സർക്കാർ സേവന കേന്ദ്രങ്ങളിലൂടെ നൽകിവന്ന ചിലസേവനങ്ങൾ നിർത്തലാക്കി ഖത്തർ

Date:

Share post:

സർക്കാർ സേവന കേന്ദ്രങ്ങളിലൂടെ നൽകിവന്ന ചില സേവനങ്ങൾ താത്കാലികമായി നിർത്തലാക്കി ഖത്തർ. ഡിജിറ്റൽ വത്കരണത്തിന്റെ ഭാ​ഗമായാണ് പുതിയ മാറ്റം. വാണിജ്യ വ്യവസായ മന്ത്രാലയമാണ് ഇത് സംബന്ധിച്ച വിവരങ്ങൾ അറിയിച്ചത്.

സർക്കാർ സേവനങ്ങൾ ഡിജിറ്റൽ മാർഗങ്ങളിലൂടെ നൽകുന്നതിന് വേണ്ടിയുള്ള ഡിജിറ്റൽ ട്രാൻസ്ഫോർമേഷൻ നയത്തിന്റെ ഭാഗമായാണ് ഈ മാറ്റം. ഉപഭോക്താക്കൾക്ക് മന്ത്രാലയത്തിന് കീഴിലുള്ള investor.sw.gov.qa എന്ന ഏകജാലക പോർട്ടലിലൂടെ നിർത്തലാക്കിയ സേവനങ്ങൾ ലഭ്യമാക്കിയിട്ടുണ്ട്. ഇത് സംബന്ധിച്ച കൂടുതൽ വിവരങ്ങൾ 16001 എന്ന നമ്പറിൽ നിന്ന് അറിയാൻ സാധിക്കും.

പുതിയ ബ്രാഞ്ച് ചേർക്കുക, ട്രേഡ് നെയിം മാറ്റുക, ട്രേഡ് നെയിം, സ്ഥാപനത്തിന്റെ പ്രവർത്തന മേഖല എന്നിവ ഒരുമിച്ച് മാറ്റുക, സ്വകാര്യ വിവരങ്ങൾ മാറ്റുക, സ്ഥാപനങ്ങളുടെ ബിസിനസ് പ്രവർത്തന മേഖലകളിൽ മാറ്റം വരുത്തുക, സ്ഥാപനത്തിന്റെ ലൊക്കേഷനിൽ വരുത്തുന്ന മാറ്റം, മാനേജർ പദവിയിലുളളവരെ മാറ്റുക, കൊമേർഷ്യൽ ലൈസൻസ് പുതുക്കുക എന്നീ സേവനങ്ങളാണ് സർക്കാർ സേവനകേന്ദ്രങ്ങളിൽ നിന്ന് നിർത്തലാക്കിയിരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

‘കൊച്ചിയിൽ ഒരുപാട് പ്രശ്നങ്ങൾ ഉണ്ടായിരുന്നു, ഇപ്പോൾ ഞാൻ സന്തോഷവാനാണ്’; പുതിയ താമസസ്ഥലത്തേക്കുറിച്ച് ബാല

പുതിയ താമസ സ്ഥലമായ വൈക്കത്തേക്കുറിച്ച് വാചാലനായി നടൻ ബാല. കൊച്ചിയിൽ ആയിരുന്നപ്പോൾ ഒരുപാട് പ്രശ്നങ്ങൾ ഉണ്ടായിരുന്നുവെന്നും എന്നാൽ ഇപ്പോൾ താൻ ഇപ്പോൾ ഏറെ സന്തോഷവാനാണെന്നും...

വയനാടിന്റെ വികസനത്തിന് വേണ്ടി; വയനാട്ടിൽ വീടും ഓഫീസും സജ്ജീകരിക്കാനൊരുങ്ങി പ്രിയങ്ക ​ഗാന്ധി

റെക്കോർഡ് ഭൂരിപക്ഷത്തോടെ കന്നിയങ്കത്തിൽ തന്നെ വയനാടിന്റെ നിയുക്ത എം.പിയായി മാറിയിരിക്കുകയാണ് പ്രിയങ്ക ​ഗാന്ധി. വരും ദിനങ്ങളിൽ വയനാടിന്റെ വികസനത്തിന് വേണ്ടി പ്രവർത്തിക്കാനൊരുങ്ങുന്ന പ്രിയങ്ക ജില്ലയിൽ...

സൗകര്യപ്രദമായ യാത്ര; ദുബായിൽ പുതിയതായി 726 ബസ് കാത്തിരിപ്പ് കേന്ദ്രങ്ങൾ നിർമ്മിക്കും

ജനങ്ങൾക്ക് സൗകര്യപ്രദമായ യാത്ര ഒരുക്കുന്നതിനായി ദുബായിൽ പുതിയതായി 726 ബസ് കാത്തിരിപ്പ് കേന്ദ്രങ്ങൾ കൂടി നിർമ്മിക്കും. അടുത്ത വർഷം അവസാനത്തോടെ പുതിയ ബസ് ഷെൽട്ടറുകളുടെ...

‘മതേതരത്വത്തിന്റെയും കൂട്ടായ്മയുടെയും വിജയം’; രാഹുൽ മാങ്കൂട്ടത്തിൽ

മതേതരത്വത്തിൻ്റെയും കൂട്ടായ്മ‌യുടെയും വിജയമാണ് പാലക്കാട് തനിക്ക് ലഭിച്ചതെന്ന് യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിൽ. സ്ഥാനാർത്ഥി എന്ന നിലയിൽ ഭാഗ്യം കിട്ടിയ ആളാണ് താനെന്നും തന്നെപ്പോലൊരു...