മുൻകരുതലുകൾ പാലിച്ചുകൊണ്ട് മാത്രമേ കടലിൽ ഇറങ്ങാൻ പാടുള്ളു, മുന്നറിയിപ്പുമായി ഖത്തർ ആഭ്യന്തരമന്ത്രാലയം 

Date:

Share post:

കടലിൽ നീന്തുന്നതിന് സുരക്ഷാ മുൻകരുതൽ പാലിക്കണമെന്ന് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകി. അപകടങ്ങൾ ഒഴിവാക്കുന്നതിനാണ് സുരക്ഷാ മുൻകരുതൽ പാലിക്കണമെന്ന് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകിയത്. കൂടാതെ വേനൽ കടുത്തതോടെ വൈകുന്നേരങ്ങളിൽ കടലിൽ നീന്താൻ ഇറങ്ങുന്നവരുടെ എണ്ണം വർധിക്കുകയും ചെയ്തിട്ടുണ്ട്.

കടലിൽ നീന്തുന്നവരുടെ പ്രതിബദ്ധത, അവബോധം, മന്ത്രാലയത്തിന്റെ നടപടികളോടുള്ള സഹകരണം എന്നിവ ഓരോരുത്തരുടെയും ജീവൻ സംരക്ഷിക്കുന്നതിനുള്ള നിർണായക ഘടങ്ങളാണെന്ന് അധികൃതർ ചൂണ്ടിക്കാട്ടി. കൂടാതെ കടലിൽ ഇറങ്ങുന്നവരുടെ സംരക്ഷണം ഉറപ്പാക്കുന്നതിന് തീര-അതിർത്തി സുരക്ഷാ ജനറൽ ഡയറക്ടറേറ്റ് വിഭാഗം ഉദ്യോഗസ്ഥർ ഓരോ ദിവസവും സമുദ്രത്തിലും തീരപ്രദേശങ്ങളിലും പട്രോളിങ്ങും നടത്തുന്നുണ്ട്. പൊതു അവധി ദിനങ്ങൾ, വാരാന്ത്യങ്ങൾ, ഈദ് ഉൾപ്പെടെയുള്ള തിരക്കേറിയ സമയങ്ങളിലെല്ലാം പട്രോളിങ്ങിനായി കൂടുതൽ ഉദ്യോഗസ്ഥരെ വിന്യസിക്കുമെന്നും ആഭ്യന്തര മന്ത്രാലയം കൂട്ടിച്ചേർത്തു. കൂടാതെ തിരക്കേറിയ ദിനങ്ങളിൽ സേർച്ആൻഡ് റസ്‌ക്യൂ ടീമുകളെയും വിന്യസിപ്പിക്കും.

കടലിൽ നീന്താൻ അനുവദനീയമായതും നിരോധിക്കപ്പെട്ടതുമായ നിരവധി മേഖലകളുണ്ട്. നിരോധിത മേഖലകളിലേക്ക് കടക്കുന്നവർ നിയമനടപടികൾ നേരിടേണ്ടി വരും. നിരോധിത ഇടങ്ങളിൽ നീന്തുക, കടലിലെ വൈദ്യുത ജലപ്രവാഹ മേഖലകൾക്ക് സമീപത്തായി നീന്തുക, ഉദ്യോഗസ്ഥരുടെ നിർദേശങ്ങൾ പാലിക്കാതിരിക്കുക എന്നിങ്ങനെയുള്ള പൊതുവായ തെറ്റുകൾ കടലിൽ നീന്തുന്നവർ ചെയ്യാറുണ്ട്. ഇത്തരത്തിലുള്ള തെറ്റുകൾ പലപ്പോഴായി വലിയ അപകടങ്ങൾക്ക്‌ കാരണമാകുന്നുണ്ടെന്നും അധികൃതർ ചൂണ്ടിക്കാട്ടി. കൂടാതെ കടലിൽ ഇറങ്ങുന്നവർ പാലിക്കേണ്ട സുരക്ഷാ മുൻകരുതലുകളെക്കുറിച്ചും അധികൃതർ വിശദമാക്കിയിട്ടുണ്ട്.

