‘പുസ്തകങ്ങളുടെ ലോകത്തേക്ക് സ്വാഗതം’, ദോഹ അ​ന്താ​രാ​ഷ്ട്ര പു​സ്ത​കോ​ത്സ​വ​ത്തി​ന് ഇന്ന് തുടക്കം

Date:

Share post:

അക്ഷരങ്ങൾ കടലാസ് താളുകളിൽ കണ്ടുമുട്ടുമ്പോൾ അവ കഥകളായും കവിതകളായും നോവലായും ലേഖനങ്ങളായും രൂപം മാറും. പുറം ചട്ടകളിൽ മനോഹരമായ ചിത്രങ്ങൾ അകത്തളങ്ങളിലെ കണ്ടന്റുകളുടെ പ്രതിഭിംബമായി മാറും. അവയിൽ ആകൃഷ്ഠരായി വായനക്കാരുമെത്തും. വ്യത്യസ്തമായ ശൈലികൾ, കഥകൾ, സംഭവങ്ങൾ…

പു​സ്ത​ക പ്രേ​മി​ക​ളു​ടെ​യും വാ​യ​ന പ്രി​യ​രു​ടെ​യും ഉ​ത്സ​വ​കാ​ല​മാ​ണ് ഓരോ പുസ്തക മേളകളും. പുസ്തകങ്ങൾ സംസാരിക്കുന്ന ദോ​ഹ അ​ന്താ​രാ​ഷ്ട്ര പു​സ്ത​കോ​ത്സ​വ​ത്തി​ന് വ്യാ​ഴാ​ഴ്ച തു​ട​ക്കമാവുകയാണ്. ദോ​ഹ എ​ക്സി​ബി​ഷ​ന്‍ ആ​ൻ​ഡ് ക​ണ്‍വെ​ന്‍ഷ​ന്‍ സെ​ന്റ​റി​ൽ മേ​യ് 18 വ​രെ​ വായനയെ സ്നേഹിക്കുന്നവർക്കായി പു​സ്ത​ക​മേ​ളയുണ്ടാവും. ഖ​ത്ത​ര്‍ സാം​സ്കാ​രി​ക മ​ന്ത്രാ​ല​യം സം​ഘാ​ട​ക​രാ​യ മേ​ള​യി​ൽ ഇ​ന്ത്യ​യി​ല്‍നി​ന്ന് ഐ.​പി.​എ​ച്ചും മേളയിൽ പ​​ങ്കെ​ടു​ക്കു​ന്നു​ണ്ട്. 42 രാ​ജ്യ​ങ്ങ​ളി​ല്‍ നിന്നെത്തിയ 515 പ്ര​സാ​ധ​ക​രാ​ണ് ഇ​ത്ത​വ​ണ പുസ്തകമേളയിൽ പ​ങ്കെ​ടു​ക്കു​ന്ന​ത്. ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും വ​ലി​യ പ​ങ്കാ​ളി​ത്ത​മാ​ണ് ഇവിടെ കാണാൻ കഴിയുക.

