ഗാർഹിക തൊഴിലാളികളും തൊഴിലുടമയുമായുള്ള തർക്കം; നിയമത്തിൽ ഭേദഗതി വരുത്തി യുഎഇ

Date:

Share post:

ഗാർഹിക തൊഴിലാളികളും തൊഴിലുടമകളും റിക്രൂട്ട്‌മെൻ്റ് കമ്പനികളും തമ്മിലുള്ള തർക്കങ്ങൾക്ക് പുതിയ നിയന്ത്രണം ഏർപ്പെടുത്തി യുഎഇ. രാജ്യത്തെ ഗാർഹിക തൊഴിലാളി നിയമത്തിൻ്റെ ചില ഭാഗങ്ങളാണ് ഭേദഗതി ചെയ്തത്.

പുതിയ നയമനുസരിച്ച് വീട്ടുജോലിക്കാരുടെ എല്ലാ തർക്കങ്ങളും അവസാന ആശ്രയമെന്ന നിലയിൽ അപ്പീൽ കോടതിക്ക് പകരം ഫസ്റ്റ് ഇൻസ്റ്റൻസ് കോടതിയിലാണ് പരിഗണിക്കുക. അതേസമയം, നിയുക്ത സമയപരിധിക്കുള്ളിൽ ഹ്യൂമൻ റിസോഴ്‌സസ് ആന്റ് എമിറേറ്റൈസേഷൻ (മൊഹ്രെ) മന്ത്രാലയം നടത്തുന്ന ഒത്തുതീർപ്പിൽ പരിഹാരമായില്ലെങ്കിൽ മാത്രമേ കേസ് കോടതിയിലെത്തുകയുള്ളൂ.

ക്ലെയിമിൻ്റെ ആകെ തുക 50,000 ദിർഹത്തിൽ കവിയുന്നില്ലെങ്കിൽ ഗാർഹിക തൊഴിലാളി തർക്കങ്ങൾ പരിഹരിക്കാൻ മന്ത്രാലയത്തിന് അർഹതയുണ്ട്. മന്ത്രാലയത്തിൻ്റെ തീരുമാനത്തെ എതിർക്കുന്നതിനായി തർക്കത്തിലെ ഏതൊരു കക്ഷിക്കും അറിയിപ്പ് ലഭിച്ച് 15 പ്രവൃത്തി ദിവസങ്ങൾക്കുള്ളിൽ കോടതിയിൽ ഒരു കേസ് ഫയൽ ചെയ്യാം. ഈ കേസിൽ ഫസ്റ്റ് ഇൻസ്റ്റൻസ് കോടതിയുടെ വിധി അന്തിമമാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

ഫിഫ ലോകകപ്പ്; 2034ലെ ആതിഥേയരായി സൗദി അറേബ്യയെ സ്ഥിരീകരിച്ചു

2034ലെ ഫിഫ ലോകകപ്പിന് സൗദി അറേബ്യ ആതിഥേയത്വം വഹിക്കും. ഫിഫ പ്രസിഡൻ്റ് ജിയാനി ഇൻഫാൻ്റിനോയാണ് പ്രഖ്യാപനം നടത്തിയത്. അതേസമയം, 2030ലെ എഡിഷൻ സ്പെയിൻ, പോർച്ചുഗൽ,...

ദുബായിൽ ഗാർഹിക തൊഴിലാളികളുടെ വിസ നടപടിക്രമങ്ങൾ ഓൺലൈനാകുന്നു

ദുബായിൽ ഗാർഹിക തൊഴിലാളികളുടെ വിസ നടപടിക്രമങ്ങൾ ഓൺലൈനാകുന്നു. എല്ലാ ഗാർഹിക തൊഴിലാളി വിസ സേവനങ്ങളും ഇപ്പോൾ 'ദുബായ് നൗ' ആപ്പ് വഴി ആക്സസ് ചെയ്യാമെന്നാണ്...

വീണ്ടും ഹിറ്റിലേയ്ക്ക് കുതിച്ച് ബേസിൽ; 50 കോടി ക്ലബ്ബിൽ ഇടംനേടി ‘സൂക്ഷ്മദര്‍ശിനി’

ബേസിൽ ജോസഫും നസ്രിയയും ഒരുമിച്ച 'സൂക്ഷ്മ‌ദർശിനി' സൂപ്പർഹിറ്റിലേയ്ക്ക് കുതിക്കുന്നു. പ്രേക്ഷകരുടെ പ്രിയം നേടിയ ചിത്രം 50 കോടി ക്ലബ്ബിൽ ഇടംനേടിയിരിക്കുകയാണ്. ബേസിലിൻ്റെ ആദ്യ 50...

പുതുവത്സര ആഘോഷത്തിന് ബോട്ട് സഞ്ചാരം ഒരുക്കി ദുബായ് ആർടിഎ

ദുബായിലെ പുതുവത്സര ആഘോഷ പരിപാടികൾ കടലിലൂടെ സഞ്ചരിച്ച് ആസ്വദിക്കാൻ അവസരമൊരുക്കി പൊതുഗതാഗതവകുപ്പ്. ഡിസംബർ 31ന് രാത്രി ദുബായിയുടെ വിവിധഭാഗങ്ങളിൽ നടക്കുന്ന വെടിക്കെട്ടും ആഘോഷ പരിപാടികളും...