യുഎഇയിൽ കനത്ത മൂടൽമഞ്ഞ്; റെഡ് അലർട്ട് പ്രഖ്യാപിച്ച് കാലാവസ്ഥാ കേന്ദ്രം

Date:

Share post:

യുഎഇയിൽ ഇന്ന് പുലർച്ചെയോടെ മൂടൽമഞ്ഞ് രൂക്ഷമായിരിക്കുകയാണ്. ഇതേത്തുടർന്ന് രാജ്യത്ത് ദേശീയ കാലാവസ്ഥാ കേന്ദ്രം (എൻസിഎം) റെഡ് അലർട്ട് പ്രഖ്യാപിച്ചു. മോശം കാലാവസ്ഥയേത്തുടർന്ന് ദൃശ്യപരത കുറയാൻ സാധ്യതയുള്ളതിനാൽ വാഹനമോടിക്കുന്നവർ ജാ​ഗ്രത പാലിക്കണമെന്നും അധികൃതർ നിർദേശിച്ചു.

ഇന്ന് രാജ്യത്തിന്റെ വിവിധ ഭാ​ഗങ്ങളിൽ താപനിലയിൽ നേരിയ വർധനവ് പ്രതീക്ഷിക്കാമെന്നാണ് വിലയിരുത്തുന്നത്. മൂടൽമഞ്ഞിനേത്തുടർന്ന് ദൂരക്കാഴ്ച കുറയാൻ സാധ്യതയുള്ളതിനാൽ അപകടങ്ങൾ കുറയ്ക്കുന്നതിനായി പല സ്ഥലങ്ങളിലെയും ഇലക്ട്രോണിക് ഇൻഫർമേഷൻ ബോർഡുകളിൽ പ്രദർശിപ്പിച്ചിരിക്കുന്ന വേ​ഗപിരിധിയിൽ അധികൃതർ മാറ്റംവരുത്തിയിട്ടുണ്ട്. യാത്രക്കാർ വേ​ഗപരിധിയും ട്രാഫിക് നിർദേശങ്ങളും പാലിച്ച് വാഹനമോടിക്കണമെന്ന് അബുദാബി പൊലീസ് ആവശ്യപ്പെട്ടു.

ഇന്ന് അബുദാബിയിൽ 37 ഡിഗ്രി സെൽഷ്യസും ദുബായിൽ 35 ഡിഗ്രി സെൽഷ്യസും വരെ താപനില ഉയരുമെന്നാണ് കണക്കാക്കപ്പെടുന്നത്. ചില തീരപ്രദേശങ്ങളിലും ഉൾപ്രദേശങ്ങളിലും ഇന്ന് രാത്രിയിലും നാളെ രാവിലെയും ഈർപ്പമുള്ളതായിരിക്കും. ഈ കാലയളവിൽ രാജ്യത്ത് നേരിയതോ മിതമായതോ ആയ കാറ്റ് വീശാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

ദുബായിക്ക് പുറത്തേയ്ക്ക് പാർക്കിംഗ് സേവനങ്ങൾ വിപുലീകരിക്കാനൊരുങ്ങി സാലിക്ക്

ദുബായിലെ ടോൾ ഓപ്പറേറ്ററായ സാലിക് കമ്പനി യുഎഇയിലുടനീളം പാർക്കിങ് സേവനം വിപുലീകരിക്കാനൊരുങ്ങുന്നു. ഇതിനായി യുഎഇയിലെ 107 സ്ഥലങ്ങളിൽ സർവീസ് നടത്തുന്ന സ്വകാര്യ പാർക്കിംഗ് ഓപ്പറേറ്ററായ...

ഫോർമുല വൺ ഖത്തർ ഗ്രാൻഡ് പ്രീ മത്സരം; ദോഹ മെട്രോയുടെ പ്രവർത്തന സമയം നീട്ടി

ദോഹ മെട്രോയുടെയും ലുസെയ്‌ൽ ട്രാമിൻ്റെയും വാരാന്ത്യത്തിലെ പ്രവർത്തനസമയം നീട്ടി. ഫോർമുല വൺ ഖത്തർ ഗ്രാൻഡ് പ്രീ മത്സരങ്ങൾ ഉൾപ്പെടെ നിരവധി പരിപാടികൾ നടക്കുന്നതിനേത്തുടർന്നാണ് തീരുമാനം....

‘നിങ്ങളുടെ ഈ ജീവിതമാണ് എൻഡോസൾഫാനേക്കാൾ മാരകം’; പ്രേംകുമാറിന് മറുപടിയുമായി ഹരീഷ് പേരടി

മലയാളം സീരിയലുകൾ എൻഡോസൾഫാൻ പോലെ സമൂഹത്തിന് മാരകമാണെന്നും സീരിയലുകൾക്ക് സെൻസറിങ് ആവശ്യമാണെന്നും പറഞ്ഞ നടനും ചലച്ചിത്ര അക്കാദമി ചെയർമാനുമായ പ്രേംകുമാറിനെതിരെ വിമർശനവുമായി ഹരീഷ് പേരടി....

യുഎഇയിൽ ഇന്ന് മഴയ്ക്ക് സാധ്യത; താപനില 13 ഡിഗ്രി സെൽഷ്യസായി കുറയും

യുഎഇയിൽ ഇന്ന് മഴയ്ക്ക് സാധ്യതയുള്ളതായി നാഷണൽ സെൻ്റർ ഓഫ് മെറ്റീരിയോളജി അധികൃതർ അറിയിച്ചു. രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിൽ മഴ പെയ്യാൻ സാധ്യതയുണ്ടെന്നും അതോടൊപ്പം താപനിലയിൽ...