ഇരട്ട പൗരത്വമുള്ളവരെയും ഇസ്രായേൽ ആക്രമണത്തിൽ പരിക്കേറ്റവരെയും ഗസ്സയിൽ നിന്ന് പുറത്തെത്തിക്കുന്നതിന് വേണ്ടി റഫ അതിർത്തി തുറക്കാൻ വഴിയൊരുക്കിയതിൽ ഖത്തറിന് നന്ദി പറഞ്ഞ് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ. ബുധനാഴ്ചയാണ് റഫ അതിർത്തി ഇസ്രായേൽ നിയന്ത്രണങ്ങളോടെ തുറന്നു നൽകിയത്.
വ്യോമാക്രമണത്തിൽ ഗുരുതര പരിക്കേറ്റ പലസ്തീനികളെ ഈജിപ്തിൽ എത്തിച്ച് വിഗദ്ധ ചികിത്സ നൽകുന്നതിനും ഇരട്ട പൗരത്വമുള്ള വിദേശികൾക്കും വേണ്ടിയായിരുന്നു അതിർത്തി തുറന്ന് നൽകിയത്. ഈജിപ്തിന്റെ അനുമതിയോടെയായിരുന്നു നടപടി. ഗസ്സ ബോര്‍ഡേഴ്സ് ആന്‍ഡ് ക്രോസിങ്സ് അതോറിറ്റി പുറത്തുവിട്ട പട്ടികയുടെ അടിസ്ഥാനത്തിലാണ് ഇവടെ ഈജിപ്തിലേക്ക് പ്രവേശിക്കാൻ അനുവാദം നൽകിയത്. ഈ വിഷയത്തിലെ നയതന്ത്ര ഇടപെടലിനാണ് യു.എസ് പ്രസിഡന്റ് ഖത്തറിന് നന്ദി അറിയിച്ചത്.