ഖത്തറിലെ ഇന്ത്യൻ സ്ഥാനപതി ഡോ. ദീപക് മിത്തൽ സ്ഥാനമൊഴിയുന്നു. മാർച്ച് അവസാനം ഡൽഹിയിൽ പ്രധാനമന്ത്രിയുടെ ഓഫിസിൽ ജോയിൻ്റ് സെക്രട്ടറി ആയി ഡോ. ദീപക് മിത്തൽ ചുമതലയേൽക്കുമെന്നാണ് വിവരം. ഗൾഫ് ഡിവിഷൻ ജോയിൻ്റ് സെക്രട്ടറി വിപുൽ ഖത്തറിലെ പുതിയ ഇന്ത്യൻ സ്ഥാനപതിയാകുമെന്നാണ് റിപ്പോർട്ടുകൾ.
ഫെബ്രുവരിയിൽ ഖത്തർ മ്യൂസിയം അധ്യക്ഷ ഷെയ്ഖ അൽ മയാസ ബിൻത് ഹമദ് ബിൻ ഖലീഫ അൽതാനിയുമായി ഡോ. ദീപക് മിത്തൽ കൂടിക്കാഴ്ച നടത്തിയിരുന്നു. മികച്ച സേവനങ്ങൾക്ക് നന്ദി രേഖപ്പെടുത്തിയ ഷെയ്ഖ അൽ മയാസ പുതിയ ചുമതലകളിൽ അദ്ദേഹത്തിന് വിജയാശംസകൾ നേർന്നിരുന്നു.
ഡോ. ദീപക് മിത്തൽ കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിലെ ജോയിൻ്റ് സെക്രട്ടറി സ്ഥാനത്ത് നിന്ന് 2020 ലാണ് ഖത്തറിലെ ഇന്ത്യൻ സ്ഥാനപതിയായി സ്ഥാനമേറ്റത്.