‘അപകടം ഒളിഞ്ഞിരിപ്പുണ്ട്’, സൈ​ബ​ര്‍ ത​ട്ടിപ്പ് തിരിച്ചറിയാൻ അഞ്ച് മാർഗങ്ങളുമായി ഖ​ത്ത​ര്‍ ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം

Date:

Share post:

പൊ​തു​ജ​ന​ങ്ങ​ൾ സൈ​ബ​ര്‍ ത​ട്ടി​പ്പു​ക​ൾക്ക് ഇരയാവുന്നത് തടയാൻ ബോ​ധ​വ​ത്ക​ര​ണ​വു​മാ​യി ഖ​ത്ത​ര്‍ ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം. സൈ​ബ​ര്‍ ഹാ​ക്കി​ങ്ങി​ന് ഇ​ര​യാ​യി​ട്ടു​ണ്ടോ​യെ​ന്ന് പ​രി​ശോ​ധി​ക്കാ​നു​ള്ള മാ​ര്‍ഗ​ങ്ങ​ളും മ​ന്ത്രാ​ല​യം പ​ങ്കു​വച്ചിട്ടുള്ളത്.

സൈ​ബ​ര്‍ കു​റ്റ​കൃ​ത്യ​ങ്ങ​ള്‍ അ​ധി​ക​രി​ച്ചു​വ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം സോ​ഷ്യ​ല്‍ മീ​ഡി​യ വ​ഴി ബോ​ധ​വ​ത്ക​ര​ണം ന​ട​ത്തു​ന്ന​ത്. ത​ട്ടി​പ്പു​ക​ളെ​ക്കു​റി​ച്ചു​ള്ള കൃ​ത്യ​മാ​യ ധാ​ര​ണ സു​ര​ക്ഷ ഉ​റ​പ്പാ​ക്കാ​ന്‍ സ​ഹാ​യി​ക്കുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. നി​ങ്ങ​ളു​ടെ ഡി​ജി​റ്റ​ല്‍ ഉ​പ​ക​ര​ണ​ങ്ങ​ള്‍ ഹാ​ക്ക് ചെ​യ്തി​ട്ടു​ണ്ടോ​യെ​ന്ന് അ​റി​യാ​ന്‍ അ​ഞ്ചു കാ​ര്യ​ങ്ങ​ള്‍ ശ്ര​ദ്ധി​ച്ചാ​ല്‍ മ​തി​യെ​ന്നും മ​ന്ത്രാ​ല​യം നി​ർ​ദേ​ശി​ക്കു​ന്നു.

1) ആ​പ്ലി​ക്കേ​ഷ​നു​ക​ളി​ല്‍ അ​ന​ധി​കൃ​ത ലോ​ഗി​ന്‍ ന​ട​ക്കു​ന്നു​ണ്ടോ​യെ​ന്ന് പ​രി​ശോ​ധി​ക്കു​ക

2) പ​തി​വി​നേ​ക്കാ​ള്‍ വേ​ഗ​ത്തി​ല്‍ ബാ​റ്റ​റി തീ​ര്‍ന്നു​പോ​കു​ക

3) നി​ങ്ങ​ളു​ടെ അ​നു​മ​തി​യി​ല്ലാ​ത്ത ഉ​പ​ക​ര​ണ​ത്തി​ലെ സെ​റ്റി​ങ്സ് മാ​റു​ക

4) കൃ​ത്യ​മാ​യ കാ​ര​ണ​ങ്ങ​ളി​ല്ലാ​തെ ഉ​പ​ക​ര​ണം അ​മി​ത​മാ​യി ചൂ​ടാ​കു​ക,

5) ഉ​പ​ക​ര​ണ​ത്തി​ന്റെ പ്ര​വ​ര്‍ത്ത​ന ക്ഷ​മ​ത കു​റ​യു​ക

ഇ​തി​ല്‍ ഏ​തെ​ങ്കി​ലും ശ്ര​ദ്ധ​യി​ൽ​പെ​ട്ടാ​ല്‍ ഉ​ട​ന്‍ സു​ര​ക്ഷ ഉ​റ​പ്പാ​ക്കാ​നു​ള്ള ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്ക​ണമെന്ന് മന്ത്രാലയം കൂട്ടിച്ചേർത്തു.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

ഫോർമുല വൺ ഖത്തർ ഗ്രാൻഡ് പ്രീ മത്സരം; ദോഹ മെട്രോയുടെ പ്രവർത്തന സമയം നീട്ടി

ദോഹ മെട്രോയുടെയും ലുസെയ്‌ൽ ട്രാമിൻ്റെയും വാരാന്ത്യത്തിലെ പ്രവർത്തനസമയം നീട്ടി. ഫോർമുല വൺ ഖത്തർ ഗ്രാൻഡ് പ്രീ മത്സരങ്ങൾ ഉൾപ്പെടെ നിരവധി പരിപാടികൾ നടക്കുന്നതിനേത്തുടർന്നാണ് തീരുമാനം....

‘നിങ്ങളുടെ ഈ ജീവിതമാണ് എൻഡോസൾഫാനേക്കാൾ മാരകം’; പ്രേംകുമാറിന് മറുപടിയുമായി ഹരീഷ് പേരടി

മലയാളം സീരിയലുകൾ എൻഡോസൾഫാൻ പോലെ സമൂഹത്തിന് മാരകമാണെന്നും സീരിയലുകൾക്ക് സെൻസറിങ് ആവശ്യമാണെന്നും പറഞ്ഞ നടനും ചലച്ചിത്ര അക്കാദമി ചെയർമാനുമായ പ്രേംകുമാറിനെതിരെ വിമർശനവുമായി ഹരീഷ് പേരടി....

യുഎഇയിൽ ഇന്ന് മഴയ്ക്ക് സാധ്യത; താപനില 13 ഡിഗ്രി സെൽഷ്യസായി കുറയും

യുഎഇയിൽ ഇന്ന് മഴയ്ക്ക് സാധ്യതയുള്ളതായി നാഷണൽ സെൻ്റർ ഓഫ് മെറ്റീരിയോളജി അധികൃതർ അറിയിച്ചു. രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിൽ മഴ പെയ്യാൻ സാധ്യതയുണ്ടെന്നും അതോടൊപ്പം താപനിലയിൽ...

സൗദി അതിശൈത്യത്തിലേയ്ക്ക്; വരുന്ന നാല് ദിവസങ്ങളിൽ മഴയ്ക്കും തണുത്ത കാറ്റിനും സാധ്യത

സൗദി അറേബ്യ അതിശൈത്യത്തിലേയ്ക്ക് കടക്കുന്നു. വരും ദിവസങ്ങളിൽ രാജ്യത്ത് തണുപ്പിന്റെ കാഠിന്യം കൂടുമെന്നും അടുത്ത നാല് ദിവസങ്ങളിൽ തണുത്ത കാറ്റ് അനുഭവപ്പെടുമെന്നുമാണ് കാലാവസ്ഥാ കേന്ദ്രം...