‘ഹ​ലോ ഏ​ഷ്യ’​ക്കു​ ശേ​ഷം ലു​മി​ന​സ് ഫെ​സ്റ്റി​വ​ലുമായി ഖത്തർ

Date:

Share post:

ഏ​ഷ്യ​ൻ ക​പ്പ് ഫു​ട്ബാ​ൾ​വേ​ള​യി​ൽ ആരാധകർക്ക് മറക്കാനാവാത്ത നിമിഷങ്ങൾ സ​മ്മാ​നി​ച്ച ‘ഹ​ലോ ഏ​ഷ്യ’​ക്കു​ശേ​ഷം ലു​സൈ​ൽ ബൊ​ളെ​വാ​ഡിൽ പുതിയ ആഘോഷങ്ങൾക്ക് നാളെ തുടക്കമാവും. ശൈ​ത്യ​കാ​ല​ത്തി​ന് പ​രി​സ​മാ​പ്തി കു​റി​ച്ചു​കൊ​ണ്ട് ഖ​ത്ത​ർ ടൂ​റി​സം സം​ഘ​ടി​പ്പി​ക്കു​ന്ന ലു​മി​ന​സ് ഫെ​സ്റ്റി​വ​ലി​നാ​ണ് ബൊ​ളെ​വാ​ഡ് സാക്ഷ്യം വഹിക്കുന്നത്. ഇ​ത്ത​ര​ത്തി​ൽ ഒ​രു​ക്കു​ന്ന പ്ര​ഥ​മ ലൈ​റ്റ് ഫെ​സ്റ്റി​വലാ​യ ലു​മി​ന​സ് ബൊ​ളെ​വാ​ഡി​ലെ അ​ൽ സാ​ദ് പ്ലാ​സ​യെ ക​ണ്ണ​ഞ്ചി​പ്പി​ക്കു​ന്ന വെ​ളി​ച്ച​ത്താ​ൽ കൂടുതൽ വ​ർ​ണാ​ഭ​മാ​ക്കും.

 

ഫെ​ബ്രു​വ​രി 21 മു​ത​ൽ മാ​ർ​ച്ച് ര​ണ്ടു​വ​രെ എ​ല്ലാ ദി​വ​സ​വും വൈകുന്നേരം അ​ഞ്ചു​മു​ത​ൽ അ​ർ​ധ​രാ​ത്രി വ​രെ നീ​ണ്ടു​നി​ൽ​ക്കു​ന്ന പ​രി​പാ​ടി​ക​ൾ സ​ന്ദ​ർ​ശ​ക​ർ​ക്ക് കാഴ്ചയുടെ പുത്തൻ അനുഭവം സമ്മാനിക്കും. 20ഓ​ളം ഇ​ൻ​സ്റ്റ​ലേ​ഷ​നു​ക​ൾ, ലൈ​വ് മാ​സ്‌​കോ​ട്ടു​ക​ൾ, അ​ഞ്ച് സോ​ണു​ക​ൾ, സ്‌​റ്റേ​ജ് പ്ര​ക​ട​ന​ങ്ങ​ൾ, വൈ​വി​ധ്യ​മാ​ർ​ന്ന വി​നോ​ദ​ങ്ങ​ൾ എ​ന്നി​വ കോ​ർ​ത്തി​ണ​ക്കിക്കൊണ്ട് ഖ​ത്ത​റി​ലെ ഏ​റ്റ​വും വ​ലി​യ ലൈ​റ്റ് ഫെ​സ്റ്റി​വ​ലാ​യി ലു​മി​ന​സ് ഫെ​സ്റ്റി​വ​ൽ മാ​റും.

 

എ​ല്ലാ പ്രാ​യ​ക്കാ​രു​ടെ​യും അ​ഭി​രു​ചി​ക​ൾ​ക്ക് അ​നു​യോ​ജ്യ​മാ​യ ഖ​ത്ത​രി, സ​മ​കാ​ലി​ക സാം​സ്‌​കാ​ര​ങ്ങ​ളും അ​ടി​സ്ഥാ​ന​മാ​ക്കി​ക്കൊ​ണ്ട് കാ​ൻ​ഡ​ല, ബൂ​ഗി​വൂ​ഗി തു​ട​ങ്ങി​യ പ്ര​ശ​സ്ത വി​നോ​ദ ടീ​മു​ക​ളു​ടെ പ്ര​ക​ട​ന​ങ്ങ​ളും ലു​മി​ന​സി​ൽ അ​ര​ങ്ങേ​റും. കൂടാതെ രാ​ജ്യാ​ന്ത​ര, പ്രാ​ദേ​ശി​ക ക​ലാ​കാ​ര​ന്മാ​രു​ടെ സ്റ്റേ​ജ് പ്ര​ക​ട​ന​ങ്ങ​ൾ എന്നിവയും ഫെ​സ്റ്റി​വ​ലി​ന് കൊ​ഴു​പ്പു​കൂ​ട്ടും. .

