ദുബായില്‍ കെട്ടിട നിര്‍മ്മാണ അനുമതിയ്ക്ക് ഏകീകൃത സംവിധാനം. മുനിസിപ്പാലിറ്റി ബില്‍ഡിംഗ് ഡവലപ്മെന്‍റ് കമ്മിറ്റിയാണ് പുതിയ സംവിധാനം ഏര്‍പ്പെടുത്തിയത്. മുനിസിപ്പാലിറ്റി ആസീത്രണ വിഭാഗം സിഇഒ എഞ്ചിനീയര്‍ മറിയം അല്‍ മുഹമെറിയാണ് ഇക്കാര്യം അറിയിച്ചത്. ഇലക്ടോണിക്സ പ്ലാറ്റ്ഫോമിലൂടെ മൂന്ന് ഘട്ടമായി അനുമതി ലഭ്യമാക്കുന്നതാണ് നൂതന പദ്ധതി.
ദുബായ് നഗരസഭ, ഡെവലപ്മെന്‍റ് അതോറിറ്റി, ഇക്കണോമിക് സോണ്‍ അതോറിറ്റി എന്നീ വിഭാഗങ്ങളെ പുതിയ സംവിധാനവുമായി ബന്ധിപ്പിക്കും. സിവില്‍ ഡിഫന്‍സ്, ആര്‍ടിഎ, ദേവ, ടെലികോം സംവിധാനങ്ങൾ, തുടങ്ങിയ സേവനങ്ങനളും വേഗത്തില്‍ ലഭ്യമാക്കും.
ഏകീകൃത സംവിധാനത്തിലൂടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങൾ വേഗത്തിലാക്കുന്നതിനും അനുമതി പ്രക്രിയകൾ ലളിതമാകുന്നതിനും സാഹചര്യമൊരുങ്ങും. നിക്ഷേപകര്‍ക്ക് പുറമെ നിര്‍മ്മാണ കണ്‍സൾട്ടന്‍സികൾക്കും , കരാറുകാര്‍ക്കും കൂടുതല്‍ സൗകര്യം നല്‍കുന്നതാണ് പുതിയ പദ്ധതി.