ഖത്തറിൽ ഡ്രൈവിങ് ലൈസൻസുള്ളവർക്ക് ഇന്റർനാഷനൽ ഡ്രൈവിങ് ലൈസൻസ് സ്വന്തമാക്കാം 

Date:

Share post:

രാജ്യത്ത് ഡ്രൈവിങ് ലൈസൻസുള്ളവർക്ക് ഇന്റർനാഷനൽ ഡ്രൈവിങ് ലൈസൻസ് വേഗത്തിൽ സ്വന്തമാക്കാം. പൗരത്വമുള്ള രാജ്യത്തു നിന്നോ അല്ലെങ്കിൽ താമസിക്കുന്ന രാജ്യത്ത് (റസിഡൻസി പെർമിറ്റുള്ള) നിന്നോ ഇന്റർനാഷനൽ ഡ്രൈവിങ് ലൈസൻസ് നേടാൻ കഴിയും. സന്ദർശിക്കുന്ന രാജ്യം ചുറ്റിക്കാണാൻ പലരും വാഹനവും ഡ്രൈവറും ഉൾപ്പെടെ വാടകയ്ക്ക് എടുക്കാറുണ്ട്. എന്നാൽ കൈവശം ഇന്റർനാഷനൽ ഡ്രൈവിങ് ലൈസൻസ് ഉണ്ടെങ്കിൽ വാഹനം വാടകയ്ക്ക് എടുത്ത് സ്വന്തമായി ഡ്രൈവ് ചെയ്യാൻ കഴിയും. ഇതിനുള്ള അവസരമാണ് ഇപ്പോൾ ഒരുങ്ങുന്നത്. സന്ദർശിക്കുന്ന രാജ്യത്തെ ഗതാഗത ചട്ടങ്ങൾ അറിഞ്ഞിരിക്കണമെന്നത് നിർബന്ധമാണ്. അവ കൃത്യമായി പാലിച്ചു വേണം വാഹനം ഓടിക്കാൻ. ഒട്ടു മിക്ക രാജ്യങ്ങളിലും ഇന്റർനാഷണൽ ഡ്രൈവിങ് ലൈസൻസ് അംഗീകരിക്കാറുണ്ട്.

അതത് രാജ്യങ്ങളിലെ (സ്വദേശത്തെ അല്ലെങ്കിൽ റസിഡൻസിയുള്ള രാജ്യത്തെ) സർക്കാർ അംഗീകൃത ഡ്രൈവിങ് ലൈസൻസ് കൈവശമുള്ളവർക്ക്‌ മാത്രമാണ് ഇന്റർനാഷണൽ ഡ്രൈവിങ് ലൈസൻസ് സ്വന്തമാക്കാൻ കഴിയുക. അതേസമയം ഖത്തറിലെ ഇന്ത്യക്കാർക്ക് ഇന്ത്യയിൽ നിന്നോ ഖത്തറിൽ നിന്നോ ഇന്റർനാഷണൽ ലൈസൻസ് എടുക്കാവുന്നതാണ്.

ഏത് രാജ്യത്താണെങ്കിലും സന്ദർശക വീസയിൽ എത്തുന്നവർക്കാണ് ഇന്റർനാഷണൽ ഡ്രൈവിങ് ലൈസൻസിൽ വാഹനം ഓടിക്കാൻ കഴിയുക. ഖത്തറിലെ നിയമം അനുസരിച്ച് ടൂറിസ്റ്റ് വീസയിലെത്തുന്നവർക്ക് ഇന്റർനാഷനൽ ഡ്രൈവിങ് ലൈസൻസ് ഉപയോഗിച്ച് പരമാവധി ഒരു മാസം വരെയാണ് വാഹനം ഓടിക്കാനുള്ള അനുമതിയുള്ളത്. ഖത്തറിലെ അംഗീകൃത ഇന്റർനാഷണൽ മോട്ടർ ക്ലബ്ബുകളിലോ അംഗീകൃത ട്രാവൽ ഏജൻസികളിലോ ലൈസൻസിനായി അപേക്ഷ നൽകാം. ഒട്ടുമിക്ക ട്രാവൽ ഏജൻസികൾക്കും ഇന്റർനാഷനൽ ഡ്രൈവിങ് ലൈസൻസ് നൽകാനുള്ള അനുമതിയുണ്ട്.

