ഇനി യാത്ര കൂടുതൽ സുന്ദരമാവും! ഖത്തർ എയർവേസ് നിരയിലേക്ക് രണ്ട് ഗൾഫ് സ്ട്രീം ജി700 വിമാനങ്ങൾ കൂടി

Date:

Share post:

ഇനി യാത്ര കൂടുതൽ സുന്ദരം. ഖത്തർ എയർവേസ് നിരയിലേക്ക് രണ്ട് ഗൾഫ് സ്ട്രീം ജി700 വിമാനങ്ങൾ കൂടി എത്തിയിരിക്കുന്നു. നേരത്തെ ബുക്ക് ചെയ്ത ഗൾഫ് സ്ട്രീം ജി 700വിമാനങ്ങളിൽ ആദ്യ രണ്ട് എയർ ക്രാഫ്റ്റുകളാണ് കഴിഞ്ഞ ദിവസം ഹമദ് വിമാനത്താവളത്തിൽ നടന്ന പ്രൗഢ ഗംഭീരമായ ചടങ്ങിൽ പുറത്തിറക്കിയത്. അത് മാത്രമല്ല, രണ്ട് വിമാനങ്ങൾ കൂടി വരും ആഴ്ചകളിൽ ഖത്തർ എക്‌സിക്യൂട്ടീവിന്റെ ഭാഗമാകും. ശേഷിക്കുന്നവ സമീപ ഭാവിയിൽ തന്നെ കൈമാറാനാണ് കരാർ. ഖത്തർ എയർവേസിനു കീഴിലുള്ള ഖത്തർ എക്‌സിക്യൂട്ടീവിന്റെ ഏറ്റവും മികച്ച പ്രീമിയം ബിസിനസ് ജെറ്റായാണ് ഗൾഫ് സട്രീം എത്തിയിരിക്കുന്നത്.

ആഢംബരത്തിലും ആധുനിക സാങ്കേതിക വിദ്യകളിലും എയർക്രാഫ്റ്റിന്റെ മികവിലും ഏറ്റവും മികച്ചു നിൽക്കുന്നു എന്നതാണ് ഗൾഫ് സ്ട്രീമിന്റെ ഏറ്റവും വലിയ പ്രത്യേകത. വേഗത്തിലും വിദൂരതയിലും സഞ്ചരിക്കാൻ ശേഷിയുള്ള വിമാനം എന്ന പ്രത്യേകതയും അൾട്രാ ലോങ് റേഞ്ച് ബിസിനസ് ജെറ്റായ ഗൾഫ് സ്ട്രീമിനുണ്ട്. ഡിസൈൻ, സാങ്കേതികവിദ്യ, ആഢംബരസൗകര്യങ്ങൾ എന്നിവ ഓരോ യാത്രക്കാരനും ഗംഭീരമായ യാത്രാനുഭവം പകരും, തീർച്ച.

വിശാലമായ പാസഞ്ചർ കാബിനാണ് ഗൾഫ് സ്ട്രീമിന്റെ മറ്റൊരു സവിശേഷത. കിടക്ക, വിശ്രമ സൗകര്യം എന്നിവ ഉൾപ്പെടെ നാല് ലിവിംഗ് ഏരിയകളുമുണ്ട്. മേയ് 28 മുതൽ30 വരെ ജനീവയിൽ നടക്കുന്ന യൂറോപ്യൻ ബിസിനസ് ഏവിയേഷൻ കൺവെൻഷൻ എക്‌സിബിഷനിൽ വിമാനങ്ങൾ പ്രദർശിപ്പിക്കും. കൂടാതെ, ജൂൺ മാസത്തോടെ ഗൾഫ് സ്ട്രീം ജി700 വിമാനങ്ങളുടെ വാണിജ്യ, ബിസിനസ് സർവീസുകൾ ആരംഭിക്കുമെന്ന് അധികൃതർ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

എം.എല്‍.എമാരായി സത്യപ്രതിജ്ഞ ചെയ്ത് യു.ആര്‍. പ്രദീപും രാഹുല്‍ മാങ്കൂട്ടത്തിലും

ഉപതിരഞ്ഞെടുപ്പിൽ വിജയിച്ച യു.ആർ. പ്രദീപും രാഹുൽ മാങ്കൂട്ടത്തിലും എം.എൽ.എമാരായി സത്യപ്രതിജ്ഞ ചെയ്തു. നിയമസഭയിലെ ആർ. ശങ്കരനാരായണൻ തമ്പി ഹാളിലായിരുന്നു സത്യപ്രതിജ്ഞ. ആദ്യം പ്രദീപും രണ്ടാമത്...

ഏറ്റവും നീളമേറിയ പടക്ക ശൃഖല; ഗിന്നസ് വേൾഡ് റെക്കോർഡ് സ്വന്തമാക്കി അൽ ഐൻ

ഏറ്റവും നീളമേറിയ പടക്ക ശൃഖലയ്ക്ക് ഗിന്നസ് വേൾഡ് റെക്കോർഡ് സ്വന്തമാക്കി അൽ ഐൻ സിറ്റി. യുഎഇയുടെ 53-ാമത് ദേശീയ ദിനാഘോഷത്തോടനുബന്ധിച്ച് ഡിസംബർ 2നാണ് 11.1...

ചെന്നൈയിൽ പ്രളയ ബാധിതരായ 300 കുടുംബങ്ങൾക്ക് സഹായമെത്തിച്ച് വിജയ്

ചെന്നൈയിൽ പ്രളയബാധിതരായ 300 കുടുംബങ്ങൾക്ക് സഹായം നൽകി തമിഴക വെട്രി കഴകം അധ്യക്ഷനായ നടൻ വിജയ്. ചെന്നൈ പണയൂരിലെ പാർട്ടി ആസ്ഥാനത്ത് വെച്ചാണ് പ്രളയ...

ബിഗ് ടിക്കറ്റ് നറുക്കെടുപ്പ്; ഷാർജയിൽ സെയിൽസ്മാനായ മലയാളിക്ക് 57 കോടിയുടെ ഭാഗ്യം

യുഎഇ ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ മലയാളിയെ തേടിയെത്തിയത് 57 കോടിയുടെ ഭാഗ്യം. പരമ്പര 269-ൽ ഷാർജയിൽ സെയിൽസ്മാനായ മലയാളിയായ അരവിന്ദ് അപ്പുക്കുട്ടനാണ് 57 കോടിയിലേറെ...