ഖത്തർ എയർവേസിൻ്റെ ഗ്ലോബൽ ബ്രാൻഡ് അംബാസഡറായി ടെന്നീസ് ഇതിഹാസതാരം നൊവാക് ജോക്കോവിച്ചിനെ നിയമിച്ചു. ദോഹയിൽ നടന്ന ചടങ്ങിൽ വെച്ചായിരുന്നു പ്രഖ്യാപനം.
ഖത്തർ എയർവേസ് ഗ്ലോബൽ ബ്രാൻഡ് അംബാസഡർ എന്നതിനൊപ്പം വെൽനെസ് അഡ്വൈസർ ചുമതലയും ജോക്കോവിച്ചിനുണ്ട്. നൊവാക് ജോക്കോവിച്ചിനെ ഖത്തർ എയർവേസ് കുടുംബത്തിലേക്ക് സ്വാഗതം ചെയ്യുന്നതായി സിഇഒ എഞ്ചിനീയർ ബദർ അൽമീർ പറഞ്ഞു.
ജോക്കോവിച്ചുമായുള്ള സഹകരണത്തിലൂടെ ഫുട്ബോളിനും ക്രിക്കറ്റിനുമൊപ്പം ടെന്നീസ് വേദികളിലും സജീവമാകാനുള്ള തയ്യാറെടുപ്പിലാണ് ഖത്തർ എയർവേസ്.