ഖത്തറിന്റെ പച്ചപ്പിന് കാവലായി ഓ​​ട്ടോ ജൈ​റോ കോ​പ്ട​ർ

Date:

Share post:

ഇനി ഖത്തറിന്റെ ക​ട​ൽ തീ​രം മു​ത​ൽ വ​ന്യ​ജീ​വി​ക​ളും മ​ര​ങ്ങ​ളും ഉ​ൾ​പ്പെ​ടെ​ സംരക്ഷിക്കാൻ പുതിയ സംവിധാനം. സം​ര​ക്ഷി​ത മേ​ഖ​ല​ക​ളു​ടെ​ നീ​ര​ക്ഷ​ണ​ത്തി​ന് വേണ്ടി ഓ​​ട്ടോ ജൈ​റോ കോ​പ്ട​റാണ് ഖ​ത്ത​ർ പ​രി​സ്​​ഥി​തി കാ​ലാ​വ​സ്​​ഥാ വ്യ​തി​യാ​ന മ​ന്ത്രാ​ല​യം അ​വ​ത​രി​പ്പി​ച്ചിരിക്കുന്നത്. അ​ത്യാ​ധു​നി​ക സാ​​ങ്കേി​ത വി​ദ്യ​ക​ളെ ഉ​ൾ​ക്കൊ​ള്ളിച്ചുകൊണ്ട് ചെ​റു നി​രീ​ക്ഷ​ണ കോ​പ്ട​റാ​ണ്​ കാ​ലാ​വ​സ്​​ഥാ മ​ന്ത്രാ​ല​യം ത​ങ്ങ​ളു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​ക്കി​ക്കൊണ്ട് പ്രകൃതിയുടെ തനിമ അതേപടി നിലനിർത്താനുള്ള പുതിയ പാതയാണ് ഖത്തർ വെട്ടിത്തെളിയ്ക്കുന്നത്. ചരിത്രം കുറിക്കുന്ന ആ​ദ്യ പ​റ​ക്ക​ലി​ൽ പ​രി​സ്​​ഥി​തി മ​ന്ത്രി ​ഡോ. ​അ​ബ്​​ദു​ല്ല ബി​ൻ അ​ബ്​​ദു​ൽ അ​സീ​സ്​ ബി​ൻ തു​ർ​കി അ​ൽ സു​ബൈ​ഇ​യും പ​​ങ്കെ​ടു​ത്തു.

ഉ​മ്മ്​ അ​ൽ ഷൗ​ഖ​ത്​ എ​യ​ർ​ഫീ​ൽ​ഡി​ൽ നിന്നും ​ഓ​​ട്ടോ​ജൈ​റോ കോ​പ്ട​ർ ആ​ദ്യ പ​റ​ക്ക​ലി​നാ​യി പ​റ​ന്നു​യ​ർ​ന്ന​ത്. രാ​ജ്യാ​തി​ർ​ത്തി​ക്കു​ള്ളി​ലെ ഭൂ​പ്ര​ദേ​ശ​ങ്ങ​ളും തീ​ര​മേ​ഖ​ല​ക​ളും നി​രീ​ക്ഷി​ച്ചതിന് ശേ​ഷ​മാ​യിരുന്നു വി​മാ​നം താഴേയ്ക്ക് പറ​ന്നി​റ​ങ്ങി​യ​ത്. കോ​പ്ട​റി​ന്‍റെ അ​ത്യാ​ധു​നി​ക സാ​​ങ്കേ​തി​ക വി​ദ്യ​ക​ളും ജൈ​വ നി​രീ​ക്ഷ​ണ ഉ​പാ​ധി​ക​ളും മ​ന്ത്രി​ക്കു മു​മ്പാ​കെ വി​ദ​ഗ്​​ധ സം​ഘം പ​രി​ച​യ​പ്പെ​ടു​ത്തുകയും ചെയ്തു.

