വായിച്ചു വളരാൻ…മൊ​ബൈ​ൽ ലൈ​ബ്ര​റിയുമായി ഖത്തർ ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ മ​ന്ത്രാ​ല​യം

Date:

Share post:

ലോ​ക പു​സ്​​ത​ക​ദി​ന​ത്തി​ൽ സ്​​കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക്​ ഒരു സ​മ്മാ​ന​വു​മാ​യി ഖ​ത്ത​ർ ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ മ​ന്ത്രാ​ല​യം. ഗ​താ​ഗ​ത മ​ന്ത്രാ​ല​യ​ത്തി​നു കീ​ഴി​ലു​ള്ള മു​വാ​സ​ലാ​ത്തു(ക​ർ​വ)​​മാ​യി സ​ഹ​ക​രി​ച്ച്​ മൊ​ബൈ​ൽ ലൈ​ബ്ര​റി​ക്ക് തു​ട​ക്കം കുറിച്ചുകൊണ്ട് വരും തലമുറയെ വായനയിലേക്ക് ആകർഷിക്കുകയാണ് ഖത്തർ. ഉം ​അ​ൽ അ​മാ​ദ് ബോ​യ്​​സ്​ ​മോ​ഡ​ൽ സ്​​കൂ​ളി​ലാണ് ലൈ​ബ്ര​റി​യു​​ടെ ഉ​ദ്​​ഘാ​ട​നം നി​ർ​വ​ഹി​ച്ചത്. സ​ർ​ക്കാ​ർ സ്​​കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ​ക്കി​ട​യി​ൽ വാ​യ​നാ​ശീ​ലം വ​ള​ർ​ത്തുകയും പു​തു​മ​യു​ള്ള വാ​യ​നാ​ന്ത​രീ​ക്ഷം ന​ൽ​കുകയും ചെയ്യുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ഒ​രു ബ​സ്​ നി​റ​യെ പു​സ്​​ത​ക​ങ്ങ​ൾ ഉ​ൾ​ക്കൊ​ള്ളി​ച്ച്​ ലൈ​ബ്ര​റി ഇനി കുട്ടികൾക്കിടയിൽ ഓ​ടി​ത്തു​ട​ങ്ങും.

അതേസമയം, ക്ലാസ്സ്‌ മുറികളിലെ പഠന സമയങ്ങൾക്ക് ശേഷം ലഭിക്കുന്ന സ​മ​യ​ങ്ങ​ൾ ക്രി​യാ​ത്​​മ​ക​മാ​യി ചെ​ല​വ​ഴി​ക്കാ​നും വാ​യ​നാ സം​സ്​​കാ​രം കെ​ട്ടി​പ്പ​ടു​ക്കാ​നു​മാ​ണ്​ ഇ​തു​വ​ഴി ല​ക്ഷ്യ​മി​ടു​ന്ന​തെ​ന്ന്​ വി​ദ്യാ​ഭ്യാ​സ മ​ന്ത്രാ​ല​യം അ​സി. അ​ണ്ട​ർ സെ​ക്ര​ട്ട​റി മ​ഹ സാ​യി​ദ്​ അ​ൽ റു​വൈ​ലി പ​റ​ഞ്ഞു. ഭാ​ഷയും വ്യ​ക്​​തി​ഗ​ത ശേ​ഷി​ക​ൾ വ​ള​ർ​ത്താ​നും അ​റി​വ്​ വ​ർ​ധി​പ്പി​ക്കാ​നും ഇത്തരം വാ​യ​ന ഉ​പ​ക​രി​ക്കും. ക്ലാ​സ്​​റൂം ചു​മ​രു​ക​ൾ​ക്കു പു​റ​ത്ത്​ വേ​റി​ട്ട വാ​യ​നാ​ന്ത​രീ​ക്ഷ​മാ​ണ്​ മൊ​ബൈ​ൽ ലൈ​ബ്ര​റി​ക​ൾ ഓരോ വിദ്യാർത്ഥിയ്ക്കും സ​മ്മാ​നി​ക്കു​ന്ന​ത്. കൂടാതെ, വാ​യ​ന​യ്ക്കൊ​പ്പം ച​ർ​ച്ച, ക​ളി​ക​ൾ, കൂ​ട്ടം ചേ​ർ​ന്ന വാ​യ​ന എ​ന്നി​വ​യും ഇതിൽ ഉ​ൾ​ക്കൊ​ള്ളു​ന്നു. ഈ മഹത്തായ സംവിധാനത്തിൽ ക​ർ​വ​യു​ടെ പ​ങ്കാ​ളി​ത്ത​ത്തി​ന്​ മ​ഹ സാ​യി​ദ്​ അ​ൽ റു​വൈ​ലി ന​ന്ദി അ​റി​യി​ച്ചു. മ​ന്ത്രാ​ല​യ​വു​മാ​യി കൈ​കോ​ർ​ത്തുകൊണ്ട് പു​തു​ത​ല​മു​റ​യു​ടെ വാ​യ​നാ വി​പ്ല​വ​ത്തി​ൽ പ​ങ്കു​വ​ഹി​ക്കാ​ൻ ക​ഴി​ഞ്ഞ​ത്​ അ​ഭി​മാ​ന​ക​ര​മാ​ണെ​ന്ന്​ ക​ർ​വ ആ​ക്​​ടി​ങ്​ സി.​ഇ.​ഒ അ​ഹ്മ​ദ്​ ഹ​സ​ൻ അ​ൽ ഉ​ബൈ​ദ​ലി പ​റ​ഞ്ഞു.