‘വി​ജ്ഞാ​ന​ത്തി​ലൂ​ടെ നാ​ഗ​രി​ക​ത​ക​ള്‍ കെ​ട്ടി​പ്പ​ടു​ക്കു​ന്നു’ എന്ന ആശയം മുന്നോട്ട് വയ്ക്കുന്ന പു​സ്ത​ക​മേ​ള വരാനിരിക്കുന്ന തലമുറയെ കൂടി വിദ്യാസമ്പന്നരാക്കാനാണ് ലക്ഷ്യമിടുന്നത്. 1972ല്‍ ​തു​ട​ങ്ങി​യ പു​സ്ത​കോ​ത്സ​വം അതിന്റെ വിജയകരമായ 33ാമ​ത് പ​തി​പ്പാണ് ഇന്ന് ദോഹയുടെ ഹൃദയങ്ങളിൽ അക്ഷരങ്ങൾ കൊണ്ട് വിസ്മയം തീർക്കാൻ പോകുന്നത്. ആ​ദ്യ​ഘ​ട്ട​ത്തി​ല്‍ ര​ണ്ട് വ​ര്‍ഷ​ത്തി​ല്‍ ഒ​രി​ക്ക​ല്‍ ന​ട​ത്തി​യി​രു​ന്ന​ മേള 2002 മുതൽക്കാണ് എ​ല്ലാ​വ​ര്‍ഷ​വും ന​ട​ത്താ​ന്‍ തു​ട​ങ്ങി​യ​ത്. ഇ​ത്ത​വ​ണ പ്ര​ത്യേ​ക അ​തി​ഥി രാ​ജ്യമായി എത്തുന്നത് ഒമാനാണ്. വെ​ള്ളി​യൊ​ഴി​കെ​യു​ള്ള ദി​വ​സ​ങ്ങ​ളി​ല്‍ ‌രാ​വി​ലെ ഒ​മ്പ​ത് മണി മു​ത​ല്‍ രാ​ത്രി 10 മണി വ​രെ​യും, വെ​ള്ളി​യാ​ഴ്ച വൈ​കീ​ട്ട് മൂ​ന്ന് മണി മു​ത​ല്‍ രാ​ത്രി 10 മ​ണി വ​രെ​യു​മാ​ണ് പ്ര​വേ​ശ​നം അനുവദിക്കുക. വായനയുടെ പുതിയ വാതായനങ്ങൾ തുറന്നുകൊണ്ട് ദോഹയുടെ മണ്ണ് അക്ഷരങ്ങളുടെ ലോകത്തേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

2025ൽ ഗതാഗതം സുഗമമാകും; പാർക്കിങ്ങ്, സാലിക് നിരക്കുകൾ മാറും

2025ൽ മുതൽ യുഎഇയിൽ നിലവിൽ വരുന്ന പ്രധാനപ്പെട്ട പത്ത് മാറ്റങ്ങളും പുതുക്കിയ ഫീസ് നിരക്കുകളേക്കുറിച്ചും അറിയാം. ഗതാഗതം സുഗമമാകുന്ന പുതിയ പാതകളും സംവിധാനങ്ങളും നിലവിൽ...

‘ധോണിയോട് മിണ്ടിയിട്ട് 10 വർഷത്തിലേറെ; ഫോൺ വിളിച്ചാലും അവൻ എടുക്കാറില്ല’; മനസുതുറന്ന് ഹർഭജൻ സിങ്

എം.എസ് ധോണിയുമായുള്ള ബന്ധത്തേക്കുറിച്ച് ചില തുറന്നുപറച്ചിലുകൾ നടത്തുകയാണ് ഹർഭജൻ സിങ്. ധോണിയോട് മിണ്ടിയിട്ട് 10 വർഷത്തിലേറെയായെന്നും താൻ ഫോൺ വിളിച്ചാൽ പോലും ധോണി കോൾ...

യുഎഇയിൽ പുരുഷ നഴ്സുമാർക്ക് അവസരം; 5000 ദിർഹം ശമ്പളത്തിൽ സൗജന്യ നിയമനം

യുഎഇയിൽ പുരുഷ നഴ്സുമാർക്ക് മികച്ച അവസരം. കേരള സർക്കാർ സ്ഥാപനമായ ഒഡെപെക് മുഖേന യുഎഇ ഇൻഡസ്ട്രിയൽ മേഖലയിലാണ് പുരുഷ നഴ്‌സുമാരുടെ ഒഴിവുകളുള്ളത്. നിലവിലുള്ള 100...

കീര്‍ത്തി സുരേഷിന്റെ വിവാഹം ഡിസംബർ 12ന്; ആശംസകളുമായി ആരാധകർ

നടി കീർത്തി സുരേഷിന്റെ വിവാഹ തിയതി പുറത്തുവിട്ടു. ഡിസംബർ 12ന് ​ഗോവയിൽ വെച്ചാണ് താരം വിവാഹിതയാകുന്നത്. ഏറെക്കാലമായി കീർത്തിയുടെ സുഹൃത്തായ ആന്റണി തട്ടിലാണ് വരൻ....