ബലിപ്പെരുന്നാളിനോട് അനുബന്ധിച്ച് തടുവുകാര്‍ക്ക് മോചനം അനുവദിച്ച് യുഎഇയിലെ ഭരണാധികാരികൾ.. ചെറിയ കുറ്റങ്ങളില്‍ അകപ്പെട്ടവര്‍ക്കും സാമ്പത്തിക കേസുകളുടെ പേരില്‍ തടവിലാക്കപ്പെട്ടവര്‍ക്കുമാണ് ഇളവ് അനുവദിച്ചത്. 737 പേരെ മോചിപ്പിക്കന്‍ യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്‍ ഉത്തരവിട്ടപ്പോൾ ദുബായിലെ 505 തടവുകാരെ മോചിപ്പിക്കാന്‍ യുഎഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമും തയ്യാറായി.
ക്ഷമയുടെയും സഹിഷ്ണുതയുടേയും മൂല്യങ്ങളെ അടിസ്ഥാനമാക്കി യുഎഇ നടപ്പാക്കുന്ന മാനുഷിക സംരഭങ്ങളുടെ ഭാഗമായാണ് മോചനമെന്ന് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നെഹ്യാന്‍ പറഞ്ഞു. പുതിയ ജീവിതം കെട്ടിപ്പടുക്കാനുളള അവസരമായാണ് മാപ്പ് നല്‍കുന്നതെന്നും പെരുന്നാൾ കാലത്ത് കുടുംബങ്ങളില്‍ പ്രകാശം പരക്കട്ടെയെന്നും ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമും വ്യക്തമാക്കി.
അതേസമയം ഷാര്‍ജ ഭരണാധികാരി ശൈഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി 194പേർക്ക് മാപ്പ് നല്‍കി. അജ്മാൻ ഭരണാധികാരിയുമായ ശൈഖ് ഹുമൈദ് ബിൻ റാഷിദ് അൽ നുെഎമി 93 തടവുകാരെ മോചിപ്പിക്കാന്‍ ഉത്തരവിട്ടു. ശിക്ഷാ കാലവധിയില്‍ നല്ല പെരുമാറ്റം പ്രകടമാക്കിയവരും ശിക്ഷ ഇളവിന്‍റെ പട്ടികയില്‍ ഉൾപ്പെട്ടിട്ടുണ്ട്.