കടലിൽ ഇറങ്ങുന്നവരുടെ ശ്രദ്ധയ്ക്ക്

1. നീന്താൻ അനുവദിച്ചിട്ടുള്ള മേഖലകളിൽ മാത്രമേ നീന്താൻ പാടുള്ളു. തീരത്ത് നിന്ന് ഒരുപാട് ദൂരത്തേക്ക് പോകാൻ പാടില്ല. കടലിലെ ജലവൈദ്യുത മേഖലകൾക്ക് സമീപവും നീന്താൻ അനുവാദമില്ല.

2. ഒറ്റയ്ക്ക് നീന്തുന്നത് ഒഴിവാക്കണം. മോശം കാലാവസ്ഥ, ശരീരത്തിന് ക്ഷീണം, ശരീരത്തിന് ഉയർന്ന ചൂട് അനുഭവപ്പെടുക എന്നിങ്ങനെയുള്ള സാഹചര്യങ്ങളിൽ കടലിൽ ഇറങ്ങുന്നത് ഒഴിവാക്കണം.

ജെറ്റ് സ്‌കൈ ഉപയോഗിക്കുമ്പോൾ പാലിക്കേണ്ട കാര്യങ്ങൾ

1. ഗതാഗത മന്ത്രാലയത്തിൽ വാഹനം റജിസ്റ്റർ ചെയ്തിരിക്കേണ്ടത് നിർബന്ധമാണ്

2. 18 വയസ്സിൽ താഴെയുള്ളവർ ജെറ്റ് സ്‌കൈ ഓടിക്കാൻ പാടില്ല

3. ജെറ്റ് സ്കൈ ഓടിക്കുന്നവർ ലൈഫ് ജാക്കറ്റ് ധരിച്ചിരിക്കേണ്ടത് നിർബന്ധമാണ്. കൂടാതെ കൈത്തണ്ടയിൽ ഇഗ്‌നീഷ്യൻ കീയും ധരിച്ചിരിക്കണം

4. നീന്തൽ, ഡൈവിങ് അല്ലെങ്കിൽ ബീച്ച് മേഖല, സമുദ്ര പ്രവർത്തന മേഖല, നിരോധിത മേഖല എന്നിവിടങ്ങളിൽ യാത്ര പാടില്ലെന്നു മാത്രമല്ല ബീച്ചിലെ മറ്റ് സന്ദർശകർക്ക് ശല്ല്യമുണ്ടാക്കാനും പാടില്ല.

5. അശ്രദ്ധയോടെയുള്ള ഡ്രൈവിങ്ങും കടലിന് നടുവിലൂടെയുള്ള അഭ്യാസ പ്രകടനവും പാടില്ല

നീന്തൽക്കുളത്തിലും സുരക്ഷ നിർബന്ധമാക്കി

1. നീന്തൽ കുളത്തിന് മുൻപിലായി അറബിക്, ഇംഗ്ലിഷ് ഭാഷകളിലുള്ള അടയാള ബോർഡുകൾ സ്ഥാപിക്കണം. കൂടാതെ നീന്തൽക്കുളത്തിന്റെ ആഴം, നീന്തുന്നവരുടെ പ്രായപരിധി എന്നിവയും അനുവദനീയമല്ലാത്ത ഇടങ്ങളിലേക്ക് ചാടുന്നത് വിലക്കിയിരിക്കുന്നു എന്ന അറിയിപ്പുകളും ബോർഡിൽ രേഖപ്പെടുത്തണം.

2. മതിയായ എണ്ണം ലൈഫ് ജാക്കറ്റുകളും ഫസ്റ്റ് എയ്ഡ് ഉപകരണങ്ങളും സന്ദർശകർ കാണത്തക്ക രീതിയിൽ വയ്ക്കണം.

3. നീന്തൽ കുളത്തിന്റെ അരികുകളും കുളത്തിലേക്ക് ഇറങ്ങുന്ന സ്റ്റെയറുകളും വഴുക്കൽ ഇല്ലെന്ന് ഉറപ്പാക്കണം

ബോട്ടു യാത്രയ്ക്ക് മുൻപ് പാലിക്കേണ്ട കാര്യങ്ങൾ

1. ബോട്ടുകൾക്ക് ലൈസൻസ് ഉണ്ടായിരിക്കണം. യാത്രയ്ക്ക് മുൻപ് കാലാവസ്ഥയെക്കുറിച്ച് മനസിലാക്കുകയും വേണം.

