പുതുവർഷത്തോട് അനുബന്ധിച്ച് കുവൈത്തിലെ സർക്കാർ മേഖലയിൽ അവധി പ്രഖ്യാപിച്ചു. ജനുവരി 1, 2 (ബുധൻ, വ്യാഴം) തിയതികളിലാണ് സർക്കാർ പൊതു അവധി പ്രഖ്യാപിച്ചത്. ഇന്ന് കൂടിയ മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം.
സർക്കാൻ അനുവദിച്ച അവധിക്ക് പുറമെ വാരാന്ത്യ അവധിയായ വെള്ളി, ശനി ദിവസങ്ങൾ കൂടി ചേരുമ്പോൾ നാല് ദിവസത്തെ തുടർച്ചയായ അവധിയാണ് രാജ്യത്തെ സർക്കാർ ജീവനക്കാർക്ക് ലഭിക്കുക. തുടർന്ന് ജനുവരി അഞ്ചിന് സർക്കാർ സ്ഥാപനങ്ങൾ തുറന്ന് പ്രവർത്തിക്കുകയും ചെയ്യും.