അറേബ്യന്‍ ഗള്‍ഫ് കപ്പ് ഫുട്ബോൾ ടൂർണമെന്റിന് ഇന്ന് കുവൈത്തിൽ തുടക്കമാകുന്നു. ഇന്ന് കുവൈത്തിലെത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മേദിയാണ് ഗൾഫ് കപ്പിൽ മുഖ്യാതിഥിയായി പങ്കെടുക്കുക. വൈകുനേരം അർദിയ ഷെയ്ഖ് ജാബിർ സ്റ്റേഡിയത്തിലാണ് മത്സരം.
ആദ്യ മത്സരം കുവൈത്ത് സമയം രാത്രി 8 മണിക്ക് കുവൈത്തും ഒമാനും തമ്മിലാണ്. 10 മണിയ്ക്ക് ഖത്തർ – യുഎഇ മത്സരവും നടക്കും. നാളെ ഇറാഖ് -യെമൻ (5.25), സൗദി അറേബ്യ-ബഹ്റൈൻ (8.30) മത്സരങ്ങളും സംഘടിപ്പിക്കപ്പെടും. ജനുവരി 3 വരെയാണ് അറേബ്യൻ ഗൾഫ് കപ്പ് നടത്തപ്പെടുക.
സബാ അൽ സാലെമിലുള്ള ഷെയ്ഖ് സാദ് അൽ അബ്‌ദുല്ല അൽ സലേം അൽ സബാഹ് ഇൻഡോർ സ്പോർട്‌സ് ഹാളിൽ ഇന്ത്യൻ സമൂഹത്തെ അഭിസംബോധന ചെയ്‌തശേഷമാണ് മോദി മത്സരം നടക്കുന്ന വേദിയിലേക്ക് പോകുന്നത്.