സ്വതന്ത്ര പലസ്തീന്‍ സ്ഥാപിക്കുകയെന്ന ലക്ഷ്യത്തിന് പൂര്‍ണ പിന്തുണതുടരുമെന്ന്ന സൗദി. സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനും പലസ്തീന്‍ പ്രസിഡൻ്റ് മഹമൂദ് അബ്ബാസും നടത്തിയ കൂടിക്കാഴ്ച്ചയിലാണ് സൗദി പൂര്‍ണ പിന്തുണ അറിയിച്ചത്. ജിദ്ദയിലായിരുന്നു ഇരു നേതാക്കളുടേയും കൂടിക്കാഴ്ച്ച.
പലസ്തീനിലെ രാഷ്ട്രീയ സംഭവ വികാസങ്ങളെപ്പറ്റിയും വെസ്റ്റ് ബാങ്കിലെ സാഹചര്യങ്ങളും ഇരുനേതാക്കളും ചർച്ചചെയ്തു. സൗദി-പലസ്തീന്‍ ബന്ധം ശക്തിപ്പെടുത്തുന്നത് സംബന്ധിച്ചും നേതാക്കൾ വിലയിരുത്തൽ നടത്തി.അതേസമയം 2002 മുതല്‍ പലസ്തീന് പൂര്‍ണ്ണ പിന്തുണ നല്‍കുന്ന സൗദിയെ മഹമൂദ് അബ്ബാസ് പ്രശംസിച്ചു.
ഹമാസ് ഗ്രൂപ്പിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ സൗദിയിൽ സന്ദര്‍ശനം നടത്താൻ തീരുമാനിച്ചതിൻ്റെ പശ്ചാത്തലത്തിലാണ് പലസ്തീന്‍ പ്രസിഡൻ്റും സൗദി കിരീടാവകാശിയും കൂടിക്കാഴ്ച നടത്തിയത്. എന്നാൽ ഹമാസിൻ്റെ സന്ദര്‍ശനം ഔദ്യോഗികമായി ഹമാസും സൗദിയും സ്ഥിരീകരിച്ചിട്ടില്ല.