സർക്കാർ ജീവനക്കാർക്കുള്ള ഹൗസിങ് സേവനങ്ങൾ വേഗത്തിലാക്കാൻ പുതിയ പോർട്ടൽ ആരംഭിച്ച് ഖത്തർ. ഇതിനായി ‘എസ്കാൻ’ എന്ന പോർട്ടലാണ് ആരംഭിച്ചിരിക്കുന്നത്. സിവിൽ സർവീസ് ആന്റ് ഗവൺമെന്റ് ഡവലപ്മെന്റ് ബ്യൂറോയാണ് പോർട്ടൽ അവതരിപ്പിച്ചത്. ഹൗസിങ് യൂണിറ്റുകൾ തിരഞ്ഞെടുക്കുന്നതിനുള്ള സർക്കാർ ജീവനക്കാരുടെ സമയം ലാഭിക്കാൻ പുതിയ പോർട്ടൽ സഹായിക്കും.
2016-ലെ 15-ാം നമ്പർ ഹ്യൂമൻ റിസോഴ്സ് നിയമപ്രകാരം പ്രവർത്തിക്കുന്ന സർക്കാർ ഏജൻസികളിലെയും മാറിഡ് സംവിധാനം ഉപയോഗിക്കുന്ന സ്ഥാപനങ്ങളിലെയും ജീവനക്കാർക്കാണ് നിലവിൽ പോർട്ടലിന്റെ സേവനം ലഭ്യമാകുക. അധികം വൈകാതെ മറ്റ് ഏജൻസികളെയും പോർട്ടലിൽ ഉൾപ്പെടുത്തുമെന്ന് അധികൃതർ അറിയിച്ചു. ഇടനിലക്കാരില്ലാത്ത റിയൽ എസ്റ്റേറ്റ് ഉടമകൾക്ക് സ്ഥലവുമായി ബന്ധപ്പെട്ട വിവരങ്ങൾ നേരിട്ട് രജിസ്റ്റർ ചെയ്യാനുള്ള സൗകര്യവും പോർട്ടലിൽ ആരംഭിക്കും.