 

ലു​മി​ന​സ് ഫെ​സ്റ്റി​വ​ലി​ലെ പ്ര​ധാ​ന സോ​ണു​ക​ൾ

ഗേ​റ്റ് വേ: ​സ​ന്ദ​ർ​ശ​ക​രെ സ്വാ​ഗ​തം ചെ​യ്യാൻ ഏ​റെ മി​ക​വോ​ടെ രൂ​പ​ക​ൽ​പ​ന ചെ​യ്തി​രി​ക്കു​ന്ന ക​വാ​ടം ഉ​ൾ​പ്പെ​ടു​ന്ന മേ​ഖ​ല​യാ​ണ് ഗേ​റ്റ് വേ. ഇവിടെ ​ച​ലി​ക്കു​ന്ന ലൈ​റ്റു​ക​ളും വ​ലി​യ പ്രൊ​ജ​ക്ഷ​നു​ക​ളും ഉ​പ​യോ​ഗി​ച്ച് ഫെ​സ്റ്റി​വ​ലി​നെ​ക്കു​റി​ച്ച് പ​റ​യു​ക​യാ​ണ് ഗേ​റ്റ് വേ ​സോ​ൺ. അ​ന്താ​രാ​ഷ്ട്ര ഡി​സൈ​ൻ സ്റ്റു​ഡി​യോ ആ​യ ലൈം​ലൈ​റ്റ് ആ​ണ്ഇ​ൻ​സ്റ്റ​ലേ​ഷ​നു​ക​ൾ രൂ​പ​ക​ൽ​പ​ന ചെ​യ്തി​രി​ക്കു​ന്ന​ത്”

 

എ​ർ​ത്ത്: അ​മി​ഗോ ആ​ൻ​ഡ് അ​മി​ഗോ ഡി​സൈ​നു​ക​ളാ​ണ് എ​ർ​ത്ത് സോ​ണി​ൽ സ​ന്ദ​ർ​ശ​ക​രെ കാ​ത്തി​രി​ക്കു​ന്ന​ത്. പ്ര​കൃ​തി​യു​ടെ ഘ​ട​ക​ങ്ങ​ളെ പ്ര​തി​നി​ധാ​നം​ ചെ​യ്യു​ന്ന സം​വേ​ദ​നാ​ത്മ​ക ലൈ​റ്റി​ങ്, ഫ്ലൂ​റ​സെ​ന്റ് ലൈ​റ്റി​ങ് എ​ന്നി​വ ഉ​പ​യോ​ഗി​ച്ച് ഇവിടെ പൂ​ന്തോ​ട്ട പ്ര​മേ​യ​ത്തി​ലു​ള്ള ഇ​ൻ​സ്റ്റ​ലേ​ഷ​നു​ക​ൾ സ​ജ്ജ​മാ​ക്കും.

 

വാ​ട്ട​ർ: വാ​ട്ട​ർ സോ​ൺ ഡി​സൈ​നു​ക​ൾ അ​റ്റ​ലി​യ​ർ സി​സു​വും ചൈ​ന ലൈ​റ്റ് ഫെ​സ്റ്റി​വ​ൽ ബി.​വി​യു​മാ​ണ് രൂ​പ​ക​ൽ​പ​ന ചെ​യ്തി​രി​ക്കു​ന്ന​ത്. ദ​ർ​ബ് ലു​സൈ​ലി​ലെ തി​മിം​ഗ​ല സ്രാ​വ് പ്ലാ​സ​യി​ൽ സ്ഥാ​പി​ച്ചി​രി​ക്കു​ന്ന വാ​ട്ട​ർ സോ​ണി​ലെ​ത്തു​ന്ന സ​ന്ദ​ർ​ശ​ക​ർ​ക്ക് സ​മു​ദ്ര​ത്തി​ന്റെ അ​ത്ഭു​ത​ങ്ങ​ളെ​ക്കു​റി​ച്ച് കൂ​ടു​ത​ൽ അ​റി​യാ​നു​ള്ള അ​വ​സ​ര​മൊ​രു​ക്കുന്നതാണ്.

