പ്രതിദിന എണ്ണ ഉല്‍പാദനം വര്‍ദ്ധിപ്പിക്കില്ലെന്ന് ആവര്‍ത്തിച്ച് യുഎഇയും സൗദിയും. എണ്ണ ഉത്പാദത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്താനുളള ഒപെക് തീരുമാനം തുടരുമെന്നും ഇരു രാജ്യങ്ങളും വ്യക്തമാക്കി. ഡിസംബർ 4 ന് നടക്കുന്ന അടുത്ത മീറ്റിംഗിൽ ക്രൂഡ് ഉൽപ്പാദനം വർദ്ധിപ്പിക്കുന്നതിനായി ഒപെക് + അംഗരാജ്യങ്ങൾ ചര്‍ച്ചകൾ നടത്തുകയാണെന്ന മാധ്യമ റിപ്പോര്‍ട്ടുകളും അധികൃതര്‍ നിഷേധിച്ചു.
നിലവിലെ ഒപെക് പ്ലസ് തീരുമാനം അനുസരിച്ച് അടുത്ത വര്‍ഷം അവസാനം വരെ എണ്ണ ഉത്പാദനത്തില്‍ വര്‍ദ്ധനവ് നടപ്പാക്കില്ല. മുന്‍പത്തേതിനേക്കാണ പ്രതിദിന എണ്ണ ഉത്പാദനത്തില്‍ ഇരുപത് ലക്ഷം ബാരല്‍ കുറയ്ക്കാനാണ് കഴിഞ്ഞ ഒക്ടോബറില്‍ അംഗരാജ്യങ്ങൾ തീരുമാനമെടുത്തത്. എണ്ണ വിപണിയെ സന്തുലിതമാക്കുന്നതിനാണ് ഒപെക് പ്ലസ് നിയന്ത്രണം ഏര്‍പ്പെടുത്തിയത്.
അമേരിക്ക അടക്കമുളള മുന്‍ നിരരാജ്യങ്ങൾ ഇതിനെതിരേ രംഗത്തുവന്നിരുന്നു. എന്നാല്‍ സൗദി ഉൾപ്പടെ തീരുമാനത്തില്‍ ഉറച്ചുനിന്നു. ഇതിനിടെയാണ് പ്രതിദിനം അഞ്ച് ലക്ഷം ബാരന്‍ ഉത്പാദനം വര്‍ദ്ധിപ്പിക്കാന്‍ നീക്കമെന്ന വാര്‍ത്തകൾ പരന്നത്. വർദ്ധനവ്. അജ്ഞാതരായ ഒപെക് പ്രതിനിധികളെ ഉദ്ധരിച്ചായിരുന്നു വാര്‍ത്തകൾ.
പെട്രോളിയം കയറ്റുമതി രാജ്യങ്ങളുടെ ഓർഗനൈസേഷനും (ഒപെക്) റഷ്യ ഉൾപ്പെടെയുള്ള സഖ്യകക്ഷികളായ ഒപെക് + ഗ്രൂപ്പും പരിഗണിക്കുന്നതായി തിങ്കളാഴ്ച വാൾസ്ട്രീറ്റ് ജേണൽ പ്രസിദ്ധീകരിച്ച റിപ്പോർട്ട് യുഎഇ ഊർജ, ഇൻഫ്രാസ്ട്രക്ചർ മന്ത്രി സുഹൈൽ ബിൻ മുഹമ്മദ് ഫറജ് ഫാരിസ് അൽ മസ്‌റൂയി നിഷേധിച്ചു. അടുത്ത മാസത്തെ മീറ്റിംഗിന് മുന്നോടിയായി പ്രതിദിനം 500,000 ബാരൽ വരെ വർദ്ധനവ്. അജ്ഞാതരായ ഒപെക് പ്രതിനിധികളെ ഉദ്ധരിച്ച് റിപ്പോർട്ട്. ഇതേ തുടര്‍ന്നാണ് യുഎഇ- സൗദി ഉൗര്‍ജ മന്ത്രിമാര്‍ പ്രതികരണവുമായി രംഗത്തെത്തിയത്.