ഖത്തറില്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രതിദിന കൊവിഡ് കേസുകള്‍ പ്രസിദ്ധീകരിക്കുന്നത് ആരോഗ്യമന്ത്രാലയം നിർത്തി. നാളെ മുതൽ ഖത്തറിൽ കോവിഡ് നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. കൊവിഡ് കേസുകളുടെ എണ്ണം കുറഞ്ഞതോടെയാണ് പുതിയ തീരുമാനം.
ഖത്തറില്‍ നിലവില്‍ കൊവിഡ് ബാധിച്ചിട്ടുള്ളത് ആയിരത്തോളം പേര്‍ക്കാണ്. 677 പേരാണ് ഇതുവരെ കോവിഡ് ബാധിച്ച് മരിച്ചത്. നിയന്ത്രണങ്ങളിൽ ഇളവ് വരുന്നതിന്റെ ഭാഗമായി പൊതു സ്ഥലങ്ങളില്‍ പ്രവേശിക്കുന്ന വാക്‌സിനെടുക്കാത്തവരിൽ നിന്ന് ഇനി നെഗറ്റീവ് പിസിആര്‍ സര്‍ട്ടിഫിക്കറ്റ് ആവശ്യപ്പെടില്ല. പൊതു-സ്വകാര്യ മേഖല സ്ഥാപനങ്ങളിലെ ജീവനക്കാരും ഇനി മുതൽ പിസിആര്‍ ടെസ്റ്റ് നടത്തേണ്ടതില്ല. ആശുപത്രികളില്‍ ജോലി ചെയ്യുന്നവര്‍, ടാക്‌സി ജീവനക്കാര്‍, റിസപ്ഷനിസ്റ്റുകള്‍, ക്യാഷര്‍, സെക്യൂരിറ്റി ജീവനക്കാര്‍ എന്നിവര്‍ ഒഴികെയുള്ളവർക്ക് മാസ്‌കും നിര്‍ബന്ധമില്ല.