ഇനി ഇ-ബസ്സിൽ സ്കൂളിലേക്ക് പോയാലോ? ഖത്തറിന്റെ പുതിയ പദ്ധതിയ്ക്ക് തുടക്കമായി 

Date:

Share post:

ഖത്തറിലെ സ്കൂ​ൾ വി​ദ്യാ​ർ​ഥി​കൾ ഇനി ഇലക്ട്രോണിക് ബസിൽ സ്കൂളിലേക്ക് പോകും. ഓ​ട്ടോ​ണ​മ​സ് ഇ ​മൊ​ബി​ലി​റ്റി ഫോ​റ​ത്തി​ന്റെ ഭാ​ഗ​മാ​യി ഗ​താ​ഗ​ത മ​ന്ത്രി ജാ​സിം ബി​ൻ സൈ​ഫ് അ​ൽ സു​ലൈ​തി, വി​ദ്യാ​ഭ്യാ​സ ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ മ​ന്ത്രി ബു​ഥൈ​ന ബി​ൻ​ത് അ​ലി അ​ൽ ജാ​ബി​ർ അ​ൽ നു​ഐ​മി എ​ന്നി​വ​രാ​ണ് ആ​ദ്യ ഇ​ല​ക്ട്രി​ക് സ്കൂ​ൾ ബ​സി​ന്റെ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ച​ത്. 2030ഓ​ടെ രാ​ജ്യ​ത്തെ പൊ​തു​ഗ​താ​ഗ​ത സം​വി​ധാ​നം പൂ​ർ​ണ​മാ​യും ​വൈ​ദ്യു​തീ​ക​രി​ക്കു​ക എ​ന്ന ഖ​ത്ത​ർ ദേ​ശീ​യ വി​ഷ​​ൻ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യാ​ണ് ഇ​ല​ക്ട്രി​ക് സ്കൂ​ൾ ബ​സു​ക​ൾ ഖത്തർ നി​ര​ത്തി​ലി​റ​ക്കു​ന്ന​ത്.

വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പ​രി​സ്ഥി​തി സൗ​ഹൃ​ദ ഇ ​മൊ​ബി​ലി​റ്റി ഗ​താ​ഗ​ത സം​വി​ധാ​ന​ങ്ങ​ളെ ബോ​ധ​വ​ത്ക​രി​ക്കു​ന്ന​തി​ന്റെ ഭാ​ഗ​മാ​യി മു​വാ​സ​ലാ​ത്തിന്റെ (ക​ർ​വ) നേ​തൃ​ത്വ​ത്തി​ൽ ഈ ​അ​ധ്യ​യ​ന വ​ർ​ഷം ഇ-​ബ​സു​ക​ൾ പ​രീ​ക്ഷ​ണ ഓ​ട്ട​ത്തി​ന് വി​ധേ​യ​മാ​ക്കുമെന്ന് ഗതാഗത വകുപ്പ് അറിയിച്ചു. കാ​ർ​ബ​ൺ ബ​ഹി​ർ​ഗ​മ​നം കു​റ​യ്ക്കു​ന്ന സു​സ്ഥി​ര​ത പ​ദ്ധ​തി​ക​ൾ പു​തി​യ ത​ല​മു​റ​യി​ലേ​ക്ക് പ​ക​രു​ക​യാ​ണ് ഖത്തർ ഗതാഗത വകുപ്പിന്റെ ലക്ഷ്യം. അ​ത്യാ​ധു​നി​ക സാ​​ങ്കേ​തി​ക വി​ദ്യ​ക​ൾ കൂ​ടി ഉ​ൾ​ക്കൊ​ള്ളി​ച്ചുകൊണ്ട് നിർമിച്ച ബ​സു​ക​ൾ വിദ്യാർത്ഥികൾക്കും ഡ്രൈവർമാർക്കും പുതിയൊരു അനുഭവമായിരിക്കും.

