ലോകകപ്പ് കാലത്ത് ഖത്തര്‍ സന്ദര്‍ശിക്കാനായി ആരാധകര്‍ക്കും സംഘാടകള്‍ക്കുമായി ഏര്‍പ്പെടുത്തിയിരുന്ന ഹയ്യാ കാര്‍ഡിന്‍റെ കാലാവധി ഒരുവര്‍ഷത്തേക്ക് നീട്ടി. രാജ്യത്തിന് പുറത്തുള്ള ഹയ്യ കാര്‍ഡ് ഉടമകള്‍ക്ക് 2024 ജനുവരി 24 വരെ ഖത്തറില്‍ പ്രവേശിക്കാമെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.
കാര്‍ഡ് കൈവശം ഉളളവര്‍ക്ക് രാജ്യത്തേക്ക് ഒരു വര്‍ഷം മള്‍ട്ടിപ്പിള്‍ എന്‍ട്രിയും അനുവദിക്കും. ഇതിനായി പ്രത്യേക ഫീസും നല്‍കേണ്ടതില്ല. കാര്‍ഡുളളവര്‍ക്ക് കുടുംബത്തോടൊപ്പം താമസിക്കാനും അനുമതിയുണ്ട്. ജനുവരി 23ന് ഹയ്യാ കാര്‍ഡിന്‍റെ കാലാവധി അവസാനിച്ചിരുന്നെങ്കിലും വീണ്ടും നീട്ടി നല്‍കാന്‍ അധികൃതര്‍ തീരുമാനിക്കുകയായിരുന്നു. .
ലോകപ്പ് ആരാധകര്‍ക്ക് ഖത്തറില്‍ പ്രവേശിക്കാനുള്ള വിസ എന്ന നിലയിലാണ് ഹയ്യാ കാര്‍ഡ് നല്‍കിയത്. എന്നാല്‍ ഭൂരിഭാഗം കാര്‍ഡ് ഉടമകളും രാജ്യം വിട്ടശേഷമാണ് ആഭ്യന്തര മന്ത്രാലയം ഹയ്യാ കാര്‍ഡ് കാലാവധി ദീര്‍ഘിപ്പിച്ചതായി പ്രഖ്യാപിച്ചത്. മന്ത്രാലയം പ്രഖ്യാപിച്ച വ്യവസ്ഥകള്‍ക്കും നിബന്ധനകള്‍ക്കും അനുസരിച്ചായിരിക്കും ഇനിയുളള പ്രവേശനം.
താമസവുമായി ബന്ധപ്പെട്ട വിവരങ്ങൾ പോര്‍ട്ടലില്‍ വ്യക്തമാക്കണമെന്നും നിര്‍ദ്ദേശമുണ്ട്. ഹോട്ടല്‍ റിസര്‍വേഷനോ കുടുംബാംഗങ്ങള്‍ക്കോ സുഹൃത്തുക്കള്‍ക്കൊപ്പമോ ഉള്ള താമസ സൗകര്യത്തിന്റെ തെളിവൊ ഹയ്യ പോര്‍ട്ടലില്‍ നല്‍കണം. കൂടാതെ നാട്ടിലേക്ക് തിരിച്ചു പോകാനുള്ള വിമാന ടിക്കറ്റും കരുതണമെന്നാണ് നിര്‍ദ്ദേശം. ലോകകപ്പിന് രാജ്യത്തെത്തിയവര്‍ക്ക് വീണ്ടും ഖത്തര്‍ സന്ദര്‍ശിക്കാനുള്ള അവസരമാണിതെന്നും അധികൃതര്‍ സൂചിപ്പിച്ചു.