വാരാന്ത്യത്തോടെ സൗദിയിൽ ശക്തമായ മഴയ്ക്ക് സാധ്യത; ജനങ്ങൾക്ക് ജാ​ഗ്രതാ നിർദേശം

Date:

Share post:

ഗൾഫ് മേഖലയിൽ പെയ്തൊഴിഞ്ഞ ശക്തമായ മഴയ്ക്ക് ശേഷം സൗദിയിൽ വീണ്ടും മഴയുടെ മുന്നറിയിപ്പെത്തി. രാജ്യത്തിന്റെ വിവിധ മേഖലകളിൽ ഏപ്രിൽ 26 മുതൽ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായാണ് സൗദി ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചത്.

ഏപ്രിൽ 30 വരെ സൗദിയിൽ മഴയുണ്ടാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. റിയാദ്, മക്ക, ജസാൻ, അസീർ, അൽ ബാഹ, ഈസ്റ്റേൺ പ്രൊവിൻസ് ഉൾപ്പടെയുള്ള മേഖലകളിൽ ഈ കാലയളവിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. അതിനാൽ ജനങ്ങൾ ജാ​ഗ്രത പാലിക്കണമെന്നും വാഹന യാത്രക്കാർ ​ഗതാ​ഗത നിർദേശങ്ങൾ അനുസരിച്ച് യാത്ര ചെയ്യണമെന്നും അധികൃതർ അറിയിച്ചു.

ഈ കാലയളവിൽ രാജ്യത്തിന്റെ തീരപ്രദേശങ്ങളിലും താഴ്ന്ന ഭാ​ഗങ്ങളിലും പെട്ടെന്നുള്ള വെള്ളപ്പൊക്കത്തിന് സാധ്യതയുള്ളതിനാൽ ഇത്തരം സ്ഥലങ്ങളിൽ നിന്ന് ജനങ്ങൾ വിട്ടുനിൽക്കണമെന്നും താഴ്വരകളും ജലാശയങ്ങളും ഉൾപ്പെടെയുള്ളവ സന്ദർശിക്കരുതെന്നും സൗദി സിവിൽ ഡിഫൻസ് അധികൃതർ നിർദ്ദേശിച്ചു. അതോടൊപ്പം മെയ് മാസത്തിൽ രാജ്യത്ത് ശരാശരിയിൽ കവിഞ്ഞുള്ള മഴയ്ക്ക് സാധ്യതയുള്ളതായും കാലാവസ്ഥാ കേന്ദ്രം വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

10 പുതിയ സെക്ടറുകളിലേക്ക് സർവീസ് പ്രഖ്യാപിച്ച് ഇത്തിഹാദ്; 2025 മുതൽ പറക്കും

യാത്രക്കാർക്ക് ആശ്വാസമായി സർവീസ് വർധിപ്പിക്കാനൊരുങ്ങി ഇത്തിഹാദ് എയർവേയ്‌സ്. 10 പുതിയ സെക്ടറുകളിലേക്കാണ് എയർവേസ് സർവീസ് ആരംഭിക്കുന്നത്. അബുദാബിയെ പ്രധാന ഏഷ്യാ പസഫിക് നഗരങ്ങളുമായി ബന്ധിപ്പിച്ചാണ്...

പെർത്തിൽ ഇന്ത്യക്ക് വമ്പൻ ജയം

ഓസ്ട്രേലിയ്ക്ക് എതിരായ ബോർഡർ ഗവാസ്കർ ട്രോഫി ആദ്യ ടെസ്റ്റിൽ ഇന്ത്യക്ക് വമ്പൻ വിജയം. 295 റൺസിനാണ് ഇന്ത്യ വിജയിച്ചത്. 534 റൺസ് പിന്തുടരാൻ ഇറങ്ങിയ...

രണ്ട് വർഷത്തെ ഷൂട്ടിങ്ങിനായി ചെലവാക്കിയത് 80 കോടി; ‘ബാഹുബലി’ സീരീസ് ഉപേക്ഷിച്ച് നെറ്റ്ഫ്ലിക്സ്

രണ്ട് വർഷത്തെ ഷൂട്ടിങ്ങിന് ശേഷം നെറ്റ്ഫ്ലിക്സ് ‘ബാഹുബലി’ സീരീസ് ഉപേക്ഷിച്ചു. പാതിവഴിയിൽ ഉപേക്ഷിച്ച 'ബാഹുബലി' വെബ് സീരീസിന് വേണ്ടി നെറ്റ്ഫ്ലിക്സ് മുടക്കിയത് 80 കോടി...

യുഎഇ സ്ഥാപക പിതാക്കന്മാർക്കുള്ള ആദരം; സായിദ് ആൻഡ് റാഷിദ് കാമ്പെയ്‌ൻ പുരോഗമിക്കുന്നു

രാജ്യത്തിൻ്റെ സ്ഥാപക പിതാക്കന്മാർക്കുള്ള ആദരസൂചകമായി 'സായിദും റാഷിദും' ലോഗോ ഉൾക്കൊള്ളുന്ന പ്രത്യേക സ്റ്റാമ്പുമായി ദുബായ് എയർപോർട്. ദുബായിലെ ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ്...