ദുബായ് അല്‍ ഖുദ്ര തടാകത്തിലേക്കുളള യാത്ര എളുപ്പമാക്കുന്ന പുതിയ പാത ഇന്നുമുതല്‍ പൊതുജനങ്ങൾക്ക് തുറന്നു നല്‍കും. സൈഹ് അൽ-ദഹൽ റോഡാണ് നിർമാണം പൂർത്തിയാക്കി തുറന്നു നല്‍കുന്നതെന്ന് ദുബായ് ആര്‍ടിഎ അറിയിച്ചു.
ഒരേ സമയം ഒാരോ ദിശയിലേക്കും 4000 വാഹനങ്ങൾക്ക് കടന്നുപൊകാന്‍ കഴിയുമെന്നും മേഖലയിലെ ഗതാഗതത്തിരക്ക് ഒഴിവാക്കാനാകുമെന്നും ആര്‍ടിഎ വ്യക്തമാക്കി.സൈഹ് അല്‍ സലാം റോഡിനെ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം സോളാര്‍ പാര്‍ക്കുമായി ബന്ധിപ്പിക്കുന്നതാണ് സൈഹ് അൽ-ദഹൽ റോഡ്.
11 കിലോമീറ്റർ നീളത്തിലാണ് റോഡ് പുനല്‍ നിര്‍മ്മിച്ചത്. ഓരോ ദിശയിലേക്കും ഇരട്ടവരി സഞ്ചാരപാതയുമുണ്ട്. മീഡിയനുകളും മൂന്ന് റൗണ്ട് എബൗട്ടുകളും പാതയുടെ ഭാഗമാണ്.