സ​മു​ദ്ര​ജീ​വ​ജാ​ല​ങ്ങ​ളു​ടെ നി​രീ​ക്ഷ​ണം, തീ​ര​സം​ര​ക്ഷ​ണം, സ​മു​ദ്ര, ക​ര പ​രി​സ്ഥി​തി​യു​ടെ സം​ര​ക്ഷ​ണം, ജൈ​വ​വൈ​വി​ധ്യം സം​ര​ക്ഷി​ക്ക​ണം, വാ​യു നി​ല​വാ​ര നി​രീ​ക്ഷ​ണം, തീ​ര​ദേ​ശ മ​ലി​നീ​ക​ര​ണം ത​ട​യു​ക, രാ​ജ്യ​ത്തെ സ​സ്യ​ജാ​ല​ങ്ങ​ളെ​ക്കു​റി​ച്ചു​ള്ള പ​ഠ​നം എ​ന്നി​വ​യാ​ണ്​ ഓ​​ട്ടോ ജൈ​റോ കോ​പ്ട​റി​ന്‍റെ പ്ര​ധാ​ന സേ​വ​നങ്ങൾ. പ​രി​സ്ഥി​തി, ജൈ​വ വൈ​വി​ധ്യ​ങ്ങ​ളു​ടെ സം​ര​ക്ഷ​ണ​ത്തി​ന് എപ്പോഴും വ​ലി​യ പ്രാ​ധാ​ന്യം ന​ൽ​കു​ന്ന രാ​ജ്യ​മാ​ണ്​ ഖ​ത്ത​ർ. പ​രി​സ്ഥി​തി​യി​ലുണ്ടാവുന്ന മാ​റ്റ​ങ്ങ​ളും വെ​ല്ലു​വി​ളി​ക​ളും കൃ​ത്യ​മാ​യി വി​ല​യി​രു​ത്താ​ൻ സ്​​മാ​ർ​ട്ട്​ സാ​​ങ്കേ​തി​ക വി​ദ്യ​ക​ൾ ഉ​ൾ​ക്കൊ​ള്ളു​ന്ന ജൈ​റോ കോ​പ്ട​റു​ക​ളു​ടെ സേ​വ​നം സ​ഹാ​യി​ക്കു​മെ​ന്ന്​ മ​ന്ത്രി പ​റ​ഞ്ഞു. ഇനി ഖത്തറിന്റെ പരിസ്ഥിതി കൂടുതൽ മെച്ചപ്പെടും, കൂടുതൽ കരുത്തുറ്റതുമാവും. പച്ചപ്പും കടൽ തീരവും മികച്ച രീതിയിൽ സംരക്ഷിക്കപ്പെടും.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

ദേശീയദിന നിറവിൽ ഖത്തർ; നാടെങ്ങും വിപുലമായ ആഘോഷങ്ങൾ

ദേശീയദിനം ആഘോഷിക്കുകയാണ് ഖത്തർ. ഐക്യത്തിന്റെയും പാരമ്പര്യത്തിൻ്റെയും ആഘോഷമാണ് ഖത്തറിന് ദേശീയദിനം. ഒരാഴ്‌ച മുമ്പ് തന്നെ ദേശീയദിനാഘോഷത്തിൻ്റെ സ്ഥിരം വേദിയായ ദർബ് അൽസാഇയിൽ ആഘോഷ പരിപാടികൾ...

ഖത്തർ ദേശീയ ദിനം; തടവുകാർക്ക് മോചനം നൽകാൻ ഉത്തരവിട്ട് അമീർ

നാളെ ദേശീയദിനം ആഘോഷിക്കാനൊരുങ്ങുകയാണ് ഖത്തർ. ദേശീയ ദിനത്തോടനുബന്ധിച്ച് ഖത്തറിലെ വിവിധ ജയിലുകളിൽ കഴിയുന്ന അനവധി തടവുകാർക്ക് മോചനം നൽകാൻ ഉത്തരവിട്ടിരിക്കുകയാണ് അമീർ ഷെയ്ഖ് തമീം...

യുഎഇയിൽ താപനില കുറയുന്നു; ജബൽ ജെയ്സ് പർവ്വതത്തിൽ ഇന്ന് രേഖപ്പെടുത്തിയത് 4.3 ഡിഗ്രി സെൽഷ്യസ്

യുഎഇയിൽ താപനില ദിനംപ്രതി കുറഞ്ഞുവരികയാണ്. യുഎഇയിലെ ഏറ്റവും ഉയർന്ന കൊടുമുടിയായ ജബൽ ജെയ്‌സിൽ ഇന്ന് പുലർച്ചെ താപനില 4.3 ഡിഗ്രി സെൽഷ്യസായി കുറഞ്ഞതായി നാഷണൽ...

ബോക്‌സോഫീസില്‍ കത്തിക്കയറി ‘പുഷ്പ 2’; ആഗോള കളക്ഷന്‍ 1,500 കോടിയിലേക്ക്

ബോക്സോഫീസിൽ മുന്നേറ്റം തുടർന്ന് അല്ലു അർജുൻ്റെ 'പുഷ്പ 2: ദി റൂൾ'. ചിത്രത്തിന്റെ ആ​ഗോള കളക്ഷൻ 1,500 കോടിയിലേക്ക് അടുക്കുകയാണ്. പ്രദർശനത്തിനെത്തി വെറും 11...