ബ​സു​ക​ൾ ല​ക്ഷ്യ​സ്ഥാ​ന​ത്തെ​ത്തി​യാ​ൽ വി​ദ്യാ​ർ​ഥി​ക​ൾ ആ​രും അ​ക​ത്തി​ല്ലെ​ന്ന് ഉറപ്പാക്കാൻ ഡ്രൈ​വ​ർ​ക്ക് എ​ളു​പ്പ​ത്തി​ൽ സാധിക്കുന്ന തരത്തിലുള്ള സം​വി​ധാ​ന​ങ്ങ​ൾ, സു​ര​ക്ഷി​ത​മാ​യ സീ​റ്റു​ക​ൾ, എ​മ​ർ​ജ​ൻ​സി എ​ക്സി​റ്റ്, ബ​സി​ന​ക​ത്തും പു​റ​ത്തും നി​രീ​ക്ഷ​ണ കാ​മ​റ, ഡ്രൈ​വ​ർ​ക്കും യാ​ത്ര​ക്കാ​ർ​ക്കും വ്യ​ക്ത​മായി കാ​ണാ​ൻ ക​ഴി​യു​ന്ന സൗ​ക​ര്യം എ​ന്നി​വ ഇലക്ട്രോണിക് സ്കൂൾ ബസ്സിന്റെ സ​വി​ശേ​ഷ​ത​ക​ളാ​ണ്. അത് മാത്രമല്ല, എ​ല്ലാ ബ​സി​ലും ഓ​ട്ടോ​മാ​റ്റി​ക് അ​ഗ്നി​ശ​മ​ന സം​വി​ധാ​നം, എ.​സി, ഫ​സ്റ്റ് എ​യ്ഡ് ബോ​ക്സ്, എ​ൻ​ജി​ൻ സെ​ൻ​സ​ർ, പു​റ​ത്തെ സെ​ൻ​സ​ർ, ​സെ​ൻ​സ​റി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ഡോ​റു​ക​ൾ, ജി.​പി.​എ​സ്, ഡ്രൈ​വ​​റു​ടെ മി​ക​വ് വി​ല​യി​രു​ത്താ​നു​ള്ള സം​വി​ധാ​നം എ​ന്നി​വ​യും ഉ​ൾ​പ്പെ​ടു​ന്നു. വരും വർഷങ്ങളിൽ വിദ്യാഭ്യാസ മേഖലയിൽ കൂടുതൽ നൂതന സംവിധാനങ്ങൾ പരിചയപ്പെടുത്താനുള്ള നീക്കങ്ങളും ഖത്തർ നടത്തുന്നുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

90 പ്രീമിയം വാഹന നമ്പർ പ്ലേറ്റുകൾ ലേലം ചെയ്യാനൊരുങ്ങി ആർടിഎ; ലേലം ഡിസംബർ 28ന്

പ്രീമിയം വാഹന നമ്പർ പ്ലേറ്റുകൾ ലേലം ചെയ്യാനൊരുങ്ങി ദുബായ് റോഡ്‌സ് ആന്റ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർടിഎ). 117-ാമത് ഓപ്പൺ ലൈസൻസിംഗ് പ്ലേറ്റ് ലേലത്തിൽ രണ്ട്...

അവശ്യസാധനങ്ങൾ ഇനി പറന്നെത്തും; ദുബായിൽ ഡ്രോൺ ഡെലിവറി സർവ്വീസ് ആരംഭിച്ചു

ഇനി അവശ്യവസ്തുക്കൾ നിങ്ങളുടെ കൈകളിൽ പറന്നെത്തും. ഡ്രോണുകൾ വഴി അവശ്യവസ്തുക്കളുടെയും പാഴ്സലുകളുടെയും ഡെലിവറി ദുബായിൽ ഔദ്യോഗികമായി ആരംഭിച്ചു. പ്രമുഖ ഡ്രോൺ കമ്പനിയായ കീറ്റ ഡ്രോണിന്...

ദേശീയദിന നിറവിൽ ഖത്തർ; നാടെങ്ങും വിപുലമായ ആഘോഷങ്ങൾ

ദേശീയദിനം ആഘോഷിക്കുകയാണ് ഖത്തർ. ഐക്യത്തിന്റെയും പാരമ്പര്യത്തിൻ്റെയും ആഘോഷമാണ് ഖത്തറിന് ദേശീയദിനം. ഒരാഴ്‌ച മുമ്പ് തന്നെ ദേശീയദിനാഘോഷത്തിൻ്റെ സ്ഥിരം വേദിയായ ദർബ് അൽസാഇയിൽ ആഘോഷ പരിപാടികൾ...

ഖത്തർ ദേശീയ ദിനം; തടവുകാർക്ക് മോചനം നൽകാൻ ഉത്തരവിട്ട് അമീർ

നാളെ ദേശീയദിനം ആഘോഷിക്കാനൊരുങ്ങുകയാണ് ഖത്തർ. ദേശീയ ദിനത്തോടനുബന്ധിച്ച് ഖത്തറിലെ വിവിധ ജയിലുകളിൽ കഴിയുന്ന അനവധി തടവുകാർക്ക് മോചനം നൽകാൻ ഉത്തരവിട്ടിരിക്കുകയാണ് അമീർ ഷെയ്ഖ് തമീം...