പു​സ്​​ത​ക​ങ്ങ​ൾ, ഗെ​യി​മു​ക​ൾ, പ​ഠ​ന സ​ഹാ​യി​ക​ൾ, ക​ളി​യു​പ​ക​ര​ണ​ങ്ങ​ൾ ഉ​ൾ​പ്പെ​ടു​ന്ന​താ​ണ്​ ഈ മൊ​ബൈ​ൽ ലൈ​ബ്ര​റി. ര​ണ്ടു നി​ല​ക​ളി​ലാ​യി 30 വി​ദ്യാ​ർ​ഥി​ക​ളെ ഒ​രേ​സ​മ​യം ബ​സി​ൽ ഉ​ൾ​ക്കൊ​ള്ളാ​ൻ ക​ഴി​യുമെന്നതും പ്രത്യേകതയാണ്. ആ​ദ്യ നി​ല പു​സ്​​ത​ക​ങ്ങ​ൾ, പ​ഠ​നോ​പ​ക​ര​ണ​ങ്ങ​ൾ, സ്​​മാ​ർ​ട്ട്​ ടാ​ബ്​​ല​റ്റ്​​സ്​ എ​ന്നി​വ ഉ​ൾ​ക്കൊ​ള്ളു​ന്നതാണ്. സ്​​മാ​ർ​ട്​ ടി.​വി സ്​​ക്രീ​നി​ൽ കു​ട്ടി​ക​ൾ​ക്കാ​യി വി​വി​ധ ചോ​ദ്യോ​ത്ത​ര​ങ്ങ​ള​ട​​ങ്ങി​യ സെ​ഷ​നു​ക​ളാണ് ര​ണ്ടാം നി​ല​യിലുള്ളത്.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

90 പ്രീമിയം വാഹന നമ്പർ പ്ലേറ്റുകൾ ലേലം ചെയ്യാനൊരുങ്ങി ആർടിഎ; ലേലം ഡിസംബർ 28ന്

പ്രീമിയം വാഹന നമ്പർ പ്ലേറ്റുകൾ ലേലം ചെയ്യാനൊരുങ്ങി ദുബായ് റോഡ്‌സ് ആന്റ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർടിഎ). 117-ാമത് ഓപ്പൺ ലൈസൻസിംഗ് പ്ലേറ്റ് ലേലത്തിൽ രണ്ട്...

അവശ്യസാധനങ്ങൾ ഇനി പറന്നെത്തും; ദുബായിൽ ഡ്രോൺ ഡെലിവറി സർവ്വീസ് ആരംഭിച്ചു

ഇനി അവശ്യവസ്തുക്കൾ നിങ്ങളുടെ കൈകളിൽ പറന്നെത്തും. ഡ്രോണുകൾ വഴി അവശ്യവസ്തുക്കളുടെയും പാഴ്സലുകളുടെയും ഡെലിവറി ദുബായിൽ ഔദ്യോഗികമായി ആരംഭിച്ചു. പ്രമുഖ ഡ്രോൺ കമ്പനിയായ കീറ്റ ഡ്രോണിന്...

ദേശീയദിന നിറവിൽ ഖത്തർ; നാടെങ്ങും വിപുലമായ ആഘോഷങ്ങൾ

ദേശീയദിനം ആഘോഷിക്കുകയാണ് ഖത്തർ. ഐക്യത്തിന്റെയും പാരമ്പര്യത്തിൻ്റെയും ആഘോഷമാണ് ഖത്തറിന് ദേശീയദിനം. ഒരാഴ്‌ച മുമ്പ് തന്നെ ദേശീയദിനാഘോഷത്തിൻ്റെ സ്ഥിരം വേദിയായ ദർബ് അൽസാഇയിൽ ആഘോഷ പരിപാടികൾ...

ഖത്തർ ദേശീയ ദിനം; തടവുകാർക്ക് മോചനം നൽകാൻ ഉത്തരവിട്ട് അമീർ

നാളെ ദേശീയദിനം ആഘോഷിക്കാനൊരുങ്ങുകയാണ് ഖത്തർ. ദേശീയ ദിനത്തോടനുബന്ധിച്ച് ഖത്തറിലെ വിവിധ ജയിലുകളിൽ കഴിയുന്ന അനവധി തടവുകാർക്ക് മോചനം നൽകാൻ ഉത്തരവിട്ടിരിക്കുകയാണ് അമീർ ഷെയ്ഖ് തമീം...