മഴവെള്ളം ഒഴുക്കിവിടാൻ 400 മില്യൺ ദിർഹത്തിന്റെ പദ്ധതിക്ക് അംഗീകാരം നൽകി ഷാർജ. മഴവെള്ളത്തിനും ഭൂഗർഭജലത്തിനും വേണ്ടിയുള്ള പദ്ധതിയുടെ ആദ്യഘട്ടം നടപ്പാക്കുന്നതിന് ഷാർജ എമിറേറ്റ് എക്‌സിക്യൂട്ടീവ് കൗൺസിൽ പ്രതിവാര യോഗത്തിലാണ് അംഗീകാരം നൽകിയത്.
സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ഷെയ്ഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയുടെ നിർദേശപ്രകാരമാണ് പദ്ധതി നടപ്പാക്കുന്നത്. മെയിൻ ലൈനിൻ്റെ 4.9 കിലോമീറ്റർ നീളവും 20 മീറ്റർ ആഴവുമുള്ള വിപുലീകരണവും ഇതിൽ ഉൾപ്പെടുന്നുണ്ട്.
കിരീടാവകാശിയും ഷാർജ ഡെപ്യൂട്ടി ഗവർണറും എക്‌സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ഷെയ്ഖ് സുൽത്താൻ ബിൻ മുഹമ്മദ് ബിൻ സുൽത്താൻ അൽ ഖാസിമിയുടെ അധ്യക്ഷതയിൽ ഡെപ്യൂട്ടി ഗവർണർ ഷെയ്ഖ് സുൽത്താൻ ബിൻ അഹമ്മദ് ബിൻ സുൽത്താൻ അൽ ഖാസിമിയുടെ സാന്നിധ്യത്തിൽ നടന്ന പ്രതിവാര യോഗത്തിലാണ് പ്രഖ്യാപനം.