക്ക് കടന്നുപോകാൻ സാധിക്കും.

ഈ മേഖലയിലെ തിരക്ക് കുറയുന്നതോടെ ഇന്റർസെക്ഷനിലൂടെ മണിക്കൂറിൽ കടന്നുപോകാവുന്ന വാഹനങ്ങളുടെ എണ്ണം 19,600 ആയും ഉയരും.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

വേഷം തെരഞ്ഞെടുക്കുന്നത് പോലെ ആഭരണങ്ങളും; ഫഹദിൻ്റെ പരസ്യം ഹിറ്റ്

മലയാളികളുടെ പ്രിയ നടൻ ഫഹദ് ഫാസിൽ ബ്രാൻഡ് അംബാസിഡർ ആയ കവിത ഗോൾഡ് ആൻഡ് ഡയമണ്ട്സിൻ്റെ ഏറ്റവും പുതിയ പരസ്യം വൻഹിറ്റ്. സ്റ്റൈലിലും ആറ്റിട്യൂഡിലും...

പുതുവർഷത്തെ വരവേൽക്കാനൊരുങ്ങി ദുബായ്; 6 സ്ഥലങ്ങളിൽ കരിമരുന്ന് പ്രകടനം

2025-നെ വരവേൽക്കാനൊരുങ്ങിയിരിക്കുകയാണ് ദുബായ്. വിവിധ ആഘോഷ പരിപാടികളാണ് എമിറേറ്റിന്റെ വിവിധ ഭാ​ഗങ്ങളിലായി ഒരുക്കിയിരിക്കുന്നത്. പുതുവർഷത്തിൻ്റെ ആദ്യ മിനിറ്റുകളിൽ ദുബായിലെ ആറ് പ്രദേശങ്ങളിൽ കരിമരുന്ന് പ്രകടനം...

ബാഡ്മിന്റൺ താരം പി.വി സിന്ധു വിവാഹിതയായി; വരൻ വെങ്കടദത്ത സായ്

ബാഡ്മിന്റൺ താരം പി.വി സിന്ധു വിവാഹിതയായി. സോഫ്റ്റ്വെയർ കമ്പനിയായ പൊസിഡെക്‌സ് ടെക്നോളജീസിൻ്റെ എക്‌സിക്യൂട്ടീവ് ഡയറക്ടർ വെങ്കടദത്ത സായിയാണ് വരൻ. വിവാഹത്തിൽ രാജ്യത്തെ രാഷ്ട്രീയ, കായിക,...

സൗദിയിൽ ഉല്പാദിപ്പിക്കുന്ന ഒട്ടക പാലിന് ആഗോള വിപണിയിൽ വൻ ഡിമാന്റ്; ലിറ്ററിന് 20 ഡോളര്‍ വരെ

ആ​ഗോള വിപണി കയ്യടക്കുകയാണ് സൗദിയിൽ ഉല്പാദിപ്പിക്കുന്ന ഒട്ടക പാൽ. രാജ്യത്തെ ഒട്ടക പാലിനും അനുബന്ധ ഉല്പന്നങ്ങൾക്കും ആഗോള വിപണിയിൽ വൻ ഡിമാന്റാണുള്ളത്. അന്താരാഷ്ട്ര വിപണിയിൽ...