2. ബോട്ടുകളിൽ ഓരോ യാത്രക്കാർക്കും പ്രത്യേകം ലൈഫ് ജാക്കറ്റുകൾ, പ്രഥമ ശുശ്രൂഷ കിറ്റുകൾ എന്നിവ ഉണ്ടായിരിക്കണം

3. കടൽ യാത്രയിൽ ഓട്ടമാറ്റിക് ട്രാക്കിങ്, നാവിഗേഷൻ ഉപകരണങ്ങൾ, ലൈറ്റുകൾ എന്നിവയെല്ലാം കയ്യിൽ ഉണ്ടായിരിക്കണം

4. ഖത്തറിന്റെ സമുദ്രാതിർത്തികളെക്കുറിച്ച് കൃത്യമായ ബോധ്യമുണ്ടായിരിക്കണം ചട്ടങ്ങൾ പാലിച്ചുകൊണ്ട് മാത്രമേ യാത്ര ചെയ്യാൻ പാടുള്ളു.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

ദുബായിലെ ബസ് ശൃംഖലയും ഇന്റർസിറ്റി ബസ് സർവീസും വികസിപ്പിക്കാനൊരുങ്ങി ആർടിഎ

ദുബായിലെ ബസ് ​ഗതാ​ഗത ശൃംഖലയും ഇന്റർസിറ്റി ബസ് സർവീസും വികസിപ്പിക്കാനൊരുങ്ങി റോഡ്‌സ് ആന്റ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർടിഎ). യുഎഇയിലുടനീളമുള്ള യാത്രക്കാർക്ക് സുഗമവും കാര്യക്ഷമവുമായ ദൈനംദിന...

ഹിറ്റായി ‘പെരിയോനേ…’; ഹോളിവുഡ് മ്യൂസിക് ഇൻ മീഡിയാ പുരസ്കാരം നേടി എ.ആർ റഹ്മാൻ

മലയാള സിനിമാ പ്രേക്ഷകരെ ഏറെ ആവേശത്തിലാഴ്ത്തിയ ചിത്രമാണ് ബ്ലെസി സംവിധാനം ചെയ്‌ത ആടുജീവിതം. ബെന്യാമിന്റെ ആടുജീവിതം എന്ന നോവലിനെ അടിസ്ഥാനമാക്കിയാണ് ചിത്രമൊരുക്കിയിരിക്കുന്നത്. ഇപ്പോൾ 2024-ലെ...

‘സ്വതസിദ്ധമായ ശൈലി കൊണ്ടുവന്ന പ്രതിഭ’; മേഘനാഥന്റെ വിയോ​ഗത്തില്‍ വേദനയോടെ മമ്മൂട്ടിയും മോഹന്‍ലാലും

നടൻ മേഘനാഥൻ്റെ വിയോ​ഗത്തിൽ അനുശോനം രേഖപ്പെടുത്തി താരങ്ങളായ മമ്മൂട്ടിയും മോഹൻലാലും. അഭിനയത്തിൽ സ്വതസിദ്ധമായ ശൈലി കൊണ്ടുവന്ന പ്രതിഭയുള്ള നടനായിരുന്നു മേഘനാഥനെന്ന് മോഹൻലാൽ കുറിച്ചപ്പോൾ മേഘനാഥന്റെ...

അക്ഷരപ്രേമികളുടെ സം​ഗമം; 47-ാമത് കുവൈത്ത് ഇന്റർനാഷണൽ പുസ്തകമേളക്ക് തുടക്കം

47-ാമത് കുവൈത്ത് ഇൻ്റർനാഷണൽ പുസ്‌തകമേളക്ക് തുടക്കമായി. മിഷ്റിഫ് അന്താരാഷ്ട്ര ഫെയർ ഗ്രൗണ്ടിൽ സാംസ്‌കാരിക - യുവജനകാര്യ മന്ത്രി അബ്‌ദുൽ റഹ്‌മാൻ അൽ മുതൈരിയാണ് പ്രദർശനം...