ജിപിഎസും ഇന്ററാക്ടീവ് ഡിജിറ്റൽ മാപ്പുകളും: തീർഥാടകർക്ക് പുണ്യസ്ഥലത്ത് എത്താൻ സഹായകമായി പുതിയ സംവിധാനമൊരുക്കി സൗദി അറേബ്യ

Date:

Share post:

ജിപിഎസും ഇന്ററാക്ടീവ് ഡിജിറ്റല്‍ മാപ്പുകളും ഉപയോഗിച്ച് തീര്‍ഥാടകരെ പുണ്യ സ്ഥലങ്ങളില്‍ സഞ്ചരിക്കാന്‍ സഹായിക്കുന്നതിന് സൗദി അറേബ്യ പുതിയ സംവിധാനം ഏര്‍പ്പെടുത്തിയതായി സൗദി പ്രസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

വിശുദ്ധ ഹറമില്‍ എത്തുന്നവര്‍ക്ക് പള്ളിയുടെ വിവിധ ഭാഗങ്ങള്‍ എളുപ്പത്തില്‍ മനസ്സിലാക്കി ചുറ്റും സഞ്ചരിക്കുന്നതിന് സഹായിക്കുന്നതിനായാണ് ഡിജിറ്റല്‍ ഇന്ററാക്ടീവ് മാപ്പ് സേവനം പ്രധാനമായും ലക്ഷ്യമിടുന്നത്.

വിശ്വാസികള്‍ക്ക് വിതരണം ചെയ്യുന്ന ഒരു ബഹുഭാഷാ പേപ്പര്‍ ഗൈഡ് സ്‌കാന്‍ ചെയ്ത് ഈ സേവനം ഉപയോഗപ്പെടുത്താനാകും. ഈ വര്‍ഷത്തെ ഹജ്ജ് സീസണ്‍ തയ്യാറെടുപ്പിന്റെ ഭാഗമായാണ് വിശുദ്ധ പള്ളികളുടെ ജനറല്‍ അതോറിറ്റി ഫോര്‍ കെയര്‍ ഓഫ് ദി അഫയേഴ്‌സ് ഈ സംവിധാനം ഒരുക്കിയിരിക്കുന്നത്. മത്താഫ്, സഈഅ് ഏരിയകള്‍ ഉള്‍പ്പെടെയുള്ള മതപരമായ കര്‍മ്മങ്ങള്‍ നടക്കുന്ന സ്ഥലങ്ങള്‍ തിരിച്ചറിയുന്നതിനായി അവിടങ്ങളിലേക്കുള്ള ദിശകള്‍ കാണിക്കുന്നതിനും ഇത് സഹായകമാകും.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

അബ്ദുൽ റഹീമിന്‍റെ മോചന ഉത്തരവിൽ ഇന്നും തീരുമാനമായില്ല; കേസ് വീണ്ടും നീട്ടിവെച്ചു

സൗദി ജയിലിൽ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്‌ദുൽ റഹീമിൻ്റെ മോചനത്തിൽ ഇന്നും തീരുമാനമായില്ല. സാങ്കേതിക തടസം കാരണം കേസ് പരിഗണിക്കുന്നത് റിയാദ് കോടതി നീട്ടിവെക്കുകയായിരുന്നു. ഇന്ന്...

15 വർഷത്തെ പ്രണയസാഫല്യം; കീർത്തിക്ക് താലി ചാർത്തി ആന്റണി

15 വർഷത്തെ കാത്തിരിപ്പിന് ശേഷം നടി കീർത്തി സുരേഷിന് താലി ചാർത്തി ആന്റണി തട്ടിൽ. ഗോവയിൽ നടന്ന വിവാഹ ചടങ്ങിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും...

ഗവൺമെന്റ് ഉദ്യോഗസ്ഥർക്കായി ഏഴ് ദശലക്ഷം ദിർഹം പുരസ്‌കാരം പ്രഖ്യാപിച്ച് ഷെയ്ഖ് മുഹമ്മദ്

യുഎഇയിൽ ഫയലുകൾ ഇനി ചുവപ്പുനാടയിൽ കുരുങ്ങില്ല. ഭരണസംവിധാനങ്ങളിൽ മാറ്റം വരുത്തുന്നതിന്റെ ഭാ​ഗമായി പുതിയ നീക്കത്തിനൊരുങ്ങിയിരിക്കുകയാണ് രാജ്യം. ഇതിന്റെ ഭാ​ഗമായി ഗവൺമെന്റ് ജീവനക്കാർക്ക് ഏഴ് ദശലക്ഷം...

യുഎഇയിലെ കുടുംബമന്ത്രിയായി സന ബിൻത് മുഹമ്മദ് സുഹൈൽ സത്യപ്രതിജ്ഞ ചെയ്തു

യുഎഇയിലെ പ്രഥമ കുടുംബമന്ത്രിയായി സന ബിൻത് മുഹമ്മദ് സുഹൈൽ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. അബുദാബി ഖസർ അൽ വതനിൽ നടന്ന ചടങ്ങിൽ വെച്ചാണ് സന...