മദീനയിലെ പ്രവാചക പള്ളിയിലേയ്ക്ക് വിശ്വാസികളുടെ കുത്തൊഴുക്കാണ് അനുഭവപ്പെടുന്നത്. കഴിഞ്ഞ ഒരാഴ്‌ചക്കിടെ മദീനയിലെ പ്രവാചക പള്ളി സന്ദർശിക്കാനെത്തിയത് 67,71,193 വിശ്വാസികളാണെന്നാണ് റിപ്പോർട്ട്. 7,76,805 സന്ദർശകർ പ്രവാചകനെയും അദ്ദേഹത്തിന്റെ രണ്ട് അനുചരന്മാരെയും അഭിവന്ദനം ചെയ്തു.
4,68,963 പേർ അൽ റൗദ അൽ ഷെരീഫിൽ പ്രാർത്ഥന നടത്തിയതായും ഈ കാലയളവിൽ ഇവിടെയെത്തിയ വിശ്വാസികൾക്കായി 1,790 ടൺ സംസം വെള്ളമാണ് വിതരണം ചെയ്തതായും അധികൃതർ അറിയിച്ചു. 30,320 ലിറ്റർ അണുനാശിനികൾ ഉപയോഗിച്ചാണ് പള്ളി പരിസരം ശുചീകരണ പ്രവർത്തനങ്ങൾ ചെയ്തത്.
ഗ്രാൻഡ് മോസ്കിന്റെയും പ്രവാചകൻ്റെ പള്ളിയുടെയും പരിപാലന ചുമതലയുള്ള ജനറൽ അതോറിറ്റിയാണ് സന്ദർശകർക്ക് മികച്ച സേവനങ്ങൾ ലഭ്യമാക്കുന്നത്. വരും ദിവസങ്ങളിലും പള്ളിയിലേയ്ക്ക് നിരവധി പേർ എത്തുമെന്നാണ് വിലയിരുത്തൽ.