തെക്കുകിഴക്കൻ ഏഷ്യയിലെ സൗഹൃദ-സഹകരണ ഉടമ്പടിയിൽ കുവൈറ്റ് ഒപ്പുവച്ചു. ജകാർത്തയിൽ നടന്ന ചടങ്ങിൽ ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി ശൈഖ് ജറാഹ് ജാബിർ അൽ-അഹമ്മദ് അസ്സബാഹാണ് രാജ്യത്തെ പ്രതിനിധാനം ചെയ്ത് ഉടമ്പടിയിൽ ഒപ്പുവെച്ചത്.
പ്രാദേശിക സമഗ്രത, പരമാധികാരം, പരസ്പരം ആഭ്യന്തര കാര്യങ്ങളിൽ ഇടപെടാതിരിക്കൽ എന്നിവ അടിസ്ഥാനമാക്കിയാണ് രാജ്യാന്തര ബന്ധങ്ങൾ നിയന്ത്രിക്കുന്നതിനുള്ള ഒരുകൂട്ടം മാർഗനിർദേശങ്ങളുമായി 1976ൽ സൗഹൃദ-സഹകരണ ഉടമ്പടി (ടി.എ.സി) സ്ഥാപിതമായത്. കൂടാതെ ഇന്തോനേഷ്യ, ഫിലിപ്പീൻസ്, തായ്ലൻഡ്, മലേഷ്യ, സിംഗപ്പൂർ എന്നിവ ഉൾപ്പെടുന്ന അസോസിയേഷൻ ഓഫ് സൗത്ത് ഈസ്റ്റ് ഏഷ്യൻ നേഷൻസിലെ 10 അംഗരാജ്യങ്ങളെ കൂടാതെ തെക്കുകിഴക്കൻ ഏഷ്യയിൽ ഇല്ലാത്ത രാജ്യങ്ങളും കരാറിൽ ഏർപ്പെട്ടിട്ടുണ്ട്. അതേസമയം കുവൈറ്റിനൊപ്പം പനാമയും സെർബിയയും ഉടമ്പടിയിൽ ഒപ്പു വച്ചതോടെ ഇതിൽ ഉൾപ്പെട്ട രാജ്യങ്ങളുടെ എണ്ണം 54 ആയി വർധിച്ചു.