നോമ്പ് നോറ്റ് പ്രാർത്ഥനയോടെ ഈദ് അൽ ഫിത്തറിനെ വരവേൽക്കാൻ ഒരുങ്ങുകയാണ് ലോകമെമ്പാടുമുള്ള വിശ്വാസികൾ. ആഘോഷങ്ങൾ കളർഫുൾ ആക്കാൻ ലോകമാകെ ഒരുങ്ങിക്കഴിഞ്ഞു. ബാങ്കുകൾ ഉൾപ്പെടെ ധനകാര്യ സ്ഥാപനങ്ങളുടെ പെരുന്നാൾ അവധി ചൊവ്വാഴ്ച ആരംഭിക്കുമെന്ന് ഖത്തർ സെൻട്രൽ ബാങ്ക് അറിയിച്ചിട്ടുണ്ട്.
ചൊവ്വ, ബുധൻ, വ്യാഴം ദിവസങ്ങളിലാണ് ധനകാര്യ സ്ഥാപനങ്ങൾക്കുള്ള അവധി പ്രഖ്യാപിച്ചിരിക്കുന്നത്. വാരാന്ത്യ അവധികൂടി കഴിഞ്ഞ് ഏപ്രിൽ 14 ഞായറാഴ്ച പ്രവൃത്തി ദിനം ആരംഭിക്കും. സർക്കാർ ഓഫിസുകൾ, മന്ത്രാലയങ്ങൾ ഉൾപ്പെടെയുള്ള സ്ഥാപനങ്ങളുടെ ഈദ് അവധിക്ക് ഞായറാഴ്ച തുടക്കമായിരുന്നു. ഏപ്രിൽ 15വരെയാണ് പൊതു അവധി.