 

ഫ​യ​ർ: ഡി​ജി​റ്റ​ൽ ആ​ർ​ട്ട് പ്രൊ​ജ​ക്ഷ​ൻ വ​ഴി വെ​ടി​ക്കെ​ട്ടി​ന്റെ ജ്വ​ല​ന​ത്തി​ൽ നി​ന്നും പ്ര​ചോ​ദ​നം ഉ​ൾ​ക്കൊ​ണ്ടാ​ണ് ഫെ​സ്റ്റി​വ​ലി​ലെ ഫ​യ​ർ സോ​ൺ നിർമിച്ചിരിക്കുന്നത്. ത്രി​മാ​ന ആ​ർ​ക്കി​ടെ​ക്ച​റ​ൽ മാ​പ്പി​ങ്, സം​വേ​ദ​നാ​ത്മ​ക സ്‌​ക്രീ​നു​ക​ൾ, സാം​സ്‌​കാ​രി​ക ഉ​ത്സ​വ​ങ്ങ​ൾ, എ​ന്നി​വ​യി​ൽ വൈ​ദ​ഗ്ധ്യം നേ​ടി​യ നി​ര​വ​ധി പു​ര​സ്‌​കാ​ര​ങ്ങ​ൾ ക​ര​സ്ഥ​മാ​ക്കി​യ ആ​ർ​ട്ടി​സ്റ്റ് ജോ​ർ​ജി പി​ൻ ആ​ണ് ഡി.​എ.​പി സ്ഥാ​പി​ച്ച​ത്.

 

എ​യ​ർ: പ്ര​കാ​ശ​സൗ​ന്ദ​ര്യ​ത്തോ​ടെ വാ​യു​വും സ്ഥ​ല​വും അ​ടി​സ്ഥാ​ന​മാ​ക്കി​യു​ള്ള ക​ലാ​സൃ​ഷ്ടി​ക​ളാ​ണ് എ​യ​ർ സോ​ണി​ന്റെ സ​വി​ശേ​ഷ​ത. ഓ​സ്‌​ട്രേ​ലി​യ​ൻ ഡി​സൈ​ൻ സ്റ്റു​ഡി​യോ ആ​യ ഐ​റി​ന​യാ​ണ് സോ​ണി​ന് രൂ​പ​ക​ൽ​പ​ന നി​ർ​വ​ഹി​ച്ചി​രി​ക്കു​ന്ന​ത്.

 

luminous festival from tomorrow

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

വേഷം തെരഞ്ഞെടുക്കുന്നത് പോലെ ആഭരണങ്ങളും; ഫഹദിൻ്റെ പരസ്യം ഹിറ്റ്

മലയാളികളുടെ പ്രിയ നടൻ ഫഹദ് ഫാസിൽ ബ്രാൻഡ് അംബാസിഡർ ആയ കവിത ഗോൾഡ് ആൻഡ് ഡയമണ്ട്സിൻ്റെ ഏറ്റവും പുതിയ പരസ്യം വൻഹിറ്റ്. സ്റ്റൈലിലും ആറ്റിട്യൂഡിലും...

പുതുവർഷത്തെ വരവേൽക്കാനൊരുങ്ങി ദുബായ്; 6 സ്ഥലങ്ങളിൽ കരിമരുന്ന് പ്രകടനം

2025-നെ വരവേൽക്കാനൊരുങ്ങിയിരിക്കുകയാണ് ദുബായ്. വിവിധ ആഘോഷ പരിപാടികളാണ് എമിറേറ്റിന്റെ വിവിധ ഭാ​ഗങ്ങളിലായി ഒരുക്കിയിരിക്കുന്നത്. പുതുവർഷത്തിൻ്റെ ആദ്യ മിനിറ്റുകളിൽ ദുബായിലെ ആറ് പ്രദേശങ്ങളിൽ കരിമരുന്ന് പ്രകടനം...

ബാഡ്മിന്റൺ താരം പി.വി സിന്ധു വിവാഹിതയായി; വരൻ വെങ്കടദത്ത സായ്

ബാഡ്മിന്റൺ താരം പി.വി സിന്ധു വിവാഹിതയായി. സോഫ്റ്റ്വെയർ കമ്പനിയായ പൊസിഡെക്‌സ് ടെക്നോളജീസിൻ്റെ എക്‌സിക്യൂട്ടീവ് ഡയറക്ടർ വെങ്കടദത്ത സായിയാണ് വരൻ. വിവാഹത്തിൽ രാജ്യത്തെ രാഷ്ട്രീയ, കായിക,...

സൗദിയിൽ ഉല്പാദിപ്പിക്കുന്ന ഒട്ടക പാലിന് ആഗോള വിപണിയിൽ വൻ ഡിമാന്റ്; ലിറ്ററിന് 20 ഡോളര്‍ വരെ

ആ​ഗോള വിപണി കയ്യടക്കുകയാണ് സൗദിയിൽ ഉല്പാദിപ്പിക്കുന്ന ഒട്ടക പാൽ. രാജ്യത്തെ ഒട്ടക പാലിനും അനുബന്ധ ഉല്പന്നങ്ങൾക്കും ആഗോള വിപണിയിൽ വൻ ഡിമാന്റാണുള്ളത്. അന്താരാഷ്ട്ര വിപണിയിൽ...