ഹമദ് രാജ്യാന്തര വിമാനത്താവളത്തിന്റെ ഡിജിറ്റൽ ട്വിൻ സാങ്കേതിക വിദ്യയ്ക്ക് പുരസ്കാരം. ഏറ്റവും നൂതനമായ വിമാനത്താവള സംരംഭത്തിനുള്ള പുരസ്കാരമാണ് ട്വിൻ സാങ്കേതിക വിദ്യ സ്വന്തമാക്കിയത്. ഫ്യൂച്ചർ ട്രാവൽ എക്സിപീരിയൻസ് ഇന്നവേറ്റീവ് അവാർഡിന്റേതാണ് പുരസ്കാരം.
അയർലണ്ടിലെ ഡുബ്ലിനിൽ വച്ച് നടന്ന ചടങ്ങിലാണ് ഹമദ് രാജ്യാന്തര വിമാന ത്താവള അധികൃതർ പുരസ്കാരം ഏറ്റുവാങ്ങിയത്. വിമാനത്താവളത്തിലെ പ്രവർത്തനങ്ങൾ സുഗമമാക്കാൻ ലക്ഷ്യമിട്ട് നടപ്പിലാക്കിയ സാങ്കേതിക വിദ്യയാണ് ഡിജിറ്റൽ ട്വിൻ ടെക്നോളജി. അതേസമയം കഴിഞ്ഞ വർഷം ഖത്തർ ഐടി ബിസിനസ് അവാർഡിൽ സ്മാർട് സൊലൂഷൻ ഓഫ് ദ ഇയർ പുരസ്കാരവും ഡിജിറ്റൽ ട്വിൻ പ്ലാറ്റ്ഫോം സ്വന്തമാക്കിയിരുന്നു.