ഖത്തറിൽ വീണ്ടും മഴ മുന്നറിയിപ്പ്; ഇന്ന് മുതൽ മെയ് 8 വരെ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത

Date:

Share post:

ഗൾഫ് മേഖലയിൽ മഴയുടെ മുന്നറിയിപ്പ് അവസാനിക്കുന്നില്ല. ഖത്തറിലാണ് ഇപ്പോൾ മഴ മുന്നറിയിപ്പ് എത്തിയിരിക്കുന്നത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇന്ന് മുതൽ മെയ് 8 വരെ മഴയ്ക്ക് സാധ്യതയുള്ളതായാണ് ദേശീയ കാലാവസ്ഥാ കേന്ദ്രം വ്യക്തമാക്കിയത്.

രാജ്യത്തിന്റെ ചില സ്ഥലങ്ങളിൽ ഒറ്റപ്പെട്ട മഴ ലഭിക്കാനാണ് സാധ്യത. അതേസമയം, ഏതാനും മേഖലകളിൽ ഇടിയോട് കൂടിയ ശക്തമായ മഴ പെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഈ കാലയളവിൽ താഴ്ന്ന ഭാ​ഗങ്ങളിൽ പെട്ടെന്നുള്ള വെള്ളപ്പൊക്കത്തിന് സാധ്യതയുള്ളതിനാൽ ഇത്തരം സ്ഥലങ്ങളിൽ നിന്ന് ജനങ്ങൾ വിട്ടുനിൽക്കണമെന്നും താഴ്വരകളും ജലാശയങ്ങളും ഉൾപ്പെടെയുള്ളവ സന്ദർശിക്കരുതെന്നും അധികൃതർ നിർദ്ദേശിച്ചു.

മഴയുള്ള സമയത്ത് വാഹനയാത്രക്കാർ വേ​ഗത കുറച്ചും ​ഗതാ​ഗത നിർദേശങ്ങൾ പാലിച്ചും വാഹനമോടിക്കണമെന്നും നിർദ്ദേശത്തിലുണ്ട്. അതേസമയം മഴ മുന്നറിയിപ്പുണ്ടെങ്കിലും പേടിക്കേണ്ട സാഹചര്യമില്ലെന്നാണ് റിപ്പോർട്ട്.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

2025ൽ ഗതാഗതം സുഗമമാകും; പാർക്കിങ്ങ്, സാലിക് നിരക്കുകൾ മാറും

2025ൽ മുതൽ യുഎഇയിൽ നിലവിൽ വരുന്ന പ്രധാനപ്പെട്ട പത്ത് മാറ്റങ്ങളും പുതുക്കിയ ഫീസ് നിരക്കുകളേക്കുറിച്ചും അറിയാം. ഗതാഗതം സുഗമമാകുന്ന പുതിയ പാതകളും സംവിധാനങ്ങളും നിലവിൽ...

‘ധോണിയോട് മിണ്ടിയിട്ട് 10 വർഷത്തിലേറെ; ഫോൺ വിളിച്ചാലും അവൻ എടുക്കാറില്ല’; മനസുതുറന്ന് ഹർഭജൻ സിങ്

എം.എസ് ധോണിയുമായുള്ള ബന്ധത്തേക്കുറിച്ച് ചില തുറന്നുപറച്ചിലുകൾ നടത്തുകയാണ് ഹർഭജൻ സിങ്. ധോണിയോട് മിണ്ടിയിട്ട് 10 വർഷത്തിലേറെയായെന്നും താൻ ഫോൺ വിളിച്ചാൽ പോലും ധോണി കോൾ...

യുഎഇയിൽ പുരുഷ നഴ്സുമാർക്ക് അവസരം; 5000 ദിർഹം ശമ്പളത്തിൽ സൗജന്യ നിയമനം

യുഎഇയിൽ പുരുഷ നഴ്സുമാർക്ക് മികച്ച അവസരം. കേരള സർക്കാർ സ്ഥാപനമായ ഒഡെപെക് മുഖേന യുഎഇ ഇൻഡസ്ട്രിയൽ മേഖലയിലാണ് പുരുഷ നഴ്‌സുമാരുടെ ഒഴിവുകളുള്ളത്. നിലവിലുള്ള 100...

കീര്‍ത്തി സുരേഷിന്റെ വിവാഹം ഡിസംബർ 12ന്; ആശംസകളുമായി ആരാധകർ

നടി കീർത്തി സുരേഷിന്റെ വിവാഹ തിയതി പുറത്തുവിട്ടു. ഡിസംബർ 12ന് ​ഗോവയിൽ വെച്ചാണ് താരം വിവാഹിതയാകുന്നത്. ഏറെക്കാലമായി കീർത്തിയുടെ സുഹൃത്തായ ആന്റണി തട്ടിലാണ് വരൻ....