നാല് ദിന ടിക്കറ്റ് ഓഫർ, 20 ന് മുൻപ് ബുക്ക്‌ ചെയ്താൽ 15 ശതമാനം ഇളവുമായി എയർ ഇന്ത്യ 

Date:

Share post:

നാലു ദിനാ ടിക്കറ്റ് ഓഫർ പ്രഖ്യാപിച്ച് എയർ ഇന്ത്യ. ദോഹയിൽ നിന്നും മുംബൈ, ഡൽഹി റൂട്ടുകളിലേക്കും തിരിച്ചുമുള്ള ടിക്കറ്റ്​ നിരക്കിലാണ് ഇളവ് ലഭിക്കുക. ​ബിസിനസ്,ഇകണോമി കാബിനുകളിൽ പത്തു ശതമാനം വരെയാണ്​ നാട്ടിലേക്കും, തിരികെയുമുള്ള ടിക്കറ്റുകൾക്ക്​ ഇളവുകൾ ലഭിക്കുക. സെപ്​റ്റംബർ 15നും ഒക്​ടോബർ 31നും ഇടയിൽ യാത്ര ചെയ്യുന്നവർക്കാണ് ഇളവ്​ ലഭ്യമാവുകയെന്ന്​ എയർ ഇന്ത്യ അറിയിച്ചു.

അതേസമയം ഗൾഫ്​ സെക്​ടറിൽ തെരഞ്ഞെടുത്ത നഗരങ്ങളിലേക്കുള്ള യാത്രകൾക്ക്​ മാത്രമാണ് ആനുകൂല്യം ലഭ്യമാകുക​. വ്യാഴാഴ്​ച പുലർച്ചെ ആരംഭിച്ച ഓഫർ ഞായറാഴ്ച​ അർധരാത്രിയോടെ അവസാനിക്കുകയും ചെയ്യും. അതിന്​ മുൻപായി ബുക്ക്​ ചെയ്യുന്നവർക്ക്​ നിശ്​ചിത റൂട്ടുകളിൽ 10 മുതൽ 15ശതമാനം വരെ നിരക്ക്​ ഇളവിൽ ടിക്കറ്റുകൾ സ്വന്തമാക്കാവുന്നതാണ്. വൺവേ, റി​ട്ടേൺ ഫ്ലൈറ്റുകൾ ഉൾപ്പെടെ ഈ യാത്രാ നിരക്കിളവ്​ ബാധകമാണെന്ന് എയർ ഇന്ത്യ അറിയിച്ചു.

എന്നാൽ ഗ്രൂപ്പ്​ ടിക്കറ്റ്​ ബുക്കിങ്ങിന് ഈ ഇളവ്​ ലഭിക്കില്ല. അതേസമയം ഫ്ലൈ എയർ ഇന്ത്യ സെയിൽ എന്ന ഓഫറുമായാണ്​ ​ഗൾഫിൽ നിന്നും യൂറോപ്പ്​, സാർക്​ രാജ്യങ്ങൾ എന്നിവിടങ്ങളിലേക്കുള്ള യാത്രക്കാരെ ലക്ഷ്യമിട്ടിരിക്കുന്നത്​. കൂടാതെ സാർക്​ രാജ്യങ്ങളായ ശ്രീലങ്ക, ബംഗ്ലാദേശ്​, മാലദ്വീപ്, നേപ്പാൾ എന്നിവടങ്ങളിലേക്കുള്ള യാത്രയ്ക്ക്‌ 15 ശതമാനവും, ഇന്ത്യ- യൂറോപ്പ്​ യാത്രയിൽ 30 മുതൽ 50 ശതമാനവും ഇന്ത്യ -സൗത്ത്​ ഈസ്​റ്റ്​ ഏഷ്യൻ 10 ശതമാനവുമാണ് ഇളവ് പ്രഖ്യാപിച്ചിരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

2025ൽ ഗതാഗതം സുഗമമാകും; പാർക്കിങ്ങ്, സാലിക് നിരക്കുകൾ മാറും

2025ൽ മുതൽ യുഎഇയിൽ നിലവിൽ വരുന്ന പ്രധാനപ്പെട്ട പത്ത് മാറ്റങ്ങളും പുതുക്കിയ ഫീസ് നിരക്കുകളേക്കുറിച്ചും അറിയാം. ഗതാഗതം സുഗമമാകുന്ന പുതിയ പാതകളും സംവിധാനങ്ങളും നിലവിൽ...

‘ധോണിയോട് മിണ്ടിയിട്ട് 10 വർഷത്തിലേറെ; ഫോൺ വിളിച്ചാലും അവൻ എടുക്കാറില്ല’; മനസുതുറന്ന് ഹർഭജൻ സിങ്

എം.എസ് ധോണിയുമായുള്ള ബന്ധത്തേക്കുറിച്ച് ചില തുറന്നുപറച്ചിലുകൾ നടത്തുകയാണ് ഹർഭജൻ സിങ്. ധോണിയോട് മിണ്ടിയിട്ട് 10 വർഷത്തിലേറെയായെന്നും താൻ ഫോൺ വിളിച്ചാൽ പോലും ധോണി കോൾ...

യുഎഇയിൽ പുരുഷ നഴ്സുമാർക്ക് അവസരം; 5000 ദിർഹം ശമ്പളത്തിൽ സൗജന്യ നിയമനം

യുഎഇയിൽ പുരുഷ നഴ്സുമാർക്ക് മികച്ച അവസരം. കേരള സർക്കാർ സ്ഥാപനമായ ഒഡെപെക് മുഖേന യുഎഇ ഇൻഡസ്ട്രിയൽ മേഖലയിലാണ് പുരുഷ നഴ്‌സുമാരുടെ ഒഴിവുകളുള്ളത്. നിലവിലുള്ള 100...

കീര്‍ത്തി സുരേഷിന്റെ വിവാഹം ഡിസംബർ 12ന്; ആശംസകളുമായി ആരാധകർ

നടി കീർത്തി സുരേഷിന്റെ വിവാഹ തിയതി പുറത്തുവിട്ടു. ഡിസംബർ 12ന് ​ഗോവയിൽ വെച്ചാണ് താരം വിവാഹിതയാകുന്നത്. ഏറെക്കാലമായി കീർത്തിയുടെ സുഹൃത്തായ ആന്റണി തട്ടിലാണ് വരൻ....