പാസ്പോര്‍ട്ട് പണയപ്പെടുത്തുന്നതിനെതിരെ സൗദി ജനറല്‍ ഡയറക്ടറേറ്റിന്‍റെ മുന്നറിയിപ്പ്. പാസ്പോര്‍ട്ട് പണയപ്പെടുത്തിയ വ്യക്തിയും അത് കൈവശം വച്ചിരിക്കുന്ന വ്യക്തിയും കുറ്റക്കാരാകുമെന്നാണ് മുന്നറിയിപ്പ്.
നിര്‍ദ്ദേശം ലംഘിക്കുന്നവരില്‍നിന്ന് പിഴ ഈടാക്കുമെന്നും യാത്രാ നിരോധനം ഏര്‍പ്പെടുത്തുമെന്നും ജനറല്‍ ഡയറക്ടറേറ്റ് വ്യക്തമാക്കി. അതേസമയം പാസ്പോര്‍ട്ട് നഷ്ടപ്പെടുകയാണെങ്കില്‍ അടുത്തുളള എംബസിയുമായൊ ബന്ധപ്പെട്ട കേന്ദ്രങ്ങളിലൊ റിപ്പോര്‍ട്ട് ചെയ്യണമെന്നും പാസ്പോര്‍ട്ട് ഡയറക്ടറേറ്റ് അറിയിച്ചു.
പാസ്പോര്‍ട്ട് പണയപ്പെടുത്തുന്ന പ്രവണത വര്‍ദ്ധിക്കുന്ന പശ്ചാത്തലത്തിലാണ് മുന്നറിയിപ്പ്. തൊഴില്‍ തട്ടിപ്പിന് ഇരയാകുന്നവരും പ്രശ്നം നേരിടുന്നുണ്ട്. രേഖകൾ പണയപ്പെടുത്തുന്നതിനെതിരേ നേരത്തേയും അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.