തൊഴിലാളികൾക്ക് ജോലിക്കിടെ മൊബൈൽ ഫോൺ ഉപയോഗിക്കുന്നതിന് നിയന്ത്രണം. യുഎഇയിലെ ഗാർഹിക തൊഴിലാളികൾക്കാണ് നിയന്ത്രണം ഏർപ്പെടുത്തുന്നത്.
അനുവദിച്ചിരിക്കുന്ന നിശ്ചിത സമയത്തും സ്ഥലത്തും മാത്രമേ മൊബൈൽ ഫോൺ ഉപയോഗിക്കാൻ അനുമതിയുള്ളൂവെന്നാണ് നിർദേശം. അതേസമയം, ഫോൺ ഉപയോഗിക്കാൻ സാധിക്കുന്ന സമയവും സ്ഥലവും സംബന്ധിച്ച വിശദാംശങ്ങൾ ഇതുവരെ അധികൃതർ പുറത്തുവിട്ടിട്ടില്ല.
ജോലി സമയത്ത് തൊഴിലാളികൾ അമിതമായി ഫോൺ ഉപയോഗിക്കുന്നതിനാൽ ജോലിയിൽ വീഴ്ച വരുന്നുവെന്ന പരാതിയെത്തുടർന്നാണ് നടപടി. പുതിയ നിയന്ത്രണം രാജ്യത്ത് കർശനമാക്കുമെന്നാണ് അധികൃതർ അറിയിച്ചത്. എന്നാൽ എപ്പോൾ മുതലാണ് നടപടി പ്രാബല്യത്തിൽ വരികയെന്ന് വ്യക്തമല്ല.