കഴിഞ്ഞ ദിവസം ദുബൈയില്‍ അന്തരിച്ച മര്‍കസ് അലുംനി യു.എ.ഇ ചാപ്റ്റര്‍ വൈസ് പ്രസിഡന്റ് വി.എം അബ്ദുര്‍ റഹീം വെങ്കിടങ്ങിന് കണ്ണീരോടെ വിട. വിതുമ്പുന്ന ഹൃദയത്തോടെ പ്രവാസ ലോകം റഹീമിന്റെ ഭൗതിക ശരീരത്തിന് സോണാപൂരിൽ അന്ത്യ യാത്ര നൽകി. നൂറുകണക്കിന് ആളുകളാണ് അദ്ദേഹത്തിന് അന്തിമോപചാരം നല്‍കാനെത്തിയത്.
അവധിദിനമായിട്ടും ദുബായ് ആരോഗ്യ വിഭാഗം എല്ലാ നടപടിക്രമങ്ങളും വേഗത്തില്‍ പൂർത്തിയാക്കി. മഗ്രിബിനു ശേഷം സോണാപൂർ എംമ്പാർകേഷൻ സെന്ററിൽ എത്തിചേർന്ന പരിചയക്കാരായ നൂറുകണക്കിന് ആളുകളുടെ സാനിധ്യത്തിൽ സയ്യിദ് മുഹമ്മദ് ഇല്യാസ് ഹുസൈൻ തങ്ങളുടെ നേതൃത്വത്തിൽ മയ്യിത്ത് നിസ്കാരവും പ്രാർത്ഥനയും നടന്നു. പുകയൂർ മൂഹിയിദ്ധീൻ കുട്ടി സഖാഫിയും യുഎഇ അലുംനി പ്രസിഡന്റ് സലാം കോളിക്കലും അനുസ്മരം നടത്തി.
വളരെ ചെറിയ പ്രായത്തിൽ തന്നെ ദുബൈ യിലെത്തിയ റഹീം പൊതുപ്രവർത്തനരംഗത്ത് സജീവ സാന്നിധ്യമായി മാറുകയായിരുന്നു. യുഎഇ മർകസ് അലുംനി കമ്മിറ്റിയിൽ നിർണായക സ്ഥാനവും വഹിച്ചു. ആകസ്കമിക വിയോഗമറിഞ്ഞെത്തിയ എല്ലാവരേയും നോമ്പരത്തിലാഴ്ത്തിയാണ് റഹിമിന്റെ മടക്കം. യുഎയില്‍നിന്ന് കോഴിക്കോട് എയർ പോർട്ടിലെത്തിച്ച മൃതദേഹം നേരെ മർകസിലേക്ക്. കാന്തപുരം ഉസ്താദ് തന്റെ പ്രിയ ശിഷ്യന് വേണ്ടി മയ്യിത്ത് നിസ്കാരം നിർവഹിച്ചു. കോരിച്ചൊരിയുന്ന മഴയത്തും വെങ്കിടങ്ങെന്ന ഗ്രാമം ഒന്നാകെ റഹീമിനെ യാത്രയാക്കാനെത്തിയിരുന്നു.