ദോഹ എക്‌സ്‌പോ 2023, വോളണ്ടിയർ പ്രോഗ്രാമിനായി 40,000-ത്തിലധികം പേർ രജിസ്റ്റർ ചെയ്തു

Date:

Share post:

ഒക്ടോബർ രണ്ട് മുതൽ മാർച്ച് 28 2024 വരെ ദോഹയിൽ നടക്കാനിരിക്കുന്ന എക്‌സ്‌പോ 2023 വോളണ്ടിയർ പ്രോഗ്രാമിനായി ഇതിനോടകം 40,000 ത്തിൽ അധികം വ്യക്തികൾ രജിസ്റ്റർ ചെയ്തതായി റിപ്പോർട്ട്‌. ആറ് മാസത്തെ ഹോർട്ടി കൾച്ചറൽ ഇവന്റിന്റെ സംഘാടകർ അവരുടെ ഔദ്യോഗിക ഇൻസ്റ്റാഗ്രാം ഹാൻഡിലിലൂടെയാണ് രജിസ്ട്രേഷൻ വിവരങ്ങൾ വെളിപ്പെടുത്തിയത്. രജിസ്ട്രേഷൻ നടപടികൾ ഓഗസ്റ്റ് മൂന്നിനാണ് ആരംഭിച്ചതെന്ന പ്രത്യേകത കൂടിയുണ്ട്.

അതേസമയം കഴിഞ്ഞ വർഷത്തെ ഫിഫ ലോകകപ്പിന് ശേഷം ഖത്തർ ആതിഥേയത്വം വഹിക്കുന്ന രണ്ടാമത്തെ വലിയ പരിപാടിയാണ് ദോഹ എക്സ്പോ. ഇവന്റിനായി 2,200 വോളണ്ടിയർമാരെ റിക്രൂട്ട് ചെയ്യാനാണ് സംഘാടകർ ശ്രമിക്കുന്നത്. എക്‌സ്‌പോ 2023 ദോഹ വോളണ്ടിയർമാരാകാൻ ആഗ്രഹിക്കുന്നവർ സെപ്‌റ്റംബർ ഒന്നിന് കുറഞ്ഞത് 18 വയസ്സ് പ്രായമുള്ളവരായിരിക്കണം. കൂടാതെ ആറ് മാസത്തേക്ക് പ്രതിമാസം ഏഴ് മുതൽ എട്ട് വരെ ദിവസങ്ങൾ ഇവന്റിന് വേണ്ടി സമർപ്പിക്കാൻ സന്നദ്ധരായിരിക്കണം.

അതേസമയം അപേക്ഷകർ നിലവിൽ ഖത്തറിൽ താമസിക്കണമെന്ന നിബന്ധനയുണ്ട്. കൂടാതെ സ്വയം ചെലവ് വഹിക്കുകകയും ഇവന്റ് കാലയളവിലേക്ക് ഖത്തറിലേക്ക് മാറാൻ തയ്യാറാവുകയും ചെയ്യണം. ആദ്യം അപേക്ഷകൾ അവലോകനം ചെയ്യുകയും തുടർന്ന് ഒരു അഭിമുഖമുണ്ടായിരിക്കുകയും ചെയ്യും. ശേഷം തിരഞ്ഞെടുത്തു കഴിഞ്ഞാൽ സന്നദ്ധ പ്രവർത്തകർക്ക് സ്ഥിരീകരണം ലഭിക്കുകയും പ്രത്യേക റോളുകൾ നൽകുകയും ചെയ്യും. കൂടാതെ എക്‌സ്‌പോ 2023 ൽ സജീവമായി പങ്കെടുക്കുന്നതിന് മുൻപ് അവർ പരിശീലനത്തിലൂടെ കടന്നുപോകുകയും അക്രഡിറ്റേഷനും യൂണിഫോമുകളും നേടുകയും ചെയ്യും.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

വേഷം തെരഞ്ഞെടുക്കുന്നത് പോലെ ആഭരണങ്ങളും; ഫഹദിൻ്റെ പരസ്യം ഹിറ്റ്

മലയാളികളുടെ പ്രിയ നടൻ ഫഹദ് ഫാസിൽ ബ്രാൻഡ് അംബാസിഡർ ആയ കവിത ഗോൾഡ് ആൻഡ് ഡയമണ്ട്സിൻ്റെ ഏറ്റവും പുതിയ പരസ്യം വൻഹിറ്റ്. സ്റ്റൈലിലും ആറ്റിട്യൂഡിലും...

പുതുവർഷത്തെ വരവേൽക്കാനൊരുങ്ങി ദുബായ്; 6 സ്ഥലങ്ങളിൽ കരിമരുന്ന് പ്രകടനം

2025-നെ വരവേൽക്കാനൊരുങ്ങിയിരിക്കുകയാണ് ദുബായ്. വിവിധ ആഘോഷ പരിപാടികളാണ് എമിറേറ്റിന്റെ വിവിധ ഭാ​ഗങ്ങളിലായി ഒരുക്കിയിരിക്കുന്നത്. പുതുവർഷത്തിൻ്റെ ആദ്യ മിനിറ്റുകളിൽ ദുബായിലെ ആറ് പ്രദേശങ്ങളിൽ കരിമരുന്ന് പ്രകടനം...

ബാഡ്മിന്റൺ താരം പി.വി സിന്ധു വിവാഹിതയായി; വരൻ വെങ്കടദത്ത സായ്

ബാഡ്മിന്റൺ താരം പി.വി സിന്ധു വിവാഹിതയായി. സോഫ്റ്റ്വെയർ കമ്പനിയായ പൊസിഡെക്‌സ് ടെക്നോളജീസിൻ്റെ എക്‌സിക്യൂട്ടീവ് ഡയറക്ടർ വെങ്കടദത്ത സായിയാണ് വരൻ. വിവാഹത്തിൽ രാജ്യത്തെ രാഷ്ട്രീയ, കായിക,...

സൗദിയിൽ ഉല്പാദിപ്പിക്കുന്ന ഒട്ടക പാലിന് ആഗോള വിപണിയിൽ വൻ ഡിമാന്റ്; ലിറ്ററിന് 20 ഡോളര്‍ വരെ

ആ​ഗോള വിപണി കയ്യടക്കുകയാണ് സൗദിയിൽ ഉല്പാദിപ്പിക്കുന്ന ഒട്ടക പാൽ. രാജ്യത്തെ ഒട്ടക പാലിനും അനുബന്ധ ഉല്പന്നങ്ങൾക്കും ആഗോള വിപണിയിൽ വൻ ഡിമാന്റാണുള്ളത്. അന്താരാഷ്ട്ര വിപണിയിൽ...