ഖത്തറിൽ നാളെ ദേശീയ ദിനം ആഘോഷിക്കുകയാണ്. ദേശീയ ദിനത്തിന്റെ ഭാഗമായി 18, 19 തിയതികളിൽ രാജ്യത്ത് പൊതു അവധി പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്. എന്നാൽ രാജ്യത്തെ പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ അവധി ദിനങ്ങളിലും പ്രവർത്തിക്കുമെന്ന് അധികൃതർ അറിയിച്ചു.
പ്രാഥമികാരോഗ്യ കോർപ്പറേഷനാണ് (പിഎച്ച്‌സിസി) ഇത് സംബന്ധിച്ച് അറിയിപ്പ് നൽകിയത്. 31 ഹെൽത്ത് സെന്ററുകളിൽ 20 എണ്ണവും അവധി ദിവസങ്ങളിൽ പ്രവർത്തിക്കുമെന്നാണ് പിഎച്ച്സിസി പ്രസ്‌താവനയിലൂടെ വ്യക്തമാക്കിയത്.
അൽ വക്ര, എയർപോർട്ട്, അൽ മുൻതാസ, ഒമർ ബിൻ അൽ ഖത്താബ്, വെസ്‌റ്റ് ബേ, അൽ തുമാമ, അൽ സദ്ദ്, റൗദത്ത് അൽ ഖൈൽ, ലീബൈബ്, ഉം സലാൽ, ഗരാഫ, ഖലീഫ സിറ്റി, അബുബക്കർ അൽ സിദ്ദിഖ്, അൽ റയ്യാൻ, മെസൈമർ, മുഅതിർ, അൽ ഖോർ, അൽ റുവൈസ്, അൽ ഷിഹാനിയ എന്നിവയാണ് അവധി ദിനങ്ങളിലും പ്രവർത്തിക്കുക.