ഖത്തര്‍ ഫുട്ബോൾ ആവേശത്തിലേക്ക് അണിഞ്ഞൊരുങ്ങുന്നു

Date:

Share post:

ആവേശത്തിലെ അലകൾ ഉയര്‍ത്തിയെത്തുന്ന ‍ഫിഫ ലോകകപ്പിനെ വരേവേല്‍ക്കാനുളള അവസാനവട്ട തയ്യാറെടുപ്പിലാണ് ഖത്തര്‍. നാലം മാസം മാത്രം ബാക്കി നില്‍ക്കേ ലോകകപ്പിനെത്തുന്ന ആരാധകര്‍ക്കായി മികച്ച സൗകര്യം ഒരുക്കുകയാണ് അധികൃതര്‍. പൊതു ഇടങ്ങ‍ളും വ‍ഴികളും പാര്‍ക്കുകളും മറ്റും മനോഹരമാക്കുന്ന പ്രവര്‍ത്തനങ്ങളാണ് പുരോഗമിക്കുന്നത്.

നവംബറന് മുമ്പേ നിര്‍മ്മാണ പ്രവര്‍ത്തനങ്ങൾ പൂര്‍ത്തിയാക്കണമെന്ന് നിബന്ധനയുളളതിനാല്‍ കരാറുകാര്‍ അതിവേഗമാണ് പണികൾ പൂര്‍ത്തിയാക്കുന്നത്. ഉച്ചവിശ്രമനിയമം നിലവിലുളളതിനാല്‍ രാവിലെയും വൈകിട്ടുമായാണ് ഭുരിപക്ഷം പണികളും നടക്കുന്നത്. പാര്‍ക്കിംഗുകൾക്കും താമസ്സത്തിനും തിരക്കിട്ട പ്രവര്‍ത്തനങ്ങൾ മുന്നോട്ടുനീങ്ങുകയാണ്.

സ്റ്റേഡിയങ്ങളിലേക്കുളള റോഡ് നിർമാണം, നവീകരണം, ഡ്രെയ്‌നേജ്, കാൽനടപ്പാതകൾ, ലാൻഡ്‌സ്‌കേപ്പിങ്, വൈദ്യുത തൂണുകൾ സ്ഥാപിക്കല്‍ തുടങ്ങി അടിസ്ഥാന സൗകര്യങ്ങൾ കേന്ദ്രീകരിച്ചാണ് ഇപ്പോ‍ഴത്തെ ഒരുക്കങ്ങൾ. കാല്‍നടയാത്രക്കാര്‍ക്കും സൈക്കില്‍ യാത്രക്കാര്‍ക്കും പ്രത്യേക സൗകര്യങ്ങൾ ഏര്‍പ്പെടുത്തും. തുറങ്ക പാതകളും ‍ഫ്ലൈഓവറുകളും അനുബന്ധമായി നിര്‍മ്മിക്കുന്നുണ്ട്. അംഗപരിമിതരെ കണക്കിലെടുത്ത് എക്സലേറ്ററുകളും എലവേറ്ററുകളും പൂര്‍ത്തിയാക്കും.

അവസാന ദിവസങ്ങളിലേക്ക് എത്തുമ്പോ‍ഴേക്ക് ഖത്തറിലെ നിരത്തുകൾ ഫുട്ബോൾ ആവേശത്തിലേക്ക് അണിഞ്ഞൊരുങ്ങും. ആരാധകര്‍ക്ക് മത്സരങ്ങളുടെ ഇടവേളകളില്‍ ആസ്വാദത്തിനും ടൂറിസത്തിനുമുളള വിവിധ ഇടങ്ങളും സജ്ജമാകും. കോഫി ഷോപ്പുകൾ മുതല്‍ പാര്‍ക്കുകൾ വരെ ഫുട്ബോൾ വസന്തത്തെ വരവേല്‍ക്കും.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

10 പുതിയ സെക്ടറുകളിലേക്ക് സർവീസ് പ്രഖ്യാപിച്ച് ഇത്തിഹാദ്; 2025 മുതൽ പറക്കും

യാത്രക്കാർക്ക് ആശ്വാസമായി സർവീസ് വർധിപ്പിക്കാനൊരുങ്ങി ഇത്തിഹാദ് എയർവേയ്‌സ്. 10 പുതിയ സെക്ടറുകളിലേക്കാണ് എയർവേസ് സർവീസ് ആരംഭിക്കുന്നത്. അബുദാബിയെ പ്രധാന ഏഷ്യാ പസഫിക് നഗരങ്ങളുമായി ബന്ധിപ്പിച്ചാണ്...

പെർത്തിൽ ഇന്ത്യക്ക് വമ്പൻ ജയം

ഓസ്ട്രേലിയ്ക്ക് എതിരായ ബോർഡർ ഗവാസ്കർ ട്രോഫി ആദ്യ ടെസ്റ്റിൽ ഇന്ത്യക്ക് വമ്പൻ വിജയം. 295 റൺസിനാണ് ഇന്ത്യ വിജയിച്ചത്. 534 റൺസ് പിന്തുടരാൻ ഇറങ്ങിയ...

രണ്ട് വർഷത്തെ ഷൂട്ടിങ്ങിനായി ചെലവാക്കിയത് 80 കോടി; ‘ബാഹുബലി’ സീരീസ് ഉപേക്ഷിച്ച് നെറ്റ്ഫ്ലിക്സ്

രണ്ട് വർഷത്തെ ഷൂട്ടിങ്ങിന് ശേഷം നെറ്റ്ഫ്ലിക്സ് ‘ബാഹുബലി’ സീരീസ് ഉപേക്ഷിച്ചു. പാതിവഴിയിൽ ഉപേക്ഷിച്ച 'ബാഹുബലി' വെബ് സീരീസിന് വേണ്ടി നെറ്റ്ഫ്ലിക്സ് മുടക്കിയത് 80 കോടി...

യുഎഇ സ്ഥാപക പിതാക്കന്മാർക്കുള്ള ആദരം; സായിദ് ആൻഡ് റാഷിദ് കാമ്പെയ്‌ൻ പുരോഗമിക്കുന്നു

രാജ്യത്തിൻ്റെ സ്ഥാപക പിതാക്കന്മാർക്കുള്ള ആദരസൂചകമായി 'സായിദും റാഷിദും' ലോഗോ ഉൾക്കൊള്ളുന്ന പ്രത്യേക സ്റ്റാമ്പുമായി ദുബായ് എയർപോർട്. ദുബായിലെ ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ്...