ഷാർജയിലെ ഗതാഗതക്കുരുക്ക് അഴിക്കാൻ എഐ സംവിധാനം; പുതിയ പദ്ധതിയുമായി ആർ‍ടിഎ

Date:

Share post:

​ഗതാ​ഗതക്കുരുക്ക് അഴിക്കാൻ പുതിയ സംവിധാനവുമായി ഷാർജ റോഡ്‌സ് ആന്റ് ട്രാൻസ്പോർട്ട് അതോറിറ്റി (എസ്ആർടിഎ). ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിച്ച് മെച്ചപ്പെടുത്തിയ 48 ട്രാഫിക് സിഗ്നലുകളുപയോ​ഗിച്ചാണ് ​ഗതാ​ഗതം സു​ഗമമാക്കുന്നത്.

എഐ സെൻസറുകളും ക്യാമറകളും തത്സമയ ട്രാഫിക് വിശകലനം ചെയ്‌ത്‌ സിഗ്നൽ സമയം ക്രമീകരിക്കുകയാണ് ചെയ്യുന്നത്. റോഡിലെ വാഹനങ്ങളുടെ തിരക്ക് അടിസ്ഥാനമാക്കി ലൈറ്റുകൾ പച്ചയോ ചുവപ്പോ ആയി ക്രമീകരിക്കപ്പെട്ടുകൊണ്ടേയിരിക്കും. അതിനനുസരിച്ച് സിസ്റ്റം അപ്ഡേറ്റ് ചെയ്യുകയും ചെയ്യും.

പുതിയ സംവിധാനം ഉപയോ​ഗിച്ച് ​വാഹനങ്ങളുടെ സു​ഗമമായ യാത്ര 30 ശതമാനം വരെ വർധിപ്പിക്കാൻ സാധിക്കുമെന്ന് എസ്ആർടിഎ ചെയർമാൻ യൂസിഫ് അലത്ത്‌മനി പറഞ്ഞു. ട്രാഫിക് സു​ഗമമാക്കുന്നതിന്റെ ഭാ​ഗമായി തുടർന്നും വിവിധ പദ്ധതികൾ ആവിഷ്കരിക്കുമെന്നും നടപ്പിലാക്കുമെന്നും അധികൃതർ വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

10 പുതിയ സെക്ടറുകളിലേക്ക് സർവീസ് പ്രഖ്യാപിച്ച് ഇത്തിഹാദ്; 2025 മുതൽ പറക്കും

യാത്രക്കാർക്ക് ആശ്വാസമായി സർവീസ് വർധിപ്പിക്കാനൊരുങ്ങി ഇത്തിഹാദ് എയർവേയ്‌സ്. 10 പുതിയ സെക്ടറുകളിലേക്കാണ് എയർവേസ് സർവീസ് ആരംഭിക്കുന്നത്. അബുദാബിയെ പ്രധാന ഏഷ്യാ പസഫിക് നഗരങ്ങളുമായി ബന്ധിപ്പിച്ചാണ്...

പെർത്തിൽ ഇന്ത്യക്ക് വമ്പൻ ജയം

ഓസ്ട്രേലിയ്ക്ക് എതിരായ ബോർഡർ ഗവാസ്കർ ട്രോഫി ആദ്യ ടെസ്റ്റിൽ ഇന്ത്യക്ക് വമ്പൻ വിജയം. 295 റൺസിനാണ് ഇന്ത്യ വിജയിച്ചത്. 534 റൺസ് പിന്തുടരാൻ ഇറങ്ങിയ...

രണ്ട് വർഷത്തെ ഷൂട്ടിങ്ങിനായി ചെലവാക്കിയത് 80 കോടി; ‘ബാഹുബലി’ സീരീസ് ഉപേക്ഷിച്ച് നെറ്റ്ഫ്ലിക്സ്

രണ്ട് വർഷത്തെ ഷൂട്ടിങ്ങിന് ശേഷം നെറ്റ്ഫ്ലിക്സ് ‘ബാഹുബലി’ സീരീസ് ഉപേക്ഷിച്ചു. പാതിവഴിയിൽ ഉപേക്ഷിച്ച 'ബാഹുബലി' വെബ് സീരീസിന് വേണ്ടി നെറ്റ്ഫ്ലിക്സ് മുടക്കിയത് 80 കോടി...

യുഎഇ സ്ഥാപക പിതാക്കന്മാർക്കുള്ള ആദരം; സായിദ് ആൻഡ് റാഷിദ് കാമ്പെയ്‌ൻ പുരോഗമിക്കുന്നു

രാജ്യത്തിൻ്റെ സ്ഥാപക പിതാക്കന്മാർക്കുള്ള ആദരസൂചകമായി 'സായിദും റാഷിദും' ലോഗോ ഉൾക്കൊള്ളുന്ന പ്രത്യേക സ്റ്റാമ്പുമായി ദുബായ് എയർപോർട്. ദുബായിലെ ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ്...