ആയിരക്കണക്കിന് സഞ്ചാരികളെ ആകര്‍ഷിക്കുന്ന ദോഹ ബലൂൺ ഫെസ്റ്റിവലിന് ഒരുക്കങ്ങൾ പൂര്‍ണം. ജനുവരി 19 മുതൽ 28 വരെ പഴയ ദോഹ തുറമുഖത്താണ് മൂന്നാമത് ബലൂണ്‍ മേള നടക്കുക. വിവിധ വിനോദ പരിപാടികൾക്കൊപ്പം 50 ഹോട്ട് എയർ ബലൂണുകൾ ആകാശത്ത് സൃഷ്ടിക്കുന്ന വിസ്മയ കാഴ്ചകളും മേളയെ വേറിട്ടതാക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.
ബലൂണ്‍ മേളകാണാന്‍ എത്തുന്ന പ്രാദേശിക, അന്താരാഷ്ട്ര സന്ദർശകർക്കായി പത്ത് ദിവസത്തെ പരിപാടികളാണ് ഒരുക്കിയിരിക്കുന്നത്. കുട്ടികൾക്കായി പ്രത്യേക പരിപാടികളും സംഘടിപ്പിച്ചിട്ടുണ്ട്. വെത്യസ്ഥ വിഭവങ്ങളുമായി എത്തുന്ന ഫുഡ് കിയോസ്‌ക്കുകളില്‍നിന്ന രുചിവൈവിധ്യവും ആസ്വാദ്യമാക്കാമെന്നും സംഘാടകര്‍ സൂചിപ്പിച്ചു.
മുൻവർഷങ്ങളേക്കാൾ കൂടുതൽ ഹോട്ട് എയർ ബലൂണുകളും പ്രത്യേകതയാണ്. ഉച്ചയ്ക്ക് ശേഷവും രാത്രികളിലും ഭീമൻ പട്ടത്തിന്റെ പ്രദർശനവും സഞ്ചാരികളെ ആകര്‍ഷിത്തും . കപ്പല്‍ ടൂറിസം സീസൺ പുരോഗമിക്കുന്നതിനാൽ കപ്പൽ യാത്രക്കാർക്കും ബലൂൺ മേള ദൃശ്യവിരുന്നൊരുക്കും. ഇത്തവണ രണ്ട് ലക്ഷം കപ്പൽ സഞ്ചാരികളെത്തുമെന്നാണ് ഖത്തർ ടൂറിസം വകുപ്പിന്‍റെ നിഗമനം. ദിവസേന വൈകിട്ട് 4 മുതലാണ് മേള സജീവമാവുക.