പൊതു ഇടങ്ങളിലും ടൂറിസ്റ്റ് സ്ഥലങ്ങളിലും മാലിന്യം വലിച്ചെറിയുന്നതിന് എതിരെ മുന്നറിയിപ്പുമായി മസ്ക്കറ്റ് മുനിസിപ്പാലിറ്റി. ഇത്തരം പ്രവർത്തനങ്ങൾ നഗര സൗന്ദര്യത്തെയും ആരോഗ്യ സംരക്ഷണത്തെയും ബാധിക്കുന്നതാണ് എന്ന് മുനിസിപ്പാലിറ്റി അറിയിച്ചു.
അതേസമയം പിക്നിക്കുകൾക്കും സെഷനുകൾക്കും ശേഷം സൈറ്റുകളുടെ ശുചിത്വം ഉറപ്പാക്കേണ്ടത് അത്യാവശ്യമാണ്. മാലിന്യങ്ങൾക്കായി നിശ്ചയിച്ചിട്ടുള്ള സ്ഥലങ്ങളിൽ വന്ന് അവ നിക്ഷേപിക്കണമെന്നും മുനിസിപ്പാലിറ്റി ആവശ്യപ്പെട്ടു.