ഇ-സേ​വ​ന​ങ്ങ​ളിൽ കൂടുതൽ വിഭാഗങ്ങൾ ഉൾപ്പെടുത്തി ഖത്തർ തൊഴിൽ മന്ത്രാലയം

Date:

Share post:

ഖത്തർ തൊ​ഴി​ൽ​ മ​ന്ത്രാ​ല​യ​ത്തി​ന് കീഴിലെ ഇ-സേ​വ​ന​ങ്ങ​ളു​ടെ പ​ട്ടി​ക​യി​ൽ കൂ​ടു​ത​ൽ വി​ഭാ​ഗ​ങ്ങ​ൾ ഉ​ൾ​പ്പെ​ടു​ത്തി അ​ധി​കൃ​ത​ർ. സേവനങ്ങൾ കൂ​ടു​ത​ൽ വേ​ഗ​ത്തി​ലും ല​ളി​ത​വു​മാ​ക്കു​ന്ന​തി​ന്റെ ഭാ​ഗ​മാ​യാണ് നടപടി. വെ​ബ്‌​സൈ​റ്റി​ലെ നി​ർ​ദേ​ശ​ങ്ങ​ൾ​ക്ക് അ​നു​സൃ​ത​മാ​യി റി​ക്രൂ​ട്ട്‌​മെ​ന്റ് ഓ​ഫി​സ് ലൈ​സ​ൻ​സ് ഓ​ൺ​ലൈ​നാ​യി പു​തു​ക്കാ​നും റ​ദ്ദാ​ക്കാ​നു​മു​ള്ള സേ​വ​നം പു​തു​താ​യി കൂ​ട്ടി​ച്ചേ​ർ​ക്ക​പ്പെ​ട്ട​വ​യി​ൽ പെ​ടു​ന്നു.

ലേ​ബ​ർ റി​ക്രൂ​ട്ട്‌​മെ​ന്റ് ഓ​ഫി​സു​ക​ളു​ടെ തൊ​ഴി​ലു​ട​മ​ക​ൾ ലൈ​സ​ൻ​സു​ക​ൾ കാ​ലാ​വ​ധി അ​വ​സാ​നി​ക്കു​ന്ന​തി​ന്റെ ഒ​രു​മാ​സം മുൻപായി ഇ-​സേ​വ​നം വ​ഴി പു​തു​ക്കു​ന്ന​തി​നു​ള്ള അ​പേ​ക്ഷ സ​മ​ർ​പ്പി​ച്ചി​രി​ക്കണം. റി​ക്രൂ​ട്ട്‌​മെ​ന്റ് ഓ​ഫി​സ് ലൈ​സ​ൻ​സ് പു​തു​ക്കു​ന്ന​തി​ന്റെ ഭാഗമായി സ്ഥാ​പ​ന​ത്തി​ന് ഇ​ഐ​ഡി​യും സാ​ധു​വാ​യ വാ​ണി​ജ്യ ര​ജി​സ്‌​ട്രേ​ഷ​നും ഉ​ണ്ടാ​യി​രി​ക്ക​ണ​മെ​ന്നും മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. കൂ​ടാ​തെ പു​തി​യ ഉ​ട​മ​യ്ക്ക് നി​രോ​ധ​ന​ങ്ങ​ളോ വി​ല​ക്കു​ക​ളോ ഉ​ണ്ടാ​യി​രി​ക്കാനും പാടില്ല.