അതേസമയം ഖത്തറിലാണ് ലൈസൻസിനായി അപേക്ഷിക്കുന്നതെങ്കിൽ ഡ്രൈവിങ് ലൈസൻസ്, രണ്ട് ഫോട്ടോ, റസിഡൻസി പെർമിറ്റ്, പാസ്‌പോർട് കോപ്പി എന്നീ രേഖകൾ നൽകണം. പരമാവധി 10-20 മിനിറ്റിനുള്ളിൽ തന്നെ ലൈസൻസ് ലഭിക്കും. എന്നാൽ നേരത്തെ കാർഡ് ആയിരുന്നത് ഇപ്പോൾ ഇ-കോപ്പിയായും ലഭിക്കും. 200 റിയാലിൽ താഴെയാണ് അപേക്ഷിക്കാനുള്ള ഫീസ്. ഇന്റർനാഷണൽ ഡ്രൈവിങ് ലൈസൻസിന് ആറ് മാസം മുതൽ ഒരു വർഷം വരെയാണ് കാലാവധി.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

ഭീമ ജ്വല്ലേഴ്സ് മിഡിൽ ഈസ്റ്റ് പത്താം വാർഷികം; ‘​ഗോ ​ഗോൾഡ്, ഡ്രൈവ് ബോൾഡ് വിത്ത് ഭീമ’ വിജയിയെ പ്രഖ്യാപിച്ചു

യുഎഇയിലെ ഭീമ ജ്വല്ലേഴ്സിന്റെ പത്താം വാർഷികത്തിന്റെ ഭാ​ഗമായി അവതരിപ്പിച്ച '​ഗോ ​ഗോൾഡ്, ഡ്രൈവ് ബോൾഡ് വിത്ത് ഭീമ' മത്സരത്തിൽ വിജയിയെ പ്രഖ്യാപിച്ചു. വിജയിയായ ദുബായിലെ...

യുഎഇ ദേശീയ ദിനം; ദുബായിൽ രണ്ട് ദിവസത്തെ സൗജന്യ പാർക്കിംഗ് പ്രഖ്യാപിച്ചു

യുഎഇ ദേശീയ ദിനത്തിന്റെ ഭാ​ഗമായി ദുബായിൽ രണ്ട് ദിവസത്തെ സൗജന്യ പാർക്കിം​ഗ് പ്രഖ്യാപിച്ചു. ദേശീയ ദിന അവധി ദിവസങ്ങളായ ഡിസംബർ 2,3 (തിങ്കൾ, ചൊവ്വ)...

സെറിബ്രൽ പാൾസി മറികടന്ന് സിനിമ; യുവാവിന് അഭിനന്ദന പ്രവാഹം

ജന്മനാ ശരീരത്തെ ബാധിച്ച സെറിബ്രൽ പാൾസി എന്ന രോ​ഗത്തെ മറികടന്ന് സിനിമ സംവിധായകനായ യുവാവിന് അഭിനന്ദന പ്രവാഹം. കൊട്ടാരക്കര സ്വദേശി രാകേഷ് കൃഷ്ണൻ കുരമ്പാലയാണ്...

ഫ്ലാറ്റ് തട്ടിപ്പ് കേസ്; നടി ധന്യ മേരി വർഗീസിന്റെ സ്വത്തുക്കൾ കണ്ടുകെട്ടി

ഫ്ലാറ്റ് തട്ടിപ്പുകേസിൽ നടി ധന്യ മേരി വർഗീസിൻ്റെയും കുടുംബത്തിന്റെയും സ്വത്തുക്കൾ കണ്ടുകെട്ടി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി). പട്ടത്തും പേരൂർക്കടയിലുമുള്ള 1.56 കോടിയുടെ സ്വത്തുക്കളാണ് കണ്ടുകെട്ടിയത്....