നയതന്ത്രബന്ധം പുനഃസ്ഥാപിക്കാന്‍ തീരുമാനിച്ചതിന് പിന്നാലെ കൂടുതൽ സഹകരണത്തിനൊരുങ്ങി ഖത്തറും ബഹ്റൈനും. ഇരു രാജ്യങ്ങൾക്കുമിടയിലെ വിമാന സര്വിസകൾ പുനരാരംഭിക്കാനുളള നീക്കങ്ങൾ ആരംഭിച്ചതായി റിപ്പോർട്ടുകൾ.
വിമാന സർവിസ് ആരംഭിക്കുന്നത് സംബന്ധിച്ച് ചർച്ചകൾ നടത്തിയതായും ഇരുപക്ഷത്തു നിന്നും അനുകൂലമായ പ്രതികരണമാണുള്ളതെന്നും ബഹ്റൈൻ ഗതാഗത മന്ത്രി മുഹമ്മദ് അൽ കഅബി അറിയിച്ചു. പാർലമെൻ്റിലാണ് ബഹ്റൈൻ മന്ത്രിയുടെ പ്രസ്ഥാവന.ആദ്യഘട്ടത്തിൽ മനാമക്കും ദോഹക്കുമിടയിലെ യാത്രകളാണ് പുനരാരംഭിക്കുക.
2017ൽ ഖത്തറിനെതിരെ ഗൾഫ് രാജ്യങ്ങൾ ഉപരോധം പ്രഖ്യാപിച്ച ഗൾഫ് ഉപരോധത്തിനു പിന്നാലെയാണ് വ്യോമഗതാഗതവും പശ്ചാത്തലത്തിലാണ് വ്യോമഗതാഗതം ഉൾപ്പെടെ നിലച്ചത്. 2021ൽ സൗദിയിൽ നടന്ന അൽ ഉല ഉച്ചകോടിയിൽ ഉപരോധം നീക്കിയെങ്കിലും ബഹ്റൈനും ഖത്തറും തമ്മിലെ നയതന്ത്ര ബന്ധം പുനരാരംഭിച്ചിരുന്നില്ല. ഒരുമാസത്തിനുളളിൽ സർവ്വീസുകൾ ആരംഭിക്കാൻ കഴിയുമെന്ന സൂചനകളാണ് പുറത്തുവരുന്നത്.