നാളെ ദേശീയദിനം ആഘോഷിക്കാനൊരുങ്ങുകയാണ് ഖത്തർ. ദേശീയ ദിനത്തോടനുബന്ധിച്ച് ഖത്തറിലെ വിവിധ ജയിലുകളിൽ കഴിയുന്ന അനവധി തടവുകാർക്ക് മോചനം നൽകാൻ ഉത്തരവിട്ടിരിക്കുകയാണ് അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനി.
ഗുരുതരമല്ലാത്ത കുറ്റകൃത്യങ്ങളിൽ ശിക്ഷ അനുഭവിക്കുന്നവർക്കാണ് അമീർ മാപ്പ് നൽകിയത്. അതേസമയം, മാപ്പ് നൽകിയത് എത്ര തടവുകാർക്കാണെന്നും ഏതൊക്കെ രാജ്യക്കാർക്കാണെന്നും ഇതുവരെ അധികൃതർ വ്യക്തമാക്കിയിട്ടില്ല.
എല്ലാ വർഷവും റമദാനിലും ദേശീയ ദിനത്തിലും നിശ്ചിത എണ്ണം തടവുകാർക്ക് അമീർ മാപ്പ് നൽകാറുണ്ട്.