സേ​വ​ന​ങ്ങ​ളു​ടെ ഗു​ണ​നി​ല​വാ​രം ഉ​റ​പ്പു​വ​രു​ത്തു​ന്ന​തി​ന് ബ​ന്ധ​പ്പെ​ട്ട അ​ധി​കാ​രി​ക​ളു​മാ​യി ഏ​കോ​പി​പ്പി​ച്ച് തൊ​ഴി​ൽ മ​ന്ത്രാ​ല​യം അ​തി​ന്റെ എ​ല്ലാ സേ​വ​ന​ങ്ങ​ൾ​ക്കും ഒ​രു സ​മ​ഗ്ര ഡി​ജി​റ്റ​ൽ പ്ലാ​റ്റ്‌​ഫോം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. മ​ന്ത്രാ​ല​യ​ത്തി​ന്റെ വെ​ബ്‌​സൈ​റ്റി​ലൂ​ടെ 80 ഇ​ല​ക്ട്രോ​ണി​ക് സേ​വ​ന​ങ്ങ​ളാ​ണ് നി​ല​വി​ൽ ന​ൽ​കി​വ​രു​ന്ന​ത്. നേ​ര​ത്തെ പു​തു​ക്കാ​ൻ ന​ൽ​കി​യ അ​പേ​ക്ഷ​ക​ളോ ഓ​ഫി​സി​നെ​തി​രെ പ​രാ​തി​ക​ളോ ഉണ്ടാവാൻ പാ​ടി​ല്ല. മാത്രമല്ല, ലേ​ബ​ർ റി​ക്രൂ​ട്ട്‌​മെ​ന്റ് ഓ​ഫി​സ് ലൈ​സ​ൻ​സ് റ​ദ്ദാ​ക്കു​ന്ന​തി​ന് അ​പേ​ക്ഷി​ക്കു​മ്പോൾ സ്ഥാ​പ​ന​ത്തി​ന് വി​ല​ക്കു​ക​ളോ നി​ല​വി​ലെ ഉ​ട​മ​യ്ക്കെ​തി​രെ വ്യ​ക്തി​പ​ര​മാ​യ വി​ല​ക്കു​ക​ളോ ഓ​ഫി​സി​നെ​തി​രെ പ​രാ​തി​ക​ളോ ഉ​ണ്ടാ​വ​രു​ത്. കൂ​ടാ​തെ ഓ​ഫി​സ് അ​ട​ച്ചു​പൂ​ട്ടു​ന്ന​തുമായി ബന്ധപ്പെട്ട് പ​ത്ര​ത്തി​ലൂ​ടെ ഔ​ദ്യോ​ഗി​ക​മാ​യി അ​റി​യി​ച്ച് ഒ​മ്പ​ത് മാ​സം പി​ന്നി​ട്ടാ​ലും ഇ-​സേ​വ​ന​ത്തി​ലൂ​ടെ ലൈ​സ​ൻ​സ് റ​ദ്ദാ​ക്കാം.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

സൗബിൻ ഷാഹിറിന്റെ പറവ ഫിലിംസിൽ റെയ്ഡ് നടത്തി ആദായ നികുതി വകുപ്പ്

നടനും നിർമ്മാതാവും സംവിധായകനുമായ സൗബിൻ ഷാഹിറിന്റെ ഉടമസ്ഥതയിലുള്ള പറവ ഫിലിംസിൻ്റെ ഓഫീസിൽ ആദായ നികുതി വകുപ്പ് റെയ്‌ഡ് നടത്തി. പറവ ഫിലിംസ് നടത്തിയ സാമ്പത്തിക...

ഏഴ് ദിവസത്തേയ്ക്ക് സൗജന്യ 53 ജിബി ഡാറ്റ; യുഎഇ ദേശീയ ദിനത്തിൽ വമ്പൻ ഓഫറുമായി ഡു

53-ാമത് യുഎഇ ദേശീയ ദിനത്തോടനുബന്ധിച്ച് സൗജന്യ ഡാറ്റ വാഗ്ദാനം ചെയ്ത് ടെലികോം ഓപ്പറേറ്റർ ഡു. എല്ലാ പോസ്റ്റ്‌പെയ്ഡ് ഉപഭോക്താക്കൾക്കും ഏഴ് ദിവസത്തേക്ക് 53 ജിബി...

ലോകത്തിലെ ഏറ്റവും നീളമുള്ള മെട്രോ; റിയാദ് മെട്രോ ഉദ്ഘാടനം ചെയ്ത് സൗദി ഭരണാധികാരി

ലോകത്തിലെ ഏറ്റവും നീളമുള്ള മെട്രോയായ റിയാദ് മെട്രോ ഉദ്ഘാടനം ചെയ്തു. സൗദി ഭരണാധികാരി സൽമാൻ രാജാവ് കൊട്ടാരത്തിൽ വെച്ചാണ് മെട്രോയുടെ ഉദ്ഘാടനം നിർവ്വഹിച്ചത്. 176...

യുഎഇ ദേശീയ ദിനം; അവധി ദിനത്തിൽ കുടുംബങ്ങൾക്ക് മാത്രമായി ദുബായിലെ 4 പൊതു ബീച്ചുകൾ

53-ാം ദേശീയ ദിനം ആഘോഷിക്കാനൊരുങ്ങിയിരിക്കുകയാണ് യുഎഇ. അനുവദിച്ച ഡിസംബർ 2,3 എന്നീ അവധി ദിനങ്ങൾക്ക് പുറമെ വാരാന്ത്യ അവധികൂടി ചേർത്ത് നാല് ദിവസത്തെ അവധിയാണ്...