യുഎഇയിൽ മൊഹ്രെ പിഴയും ഫീസും തവണകളായി അടയ്ക്കാം; പുതിയ സംവിധാനം ആരംഭിച്ച് മന്ത്രാലയം

Date:

Share post:

യുഎഇയിൽ ഹ്യൂമൻ റിസോഴ്‌സസ് ആൻ്റ് എമിറേറ്റൈസേഷൻ മന്ത്രാലയം (മൊഹ്ര) ഫീസും അഡ്മിനിസ്‌ട്രേറ്റീവ് പിഴകളും ഗഡുക്കളായി അടക്കാനുള്ള സംവിധാനം ആരംഭിച്ചു. ബാങ്കുകളുടെ ക്രെഡിറ്റ് കാർഡുകൾ കൈവശമുള്ള ഉപഭോക്താക്കൾക്ക് ഈ സേവനം ലഭ്യമാകുമെന്ന് അധികൃതർ വ്യക്തമാക്കി.

ഉപഭോക്താക്കൾക്ക് അവരുടെ ബാങ്കുമായി ബന്ധപ്പെട്ടാണ് ഈ സേവനം ലഭിക്കുക. ഈ സേവനം ലഭ്യമാകുന്ന 5 ബാങ്കുകളുടെ വിവരങ്ങളും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. അബുദാബി കൊമേഴ്‌സ്യൽ ബാങ്ക് (1,000 ദിർഹത്തിൻ്റെ ഏറ്റവും കുറഞ്ഞ ഗഡു), കൊമേഴ്‌സ്യൽ ബാങ്ക് ഇൻ്റർനാഷണൽ (ഏറ്റവും കുറഞ്ഞ തവണ 500 ദിർഹം), കൊമേഴ്‌സ്യൽ ബാങ്ക് ഓഫ് ദുബായ് (ഏറ്റവും കുറഞ്ഞ തവണ 500 ദിർഹം), മഷ്‌റഖ് ബാങ്ക് (500 ദിർഹത്തിൻ്റെ ഏറ്റവും കുറഞ്ഞ ഗഡു), റാക്ബാങ്ക് (500 ദിർഹത്തിൻ്റെ ഏറ്റവും കുറഞ്ഞ ഗഡു) എന്നീ ബാങ്കുകളുടെ ക്രെഡിറ്റ് കാർഡ് ഉപഭോക്താക്കൾക്കാണ് ഈ സേവനം ലഭിക്കുക.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

എം.എല്‍.എമാരായി സത്യപ്രതിജ്ഞ ചെയ്ത് യു.ആര്‍. പ്രദീപും രാഹുല്‍ മാങ്കൂട്ടത്തിലും

ഉപതിരഞ്ഞെടുപ്പിൽ വിജയിച്ച യു.ആർ. പ്രദീപും രാഹുൽ മാങ്കൂട്ടത്തിലും എം.എൽ.എമാരായി സത്യപ്രതിജ്ഞ ചെയ്തു. നിയമസഭയിലെ ആർ. ശങ്കരനാരായണൻ തമ്പി ഹാളിലായിരുന്നു സത്യപ്രതിജ്ഞ. ആദ്യം പ്രദീപും രണ്ടാമത്...

ഏറ്റവും നീളമേറിയ പടക്ക ശൃഖല; ഗിന്നസ് വേൾഡ് റെക്കോർഡ് സ്വന്തമാക്കി അൽ ഐൻ

ഏറ്റവും നീളമേറിയ പടക്ക ശൃഖലയ്ക്ക് ഗിന്നസ് വേൾഡ് റെക്കോർഡ് സ്വന്തമാക്കി അൽ ഐൻ സിറ്റി. യുഎഇയുടെ 53-ാമത് ദേശീയ ദിനാഘോഷത്തോടനുബന്ധിച്ച് ഡിസംബർ 2നാണ് 11.1...

ചെന്നൈയിൽ പ്രളയ ബാധിതരായ 300 കുടുംബങ്ങൾക്ക് സഹായമെത്തിച്ച് വിജയ്

ചെന്നൈയിൽ പ്രളയബാധിതരായ 300 കുടുംബങ്ങൾക്ക് സഹായം നൽകി തമിഴക വെട്രി കഴകം അധ്യക്ഷനായ നടൻ വിജയ്. ചെന്നൈ പണയൂരിലെ പാർട്ടി ആസ്ഥാനത്ത് വെച്ചാണ് പ്രളയ...

ബിഗ് ടിക്കറ്റ് നറുക്കെടുപ്പ്; ഷാർജയിൽ സെയിൽസ്മാനായ മലയാളിക്ക് 57 കോടിയുടെ ഭാഗ്യം

യുഎഇ ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ മലയാളിയെ തേടിയെത്തിയത് 57 കോടിയുടെ ഭാഗ്യം. പരമ്പര 269-ൽ ഷാർജയിൽ സെയിൽസ്മാനായ മലയാളിയായ അരവിന്ദ് അപ്പുക്കുട്ടനാണ് 57 കോടിയിലേറെ...