53ാമത് ഒമാൻ ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായുള്ള ലോഗോ പുറത്തിറക്കി. സുൽത്താൻ ഹൈതം ബിൻ താരിഖിന്റെ ചിത്രവും ദേശീയ ദിനമാഘോഷിക്കുന്ന വർഷവുമാണ് ഇൻഫർമേഷൻ മന്ത്രാലയം പുറത്തിറക്കിയ ലോഗോയിൽ ഉള്ളത്.
കൂടാതെ ഒമാൻ വികസനത്തിന്റെ നാല് തൂണുകളെ പ്രതിനിധീകരിക്കുന്ന ചിഹ്നങ്ങളും ലോഗോയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. മനുഷ്യനും സമൂഹവുമാണ് കേന്ദ്ര സ്ഥാനം. നവംബർ 18 നാണ് രാജ്യത്ത് ദേശീയ ദിനമായി ആചരിക്കുന്നത്.